വേനൽ കാലത്ത് കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ശീതീകരിച്ച പാനീയങ്ങളും ഐസ് ഇട്ട തണുത്ത വെള്ളവും കുടിക്കുന്നത് വളരെ സാധാരണമാണ്. ദാഹം ശമിപ്പിക്കാനും ഉന്മേഷം പകരാനും സഹായിക്കുമെങ്കിലും, ഇതൊരു നല്ല ശീലമല്ലെന്ന് പലരും വിശ്വസിക്കുന്നു.
ദഹനവും മെറ്റബോളിസവും ഉൾപ്പെടെയുള്ള ശാരീരിക പ്രവർത്തനങ്ങൾക്കും, ശരീര താപനില സാധാരണ നിലയിലാക്കുന്നതിനും, അവയവങ്ങളെ ആരോഗ്യകരമായി നിലനിർത്തുന്നതിനും ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണം. മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന നിർജ്ജലീകരണം ഒഴിവാക്കാനും ഇത് സഹായിക്കും.
സാധാരണയായി, നമ്മുടെ ശരീരത്തിന്റെ താപനില 37 ഡിഗ്രി സെൽഷ്യസാണ്. തണുത്ത വെള്ളം ശരീരത്തിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുമെന്ന് മസിന ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ.സോനം സോളങ്കി പറഞ്ഞു.
ചൂട് സമയത്ത് ഒരാൾ തണുത്ത വെള്ളം കുടിച്ചാലും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് ശ്വേത മഹാദിക് പറഞ്ഞു. ”2012 ലെ ഒരു പഠനമനുസരിച്ച്, വ്യായാമ സമയത്ത് തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തെ അമിതമായി ചൂടാകാതിരിക്കാനും അതുവഴി വർക്ക്ഔട്ട് സെഷൻ കൂടുതൽ വിജയകരമാക്കാനും സഹായിക്കും,”അവർ പറഞ്ഞു. ജലദോഷമോ പനിയോ ഉള്ളപ്പോൾ തണുത്ത വെള്ളം കുടിക്കുന്നത് നല്ലതല്ലെന്നും മഹാദിക് പറഞ്ഞു.
Read More: തണുത്ത വെളളം ശരീര ഭാരം വർധിപ്പിക്കുമോ? പോഷകാഹാര വിദഗ്ധയുടെ മറുപടി