scorecardresearch
Latest News

തേനും നാരങ്ങ നീരും ചേർത്ത വെള്ളം കുടിച്ചാൽ ശരീര ഭാരം കുറയുമോ?

ശരീര ഭാരം കുറയ്ക്കാൻ പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് തേനും നാരങ്ങ നീരും ചേർത്ത വെള്ളം. അമിത ഭാരം കുറയ്ക്കാൻ ഈ പാനീയം സഹായിക്കുമെന്ന് പലരും വിശ്വസിക്കുന്നു

തേനും നാരങ്ങ നീരും ചേർത്ത വെള്ളം കുടിച്ചാൽ ശരീര ഭാരം കുറയുമോ?

അമിത ശരീര ഭാരം പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടാകാമെങ്കിലും, എല്ലാവരും ശരീരഭാരം കുറയ്ക്കാനുള്ള വഴികളാണ് തേടുന്നത്. എല്ലാ ദിവസവും വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നതു കൂടാതെ, ചിലരെങ്കിലും ശരീര ഭാരം കുറയ്ക്കാൻ വീട്ടുവൈദ്യങ്ങൾ തിരഞ്ഞെടുക്കാറുണ്ട്.

ശരീര ഭാരം കുറയ്ക്കാൻ പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് തേനും നാരങ്ങ നീരും ചേർത്ത വെള്ളം. അമിത ഭാരം കുറയ്ക്കാൻ ഈ പാനീയം സഹായിക്കുമെന്ന് പലരും വിശ്വസിക്കുന്നു. ഈ വിശ്വാസം തെറ്റാണെന്ന് പറഞ്ഞിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി.

ക്ലെൻസിങ്ങിനും വിഷാംശം ഇല്ലാതാക്കുന്നതിനുമായി നിങ്ങൾ ദിവസവും തേനും നാരങ്ങയും ചേർത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാൽ ശരീര ഭാരം നിയന്ത്രിക്കാനോ കുറയ്ക്കാനോ ശ്രമിക്കുകയാണെങ്കിൽ ഇതുകൊണ്ട് കാര്യമില്ലെന്ന് അവർ പറഞ്ഞു. തേനിന്റെ ഗ്ലൈസെമിക് സൂചികയും തേനിന്റെ കലോറിയും പഞ്ചസാരയോട് വളരെ അടുത്താണ്. അതിനാൽ, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കില്ലെന്ന് അവർ വ്യക്തമാക്കി.

ശരീരഭാരം കുറയ്ക്കൽ ഒരു സങ്കീർണ്ണ പ്രക്രിയയാണ്. ശരീരഭാരം കുറയ്ക്കുന്നതിൽ ഹോർമോണുകൾ ഉൾപ്പെടുന്നു, കലോറി നിയന്ത്രണം ഉൾപ്പെടുന്നു, ജനിതകശാസ്ത്രം ഉൾപ്പെടുന്നു, ശരീര തരവും മറ്റ് പാരാമീറ്ററുകളും ഉൾപ്പെടുന്നു. അതിനാൽ, രാവിലെ നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കില്ലെന്ന് അവർ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ അറിഞ്ഞിരിക്കേണ്ട മൂന്നു കാര്യങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Is drinking honey lemon water beneficial for weight loss