പോഷകങ്ങളാൽ സന്പുഷ്ടമായ പ്രകൃതിദത്ത പാനീയങ്ങളിൽ ഒന്നാണ് തേങ്ങാ വെള്ളം. നിർജ്ജലീകരണം, വയറിലെ അസ്വസ്ഥതകൾ പോലുളള പല ആരോഗ്യ പ്രശ്‌നങ്ങളും കുറയ്ക്കാൻ തേങ്ങാ വെള്ളം സഹായിക്കുന്നു. എന്നാൽ തേങ്ങാ വെള്ളം പ്രമേഹരോഗികൾ കുടിക്കുന്നത് സുരക്ഷിതമാണോ?.
തേങ്ങാ വെള്ളം ശുദ്ധവും അണുവിമുക്തവും കൃത്രിമ മധുരവും പ്രിസർവേറ്റീവുകളും ഇല്ലാത്തതാണ്. അതിനാൽ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ തേങ്ങാ വെള്ളം എല്ലാവർക്കും കുടിക്കാം. മാത്രമല്ല, പൊട്ടാസ്യം, സോഡിയം, കാൽസ്യം, ഫോസ്ഫറസ്, സിങ്ക്, മാംഗനീസ്, ഇരുമ്പ്, ചെമ്പ്, എന്നിവയാൽ സമ്പന്നമാണ്. ഫ്രക്ടോസ് (15%), ഗ്ലൂക്കോസ് (50%), സുക്രോസ് (35%) തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകളും തേങ്ങാ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.
പ്രമേഹരോഗികൾക്കും തേങ്ങാ വെള്ളം കുടിക്കാം. പക്ഷേ, ഒരു ദിവസം കുടിക്കാവുന്നതിന്റെ അളവ് നിയന്ത്രിക്കണം. കാരണം, തേങ്ങാ വെള്ളത്തിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസിന് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരുത്താൻ കഴിയും.
ദിവസത്തിൽ രണ്ടുതവണ 8 ഔൺസ് (250 മില്ലി ലിറ്റർ) തേങ്ങാ വെള്ളം കുടിക്കാം. അതിൽ അധികമായാൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഗർഭകാലത്തും പ്രമേഹ ബാധിതരായ സ്ത്രീകൾക്കും തേങ്ങാ വെള്ളം കുടിക്കാവുന്നതാണ്. എങ്കിലും, കുടിക്കുന്നതിനു മുൻപായി നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.