മലബന്ധം മിക്ക ആളുകളും നേരിടുന്നൊരു പ്രശ്നമാണ്. അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ ഫലമാണിത്. ഇതിനൊപ്പം വെള്ളം കുടിക്കുന്നത് കുറയുന്നതും സമ്മർദവും കാരണമാകാറുണ്ട്. മലബന്ധം ചികിത്സിക്കാൻ മരുന്നുകൾ ലഭ്യമാണെങ്കിലും, ഫലപ്രദവും പ്രകൃതിദത്തവുമായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതാണ് എപ്പോഴും നല്ലത്.
ലൈഫ്സ്റ്റൈൽ കോച്ച് ലൂക്ക് മലബന്ധം മാറ്റാൻ സഹായിക്കുന്ന മലാസന എന്ന യോഗാസനത്തെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരിക്കുകയാണ്. ”മലബന്ധ പ്രശ്നമുള്ള ആളാണെങ്കിൽ, രാവിലെ ശുദ്ധമായ നെയ്യ് കഴിക്കുക, തുടർന്ന് ചെറുചൂടുള്ള വെള്ളം കുടിക്കുക, അൽപനേരം ഈ പൊസിഷനിൽ ഇരിക്കുക,” അദ്ദേഹം പറഞ്ഞു.
മലാസന ചെയ്യേണ്ട വിധം?
നെയ്യും ചൂടുവെള്ളവും ശരീരത്തിൽനിന്ന് വിഷവസ്തുക്കളെ നീക്കാൻ സഹായിക്കുന്നു, ഇത് സുഗമമായ മലവിസർജ്ജനത്തെ സഹായിക്കുന്നു. വെറും വയറ്റിൽ നെയ്യും ചൂടുവെള്ളവും കഴിച്ചതിന് ശേഷം ഒരാൾ കുറഞ്ഞത് 30 മിനിറ്റെങ്കിലും ഒന്നും കഴിക്കരുത്.