scorecardresearch

ചായ കുടിച്ചാൽ ശരീരഭാരം കൂടുമോ?

ചായ അസിഡിറ്റി, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകുന്നു. അതിനാൽ ഇത് മിതമായ അളവിൽ കുടിക്കുക

ചായ അസിഡിറ്റി, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകുന്നു. അതിനാൽ ഇത് മിതമായ അളവിൽ കുടിക്കുക

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
tea, health, ie malayalam

പ്രതീകാത്മക ചിത്രം

നാം കഴിക്കുന്നതോ കുടിക്കുന്നതോ ആയ എല്ലാം നമ്മുടെ ആരോഗ്യത്തെ ബാധിക്കുമെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. അത്യധികം സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, മറ്റ് വറുത്ത വസ്തുക്കൾ എന്നിവയ്ക്ക് പുറമേ, കാപ്പിയും ചായയും പോലുള്ള പാനീയങ്ങളും നമ്മുടെ ആരോഗ്യവും ശാരീരികക്ഷമതയെയും തടസ്സപ്പെടുത്തിയേക്കാം.

Advertisment

നമ്മളിൽ പലർക്കും അത് ആലോചിക്കാൻ പോലും കഴിയില്ല. കാരണം, ചായയോ കാപ്പിയോ കുടിക്കാത്ത ഒരു ദിവസം സങ്കൽപിക്കാൻ പോലും കഴിയില്ല. അതിനാൽ എന്താണ് ഇതിലെ സത്യാവസ്ഥയെന്നിയാം.

ചായ കുടിക്കുന്നത് പരിമിതപ്പെടുത്തിയില്ലെങ്കിൽ അത് ശരീരഭാരം കുറയുന്നതിനെ ബാധിക്കുമെന്ന് ഡയറ്റീഷ്യനായ മാക് സിംഗ് പറയുന്നു. കുടലിൽ ആഗിരണം ചെയ്യപ്പെടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കുന്ന ഉയർന്ന അളവിലുള്ള സംയുക്തങ്ങൾ ചായയിൽ അടങ്ങിയിട്ടുണ്ട്, എന്നാൽ പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ചായയുടെ കൊഴുപ്പ് ആഗിരണം ചെയ്യാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു," മാക് പറയുന്നു.

പഞ്ചസാര

ഒരു കപ്പ് ചായയിൽ പലപ്പോഴും പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമല്ല. “നിങ്ങൾ ഒരു ദിവസം പഞ്ചസാര ഇട്ട് നാല്- അഞ്ച് കപ്പ് ചായ കുടിക്കുകയാണെങ്കിൽ, അത് പ്രധാന കോഴ്സ് കഴിക്കുന്നതിന് തുല്യമായിരിക്കും,”മാക് പറഞ്ഞു.

ലഘുഭക്ഷണങ്ങൾക്കൊപ്പം

Advertisment

മിക്ക ആളുകൾക്കും, ചായയോടൊപ്പം ബിസ്ക്കറ്റോ കുക്കികളോ കഴിക്കണം. ഇത് വളരെ അനാരോഗ്യകരമാണ്.

പോഷകാഹാരക്കുറവ്

പാൽ പ്രോട്ടീനിൽ നിന്ന് നമുക്ക് ഒരു ആരോഗ്യ ഗുണവും ലഭിക്കുന്നില്ല. അതിനാൽ, പാലില്ലാതെ ചായ കുടിക്കാൻ വിദഗ്ധർ നിർദേശിക്കുന്നു.

അതുകൊണ്ട് ചായ കുടിക്കുന്നത് നിർത്തണോ?

ചായ കുടിക്കുന്നത് കൊണ്ട് പ്രശ്നമില്ല. എന്നാൽ പഞ്ചസാര ഇടാൻ പാടില്ല. പാലും കുറച്ച് മാത്രം ചേർക്കുക. ഇഞ്ചി, കറുവപ്പട്ട, അല്ലെങ്കിൽ ഏലക്ക തുടങ്ങിയ വിവിധ ഘടകങ്ങൾ ചേർക്കുന്നത് പോഷകമൂല്യം വർദ്ധിപ്പിക്കും. “ബിസ്‌ക്കറ്റ്, കുക്കീസ് തുടങ്ങിയ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. പകരം ബദാം, വാൽനട്ട് തുടങ്ങിയ പോഷകഗുണമുള്ള ലഘുഭക്ഷണങ്ങൾ കഴിക്കുക,” മാക് പറഞ്ഞു.

മനസ്സിൽ സൂക്ഷിക്കേണ്ട മറ്റ് കാര്യങ്ങൾ

  • ചായ് അസിഡിറ്റി, ആസിഡ് റിഫ്ലക്സ്, വയറുവീക്കം എന്നിവയ്ക്ക് കാരണമാകുന്നു. അതിനാൽ ഇത് മിതമായ അളവിൽ കഴിക്കണം.
  • ഉറങ്ങുന്നതിന് മുൻപായി ചായ കുടിക്കുന്നതും ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നു.
  • പാലിൽ ചായപൊടി ഇട്ട് അമിതമായി തിളപ്പിക്കുന്നത് കൊഴുപ്പ് സംഭരിക്കുന്നതിന് കാരണമാകുമെന്ന് മാക് പറഞ്ഞു.

ഒന്നോ രണ്ടോ കപ്പ് ചായ കുടിക്കുന്നത് ഒരു ദോഷവും വരുത്തില്ല. എങ്കിലും മിതത്വം പ്രധാനമാണെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറയുന്നു. ഇനിപ്പറയുന്ന പോയിന്റുകൾ പരിഗണിക്കാൻ ഗരിമ നിർദ്ദേശിച്ചു:

അസിഡിറ്റിയും വീക്കവും

വെറും വയറ്റിൽ ചായ കുടിക്കരുത്. കൂടാതെ, ഉയർന്ന അളവിൽ ചായ കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഉയർന്ന കഫീൻ ഉള്ളടക്കം ഗ്യാസിനു വീർക്കലിനും കാരണമാകുന്നു. അതിനുമുകളിൽ, ചായയിൽ പാൽ ചേർക്കുന്നത് ഗ്യാസ് ഉൽപാദനത്തിനും കാരണമാകുന്നു.

ഉയർന്ന അളവിലുള്ള പഞ്ചസാര

പഞ്ചസാര രഹിത ചായ കഴിക്കാൻ ശ്രമിക്കുക. ഒരു ദിവസം 3-4 കപ്പ് ചായ കഴിക്കുകയാണെങ്കിൽ പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുക. അല്ലെങ്കിൽ ഏകദേശം 35-40 ഗ്രാം പഞ്ചസാര നിങ്ങൾ കഴിക്കുന്നു. ഇത് ഏഴ്-എട്ട് ടീസ്പൂൺ പഞ്ചസാരയ്ക്ക് തുല്യമാണ്.

മലബന്ധം

തേയിലയിൽ തിയോഫിലിൻ എന്നറിയപ്പെടുന്ന ഒരു രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിച്ചാൽ ശരീരത്തെ വരണ്ടതാക്കുകയും നിർജ്ജലീകരണം ചെയ്യുകയും അത് മലബന്ധത്തിന് കാരണമാകുകയും ചെയ്യുന്നു. കൂടാതെ ചായയിലെ കഫീൻ നിർജ്ജലീകരത്തിനു കാരണമാണ്.

അനാരോഗ്യകരമായ ലഘുഭക്ഷണം - മിക്ക ആളുകളും അനാരോഗ്യകരമായ കലോറി അടങ്ങിയ ലഘുഭക്ഷണങ്ങൾ ചായയ്‌ക്കൊപ്പം കഴിക്കുന്നു. ഇത് അധിക അനാവശ്യ കലോറികൾക്ക് തുല്യമാണ്.

ചായ കുടിക്കാനുള്ള ഏറ്റവും നല്ല മാർഗം ഏതാണ്?

ഒരു ചെറിയ കപ്പ് ചായ ദിവസത്തിൽ ഒന്നു രണ്ടു തവണ കഴിക്കുന്നത് പ്രശ്നമുള്ള കാര്യമല്ല. 50 മില്ലി പാലും 1/2 - 1 ടീസ്പൂൺ പഞ്ചസാരയുമാണ് ചേർക്കുന്നതെങ്കിൽ അത് ഭാരത്തെ കാര്യമായി ബാധിക്കില്ല.

“എന്നിരുന്നാലും ദിവസം മുഴുവൻ ചായ പതിവായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനുമുള്ള പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും. പ്രത്യേകിച്ച് വറുത്ത ഭക്ഷണങ്ങൾ, ബേക്കറി ഇനങ്ങൾ തുടങ്ങിയ ഉയർന്ന കലോറിയുള്ള ലഘുഭക്ഷണങ്ങൾ ഒപ്പം കഴിക്കുകയാണെങ്കിൽ,”മുംബൈയിലെ ഗോദ്‌റെജ് മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ യോഗിത ചവാൻ പറയുന്നു.

Health Tips Weight Loss Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: