scorecardresearch

രക്തദാനം ഒരാഴ്ചത്തെ വ്യായാമത്തിന് തുല്യമാണെന്ന് നിങ്ങൾ അറിയാമോ?

വർഷത്തിൽ 3-4 തവണയിൽ കൂടുതൽ രക്തം ദാനം ചെയ്യാൻ കഴിയില്ല. അതിനാൽ ഇത് വ്യായാമത്തിന് പകരമാകില്ല

വർഷത്തിൽ 3-4 തവണയിൽ കൂടുതൽ രക്തം ദാനം ചെയ്യാൻ കഴിയില്ല. അതിനാൽ ഇത് വ്യായാമത്തിന് പകരമാകില്ല

author-image
Health Desk
New Update
Blood, Blood Donation, iemalayalam

പ്രതീകാത്മക ചിത്രം

30 മിനിറ്റ് നടക്കുന്നതും ട്രെഡ്‌മില്ലിൽ വ്യായാമം ചെയ്യുന്നതും പ്രതിദിനം 150 കലോറി കുറയ്ക്കും. ഇങ്ങനെ ആഴ്ചയിൽ നാല് ദിവസം വ്യായാമം ചെയ്താൽ 600 കലോറി നഷ്ടപ്പെടും. എന്നാൽ അതിന് എളുപ്പമുള്ള ബദലുണ്ടോ? തീർച്ചയായും രക്തം ദാനം ചെയ്താൽ മതി.

Advertisment

രക്തദാനവും വ്യായാമവും തമ്മിലെന്ത് ബന്ധമെന്നാണോ? “നിങ്ങൾ രക്തം ദാനം ചെയ്യുമ്പോൾ, രക്തത്തെ പുനരുജ്ജീവിപ്പിക്കാൻ ശരീരം 650 കലോറിക്ക് തുല്യമായ ഊർജം ചെലവഴിക്കുന്നു. അതിനാൽ, രക്തദാനം ഒരാഴ്ചത്തെ വ്യായാമത്തിന് തുല്യമാണ്,” ബെംഗളൂരു ഓൾഡ് എയർപോർട്ട് റോഡിലെ മണിപ്പാൽ ഹോസ്പിറ്റലിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ കൺസൾട്ടന്റും മേധാവിയുമായ ഡോ. സി. ശിവറാം പറഞ്ഞു. floridahealth.gov.in സാൻ ഡിയാഗോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷണത്തെ ഉദ്ധരിച്ചാണ് ഡോ. ശിവറാം പറഞ്ഞത്.

എന്നിരുന്നാലും, നിങ്ങൾക്ക് വർഷത്തിൽ മൂന്നു നാല് തവണയിൽ കൂടുതൽ രക്തം ദാനം ചെയ്യാൻ കഴിയില്ല. അതിനാൽ ഇത് വ്യായാമത്തിന് പകരമാകില്ല, ഡോ.ശിവറാം വ്യക്തമാക്കി.

Advertisment

സുരക്ഷിതമായ രക്തത്തിന്റെയും രക്ത ഉൽപന്നങ്ങളുടെയും ആവശ്യകതയെക്കുറിച്ച് ആഗോള അവബോധം വളർത്തുന്നതിനും, പണം നൽകാതെ തന്നെ രക്തം ദാനം ചെയ്യുന്ന രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ജൂൺ 14ന് ലോക രക്തദാതാക്കളുടെ ദിനം ലോകാരോഗ്യ സംഘടന ആചരിക്കുന്നു. രക്തം ദാനം ചെയ്യുന്നത് ശ്രേഷ്ഠമായ പ്രവൃത്തിയേക്കാൾ കൂടുതലായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസ്സിലാക്കാം.

രക്തദാനം എങ്ങനെ സഹായിക്കും?

ജീവൻ രക്ഷാപ്രവർത്തനമെന്ന നിലയിൽ, അപകടങ്ങളിൽ പരിക്കേറ്റവരെയും കാൻസർ ചികിത്സയ്ക്ക് വിധേയരാകുന്നവരെയും ട്രാൻസ്പ്ലാൻറ് ചെയ്യുന്നവരെയും അല്ലെങ്കിൽ പാരമ്പര്യമായി രക്ത വൈകല്യമുള്ളവരെയും രക്തദാനത്തിലൂടെ സഹായിക്കുന്നു.

“രക്തദാനം വളരെ സുരക്ഷിതമാണ്, അത് പതിവായി ചെയ്യണം. ഓരോ ദാതാവിനും പുതിയ അണുവിമുക്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനാൽ അണുബാധയ്ക്കുള്ള സാധ്യതയില്ല, ”മീരാ റോഡിലെ വോക്കാർഡ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ഇന്റേണൽ മെഡിസിൻ ഡോ. അനികേത് മ്യൂൾ പറഞ്ഞു.

ഡോ. ശിവറാം പറയുന്നതനുസരിച്ച്, രക്തദാതാക്കളിൽ മോശം കൊളസ്‌ട്രോളിന്റെയും (എൽഡിഎൽ) ട്രൈഗ്ലിസറൈഡുകളുടെയും അളവ്
രക്തം ദാനം ചെയ്യാത്തവരെ അപേക്ഷിച്ച് കുറവാണ്. ഇത് ഹൃദ്രോഗത്തിൽ നിന്ന് അവരെ സംരക്ഷിക്കുന്നു.

“മാസത്തിൽ രണ്ടുതവണ പ്ലേറ്റ്‌ലെറ്റുകൾ ദാനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ലിപിഡിന്റെ അളവ് നിയന്ത്രിക്കാൻ ശ്രമിക്കാം. ഇത് പ്ലേറ്റ്‌ലെറ്റിനൊപ്പം ലിപിഡുകൾ അടങ്ങിയ പ്ലാസ്മയും നീക്കംചെയ്യുന്നു. ഇതുവഴി നിങ്ങൾക്ക് ഒരു വർഷത്തിൽ 24 രോഗികളെ സഹായിക്കാൻ കഴിയും. നിങ്ങൾക്ക് 65 വയസ്സ് വരെ മുഴുവൻ രക്തവും 60 വയസ്സ് വരെ സിംഗിൾ ഡോണർ പ്ലേറ്റ്‌ലെറ്റും ദാനം ചെയ്യാം," ഡോ. ശിവറാം പറഞ്ഞു.

രക്തം ദാനം ചെയ്യുന്നവർക്ക് രക്തസമ്മർദ്ദം, ഹീമോഗ്ലോബിൻ, ഇരുമ്പ് എന്നിവയുടെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്നും കൂടാതെ ഹൃദയാഘാത സാധ്യതയും കുറയുമെന്നും ഡോ. അനികേത് പറഞ്ഞു.

എങ്ങനെയാണ് രക്തം ദാനം ചെയ്യുന്നത്?

രക്തദാന പ്രക്രിയയിൽ ഭാരം, പൾസ് നിരക്ക്, രക്തസമ്മർദ്ദം, ഹീമോഗ്ലോബിൻ പരിശോധന എന്നിവ ട്രാക്ക് ചെയ്തുകൊണ്ട് ആരോഗ്യ പരിശോധന ഉൾപ്പെടുന്നു. “ഈ പാരാമീറ്ററുകളിലെ ഏത് വ്യതിയാനവും കൃത്യസമയത്ത് കണ്ടെത്താനും ശരിയാക്കാനും കഴിയും. രക്തദാനത്തിൽ, മജ്ജ നമ്മുടെ രക്തത്തെ പുതിയ കോശങ്ങളാൽ നിറയ്ക്കുന്നു.

ഇത് ഒരാളെ കൂടുതൽ ഊർജ്ജസ്വലനാക്കുന്നു. അതിനാൽ, രക്തം ദാനം ചെയ്യുന്നത് തുടരുക. ആവശ്യമുള്ള രോഗികളെ സഹായിക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യമുള്ള ഹൃദയം നേടാനും ഇത് സഹായിക്കും,” ബെംഗളൂരു ,അപ്പോളോ ഹോസ്പിറ്റൽസ് ബ്ലഡ് സെന്റർ സീനിയർ കൺസൾട്ടന്റും എച്ച്ഒഡിയുമായ ഡോ. ഗീത എൻ ഗൗഡർ പറഞ്ഞു.

രക്തദാനത്തിനു മുൻപും ശേഷവുമുള്ള നടപടികൾ

നിങ്ങൾ ആരോഗ്യകരമായ അത്താഴം കഴിച്ചിട്ടുണ്ടെന്നും നന്നായി വിശ്രമിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക. രക്തദാനത്തിന് 24 മണിക്കൂർ മുമ്പ് കുടിക്കാൻ ഏറ്റവും നല്ല ദ്രാവകം വെള്ളമാണ്.

“രക്തം നൽകിയതിന് ശേഷം ശരീരത്തിന് നഷ്ടപ്പെട്ട വിഭവങ്ങൾ വീണ്ടും നൽകേണ്ടത് പ്രധാനമാണ്. ധാരാളം ദ്രാവകങ്ങൾ കുടിക്കുക, പ്രത്യേകിച്ച് വെള്ളം, ദാനം ചെയ്യുന്നതിനിടയിൽ നഷ്ടപ്പെട്ടവ മാറ്റിസ്ഥാപിക്കുന്നതിന് സഹായിക്കുക. കുറച്ച് മണിക്കൂറുകളോളം, കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ, ഭാരോദ്വഹനം എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക. നിങ്ങളുടെ എനർജി ലെവലുകൾ വർധിപ്പിക്കാൻ, പോഷകസമൃദ്ധമായ ലഘുഭക്ഷണം കഴിക്കൂ,” സിറ്റി എക്സ്-റേ ആൻഡ് സ്കാൻ ക്ലിനിക്കിലെ ഡയറക്റ്ററും കൺസൾട്ടന്റ് പാത്തോളജിസ്റ്റുമായ ഡോ. സുനിത കപൂർ പറഞ്ഞു.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: