scorecardresearch

ഗർഭകാലത്തെ രക്തസ്രാവം: സാധാരണമാണോ? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഗർഭാവസ്ഥയിലെ രക്തസ്രാവവും സ്പോട്ടിങ്ങും തമ്മിൽ വ്യത്യാസം ഉണ്ട്

pregnant, health, ie malayalam
ചില ഉൽപ്പന്നങ്ങളുടെ ഉപയോഗം ഗർഭസ്ഥശിശുവിനെ ദോഷകരമായി ബാധിക്കാം

നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഗർഭത്തിൻറെ ആദ്യ മൂന്ന് മാസങ്ങളിൽ മൂന്നിൽ ഒരാൾക്ക് രക്തസ്രാവമുണ്ടാകുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

“ചിലപ്പോൾ, ഇത് ഗുരുതരമായേക്കാം, മറ്റ് ചിലപ്പോൾ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ ഏതെങ്കിലും തരത്തിൽ ആദ്യ മൂന്നു മാസത്തിൽ രക്തസ്രാവമുണ്ടായാൽ ഡോക്ടറെ സമീപിക്കണം. സ്ത്രീകൾക്ക് നേരിയ ബ്രൗൺ പാടുകൾ മുതൽ കടും ചുവപ്പ് നിറത്തിലുള്ള രക്തസ്രാവം വരെ അനുഭവപ്പെടാം. ഇത് ആഴ്ചകൾ വരെ നീണ്ടുനിൽക്കുന്ന നടുവേദനയ്ക്കും കാരണമായേക്കാം, “, മദർഹുഡ് ഹോസ്പിറ്റൽസ് കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ & ഗൈനക്കോളജിസ്റ്റ്, ഡോ പ്രീതിക ഷെട്ടി പറയുന്നു.

ഗർഭാവസ്ഥയിലെ രക്തസ്രാവവും സ്പോട്ടിങ്ങും തമ്മിൽ വ്യത്യാസം ഉണ്ട്. സ്പോട്ടിങ്ങ് സമയത്ത് അടിവസ്ത്രത്തിൽ ഏതാനും തുള്ളി രക്തം മാത്രമേ ഉണ്ടാകൂ, എന്നാൽ രക്തസ്രാവത്തിൽ ആർത്തവത്തിനു സമാനമായ രക്തപ്രവാഹം ഉണ്ടാകാം.

അപകടസാധ്യത ഘടകങ്ങൾ

ഗർഭാവസ്ഥയിലെ രക്തസ്രാവത്തിന് വ്യത്യസ്ത അപകട ഘടകങ്ങളുണ്ട്.

  • ഗർഭിണിയുടെ പ്രായം
  • സി-സെക്ഷൻ ഉൾപ്പെടെയുള്ള മുൻ ഗർഭാശയ ശസ്ത്രക്രിയ
  • പുകവലി
  • ഉയർന്ന രക്തസമ്മർദ്ദം
  • ലൈംഗികമായി പകരുന്ന രോഗങ്ങൾ
  • പ്രമേഹം പോലെയുള്ള വിട്ടുമാറാത്ത ആരോഗ്യാവസ്ഥകൾ

ആദ്യ മൂന്നു മാസത്തിലെ രക്തസ്രാവത്തിനുള്ള കാരണങ്ങൾ

ആദ്യ ത്രിമാസത്തിലെ രക്തസ്രാവം രോഗനിർണയത്തിന് സാധാരണയായി ശാരീരിക പരിശോധന, രക്തപരിശോധന, ലൈംഗികമായി പകരുന്ന അണുബാധ പരിശോധന എന്നിവ ആവശ്യമാണ്. ആവർത്തിച്ചുള്ള രക്തപരിശോധനകൾ മാറിക്കൊണ്ടിരിക്കുന്ന എച്ച്സിജി (ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ) ഹോർമോണുകളുടെ അളവ് നിരീക്ഷിക്കാൻ സഹായിക്കും. പ്രോജസ്റ്ററോൺ, ആർഎച്ച് ഫാക്ടർ (ചുവന്ന രക്താണുക്കളുടെ ഉപരിതലത്തിലുള്ള ഒരു പ്രോട്ടീൻ) എന്നിവയും പരിശോധിക്കാവുന്നതാണ്.

ആദ്യ ത്രിമാസത്തിലെ രക്തസ്രാവത്തിനുള്ള കാരണങ്ങൾ

ഇംപ്ലാന്റേഷൻ രക്തസ്രാവം

ബീജസങ്കലനം കഴിഞ്ഞ അണ്ഡം ഗർഭപാത്രത്തിന്റെ ആവരണത്തോട് ചേരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് സാധാരണയായി ഭാരം കുറഞ്ഞതാണെങ്കിലും, സ്പോട്ടിങ്ങിനോട് സാമ്യമുള്ളതാണ്. ഇത് ഓക്കാനം, തലവേദന എന്നിവയ്‌ക്കൊപ്പം ഉണ്ടാകുന്നു. ഇത് ഗർഭത്തിൻറെ ഒരു സാധാരണ ഭാഗമായി കണക്കാക്കപ്പെടുന്നു.

എക്ടോപിക് ഗർഭം

അണ്ഡത്തിന്റെ ബീജസങ്കലനം ഗർഭാശയത്തിന് പുറത്ത് നടക്കുമ്പോൾ എക്ടോപിക് ഗർഭം സംഭവിക്കുന്നു. ഇത് ഗുരുതരമായ സങ്കീർണതകളിലേക്ക് നയിക്കുകയും ജീവന് ഭീഷണിയാകുകയും ചെയ്യും. അത്തരം സന്ദർഭങ്ങളിൽ, ഗർഭിണികൾക്ക് തലകറക്കം, തളർച്ച എന്നിവ അനുഭവപ്പെടാം.

അണുബാധ

ലൈംഗികമായി പകരുന്ന അണുബാധകൾ ഗർഭകാലത്ത് രക്തസ്രാവത്തിന് കാരണമാകും. അണുബാധ കണ്ടെത്തുന്നതിന് ശാരീരിക പരിശോധന, യോനിയിലെ സ്രവം, സെർവിക്കൽ സ്വാബ്, മൂത്രപരിശോധന , രക്തപരിശോധന എന്നിവ ആവശ്യമായി വന്നേക്കാം.

ഗർഭം അലസൽ

ഗർഭാവസ്ഥയുടെ 20-ാം ആഴ്ചയ്ക്ക് മുൻപ് ഇത് സംഭവിക്കുന്നു. രക്തസ്രാവം കൂടാതെ, മാംസപേശി വലിഞ്ഞുമുറുക്കുക എന്നിവയും അനുഭവപ്പെടാം.

രണ്ടാമത്തെയും മൂന്നാമത്തെയും ത്രിമാസത്തിലെ രക്തസ്രാവത്തിന്റെ കാരണങ്ങൾ

ഗർഭാവസ്ഥയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ത്രിമാസങ്ങളിൽ രക്തസ്രാവം ഉണ്ടാകുന്നത് ആശങ്കാജനകമാണ്.

പ്ലാസന്റ പ്രിവിയ

ഗർഭാശയത്തിൻറെ താഴത്തെ ഭാഗം പ്ലാസന്റ ഉൾക്കൊള്ളുന്ന അവസ്ഥയാണിത്. അത്തരമൊരു സാഹചര്യത്തിൽ, ഗർഭിണിയ്ക്ക് വേദനയില്ലാത്ത രക്തസ്രാവം അനുഭവപ്പെടാം. ഇതിന് ഡോക്ടറുടെ അടിയന്തര ഇടപെടൽ ആവശ്യമാണ്.

പ്ലാസന്റൽ അബ്രപ്ഷൻ

പ്രസവത്തിന് മുൻപ് പ്ലാസന്റ ഗർഭാശയ പാളിയിൽ നിന്ന് വേർപെടുത്താൻ തുടങ്ങുമ്പോഴാണിത്. അതുമായി ബന്ധപ്പെട്ട രക്തസ്രാവത്തിനൊപ്പം കഠിനമായ വയറുവേദന, നടുവേദന എന്നിവ സംഭവിക്കും. ഇത് അമ്മയ്ക്കും കുഞ്ഞിനും ദോഷം ചെയ്യും.

വാസ പ്രെവിയ

രക്തക്കുഴലുകൾ ജനന കനാലിന്റെ ദ്വാരത്തിലൂടെ കടന്നുപോകുന്ന അവസ്ഥയാണ് വാസ പ്രെവിയ. കുഞ്ഞിന് ഓക്സിജൻ ലഭിക്കാത്ത അവസ്ഥയിലലേക്ക് ഇത് എത്തിക്കുന്നു.

മോളാർ

ഗർഭപാത്രത്തിനുള്ളില് കുഞ്ഞിന് പകരം ടിഷ്യു വളരുന്നത് അപൂർവ സംഭവമാണ്. ഛർദ്ദി, കഠിനമായ ഓക്കാനം, ഗർഭാശയത്തിൻറെ ദ്രുതഗതിയിലുള്ള വർദ്ധനവ് തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നു. രോഗിയുടെ ആരോഗ്യം നിലനിർത്താനുള്ള ഏക മാർഗം ടിഷ്യു നീക്കം ചെയ്യലാണ്.

ഇൻവേസീവ് പ്ലാസന്റേഷൻ

പ്ലാസന്റ ഗർഭാശയത്തിൽ വളരെ ആഴത്തിൽ ചേരുകയും, ഗർഭപാത്രത്തിന്റെ മിനുസമാർന്ന പേശി ടിഷ്യൂയായ മൈമെട്രിയത്തെ ആക്രമിക്കുകയും ചെയ്യുന്നു. പ്രസവാനന്തര രക്തസ്രാവത്തിനുള്ള പ്രധാന കാരണമാണ്.

ഗർഭാശയ വിള്ളൽ

ഗർഭപാത്രത്തിന്റെ ഭിത്തി പൊട്ടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് വളരെ അപൂർവമാണ്, 0.03-0.08% രോഗികളെ മാത്രമേ ബാധിക്കുകയുള്ളൂ. ചില കാരണങ്ങൾ നിരുപദ്രവകരമാണെങ്കിലും മറ്റുള്ളവ മാരകമായേക്കാം.“നിങ്ങളുടെ അവസാന ത്രിമാസത്തിൽ കനത്ത രക്തസ്രാവമുണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കുക, ”ഡോ പ്രീതിക പറഞ്ഞു.

“ഗർഭകാല കാലയളവും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും അനുസരിച്ച് ചികിത്സ വ്യത്യാസപ്പെടുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കാനും യാത്ര ചെയ്യാതിരിക്കാനും ഡോക്ടർ ഉപദേശിക്കും. പൂർണ്ണമായ ബെഡ് റെസ്റ്റോ ആശുപത്രിവാസോ ആവശ്യമായി വന്നേക്കാം, ”ഡോക്ടർ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കേണ്ടതുണ്ടെന്നും ഡോ പ്രീതിക പറയുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Is bleeding during pregnancy normal