നേന്ത്രപ്പഴത്തിന്റെയും പോഷകസമൃദ്ധമായ പാലിന്റെയും ഗുണം നിറഞ്ഞ ഒരു ഗ്ലാസ് വാഴപ്പഴം ഷേക്ക് കഴിച്ച് ദിവസം ആരംഭിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. ഈ ഷേക്ക് ആരോഗ്യകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഫിറ്റ്‌നസ് പ്രേമികൾ പലരും ഈ പാനീയം കുടിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് ആയുർവേദ ഡോ.നിതിക കോഹ്‌ലി പറഞ്ഞു.
പലരും വ്യായാമത്തിന് മുമ്പുള്ള ഭക്ഷണമായി ഒരു ഗ്ലാസ് വാഴപ്പം ഷേക്ക് കഴിക്കാൻ ഇഷ്ടപ്പെടുന്നു. വാഴപ്പഴം ഷേക്ക് അല്ലെങ്കിൽ സ്മൂത്തി പേശീവലിവ് തടയുമെന്ന് പറയപ്പെടുന്നുവെന്ന് അവർ വ്യക്തമാക്കി. പക്ഷേ, ഇത് ശരിക്കും ആരോഗ്യകരമാണോ?.
ആയുർവേദം അനുസരിച്ച്, ഓരോ ഭക്ഷണ പദാർത്ഥത്തിനും ശരീരത്തിൽ സ്വാധീനമുണ്ട്. അതിനാൽ, ചില ഭക്ഷണങ്ങൾ ഒരുമിച്ച് ചേർക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കോമ്പിനേഷനുകൾ വിരുദ്ധാഹാരം എന്നാണ് അറിയപ്പെടുന്നത്. അതിലൊന്നാണ് വാഴപ്പഴം ഷേക്കെന്ന് ഡോക്ടർ കോഹ്‌ലി പറയുന്നു.
“വാഴപ്പഴവും പാലും ഒരുമിച്ച് ചേർക്കുന്നത് ആയുർവേദം ‘വിരുദ്ധാഹാരം’ ആയി കണക്കാക്കുന്നു. വാഴപ്പഴവും പാലും പോഷകാഹാരം നിറഞ്ഞതിനാൽ വെവ്വേറെ കഴിക്കാമെങ്കിലും, അവ ഒരുമിച്ച് കഴിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും,” അവർ പറഞ്ഞു. വാഴപ്പഴം മിൽക്ക്‌ഷേക്ക് ഒരു തെറ്റായ ഫുഡ് കോമ്പിനേഷനാണെന്നും അവർ അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രമേഹരോഗിക്ക് വാഴപ്പഴം കഴിക്കാമോ?