ഒരു കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യത്തെ 12 മാസങ്ങളിലെ ഉറക്ക സങ്കീർണതകൾ ഓട്ടിസം പോലുളള രോഗത്തിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇത് തലച്ചോറിന്റെ അവിഭാജ്യ ഘടകമായ ഹിപ്പോകാമ്പസിലെ വളർച്ചയുടെ ഗതിയെ മാറ്റുന്നു.
പഠനത്തിനും മെമ്മറിയിലും ഹിപ്പോകാമ്പസ് നിർണ്ണായകമാണ്, കൂടാതെ ഹിപ്പോകാമ്പസിന്റെ വലുപ്പത്തിലുള്ള മാറ്റങ്ങൾ മുതിർന്നവരിലും മുതിർന്ന കുട്ടികളിലും മോശം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള 80 ശതമാനം കുട്ടികൾക്കും ഉറക്ക പ്രശ്‌നമുണ്ടെന്ന് ആനെറ്റ് എസ്റ്റെസ് പറയുന്നു. ഈ പഠനത്തിന്റെ സീനിയർ രചയിതാവും യുഡബ്ല്യു ഓട്ടിസം സെന്ററിന്റെ ഡയറക്ടറുമാണ് ആനെറ്റ് എസ്റ്റെസ്.
അമേരിക്കൻ ജേർണലായ സൈക്യാട്രിയാണ് പഠനം പ്രസിദ്ധീകരിച്ചത്. ഈ നിഗമനത്തിലെത്തുന്നതിനു മുൻപ് 6 മാസത്തിനും ഒരു വയസ്സിനും ഇടയിലുളള 400 ഓളം കുട്ടികളുടെ സാംപിൾ ശേഖരിച്ചിരുന്നു. ഓട്ടിസം ഉണ്ടെന്ന് പിന്നീട് കണ്ടെത്തിയ ശിശുക്കൾക്ക് ഉറങ്ങുന്നതിൽ പ്രശ്നങ്ങൾ നേരിടേണ്ടിവന്നു.
”ചില കുട്ടികളിലെ ഉറക്ക പ്രശ്നങ്ങൾ ഓട്ടിസത്തിന്റെ ഭാഗമാണ്. ഉറക്കം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ ഓട്ടിസം ബാധിച്ച എല്ലാ കുട്ടികളിലും പ്രവർത്തിക്കില്ല, അവരുടെ മാതാപിതാക്കൾ എല്ലാം ശരിയായി ചെയ്യുമ്പോൾ പോലും,” ആനെറ്റ് എസ്റ്റെസ് പറഞ്ഞു. ഓട്ടിസം ബാധിച്ച ചില കുട്ടികൾക്ക് ഉറക്ക പ്രശ്‌നങ്ങൾക്ക് ഒരു ജൈവിക ഘടകമുണ്ടാകാമെന്ന് ഇത് സൂചിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു.
Read Also: വീട്ടിലിരുന്നുളള ജോലി ആളുകളിൽ ഉറക്കം നഷ്ടപ്പെടുത്തുന്നതായി പഠനം
ശേഖരിച്ച 432 സാംപിളുകളിൽ 127 എണ്ണവും അപകട സാധ്യത കുറവായിരുന്നു. അവരുടെ കുടുംബത്തിൽ ഓട്ടിസം ബാധിച്ചവരില്ലെന്നതിനാലാണിത്. പിന്നീട്, കുട്ടികൾക്ക് രണ്ട് വയസ്സ് പ്രായമുള്ളപ്പോൾ രോഗനിർണയം നടത്തി. 300 പേരിൽ 71 പേർ തുടക്കത്തിൽ ഉയർന്ന അപകടസാധ്യതയുള്ളവരാണെന്ന് തിരിച്ചറിഞ്ഞവർക്ക് ഓട്ടിസം ബാധിച്ചതായി കണ്ടെത്തി.
കുട്ടിയുടെ ക്രമരഹിതമായ ഉറക്കചക്രത്തെക്കുറിച്ച് പരാതിപ്പെട്ട മാതാപിതാക്കൾ, പിന്നീട് മറ്റ് കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ കുട്ടികൾക്ക് ഓട്ടിസവുമായി ബന്ധപ്പെട്ടതാണ് ഈ പ്രശ്നമെന്ന് തെളിഞ്ഞതായി പഠനം പറയുന്നു. ജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഓട്ടിസത്തിന്റെ മുൻ ഘടകമായിരിക്കാഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള 80 ശതമാനം കുട്ടികൾക്കും ഉറക്ക പ്രശ്‌നമുണ്ടെന്ന് ആനെറ്റ് എസ്റ്റെസ് പറയുന്നുമെന്ന നിഗമനത്തിൽ എത്തിച്ചേരുന്നതിന് കൂടുതൽ ഗവേഷണങ്ങളും പഠനങ്ങളും നടത്തേണ്ടതുണ്ടെന്ന് എസ്റ്റെസ് ചൂണ്ടിക്കാട്ടി.
Read in English: Irregular sleep cycle might disturb growth in kids: Study