Latest News

റിമിയും സ്വാസികയും തടി കുറച്ചതിങ്ങനെ; പരിചയപ്പെടാം ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്

ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിച്ചുകൊണ്ടു തന്നെ പിൻതുടരാവുന്ന ഈ ഡയറ്റ് പ്ലാനിന് ഇന്ന് ഏറെ ആരാധകരുണ്ട്

intermittent fasting, intermittent fasting diet plan, intermittent fasting diet plan 16/8, intermittent fasting diet, intermittent fasting rules, intermittent fasting food list, intermittent fasting schedule, intermittent fasting for beginners, intermittent fasting guide, intermittent fasting meal plan, ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്

ഡയറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ മടി പിടിക്കുന്നവരെ പോലും ആകർഷിക്കുന്ന ഒന്നാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്. പ്രത്യേകം തയ്യാറാക്കിയ ഭക്ഷണപദാർത്ഥങ്ങളുടെ ഒന്നും ആവശ്യമില്ലാത്ത, ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിച്ചുകൊണ്ടു തന്നെ പിൻതുടരാവുന്ന ഒരു ഡയറ്റ് പ്ലാൻ എന്നതാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗിനെ വേറിട്ടതാക്കുന്നത്. നടി സ്വാസിക, ഗായിക റിമി ടോമി എന്നിവരെല്ലാം തന്നെ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗിന്റെ ആരാധകരാണ്.

ഇടവിട്ടുള്ള ഉപവാസം എന്നതാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ലളിതമായി പറഞ്ഞാൽ ഒരാൾ 8 മണിക്കൂറിനുള്ളിൽ ആവശ്യമായ ഭക്ഷണം കഴിച്ചിട്ട് ശേഷിക്കുന്ന 16 മണിക്കൂർ ഉപവസിക്കുന്ന രീതിയാണ് ഇത്. ഭക്ഷണം കഴിക്കുന്ന എട്ടുമണിക്കൂർ സൈക്കിൾ എങ്ങനെ വേണമെന്ന് ഓരോ വ്യക്തികൾക്കും അവരുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. രാവിലെ 11 മണിയോടെയാണ് നിങ്ങളുടെ ആദ്യഭക്ഷണം ആരംഭിക്കുന്നതെങ്കിൽ രാത്രി 6 മണിയോടെ ആ ദിവസത്തെ അവസാനത്തെ ഭക്ഷണവും കഴിച്ചിരിക്കണം. പിറ്റേദിവസം രാവിലെ 11 മണി വരെ പിന്നീട് മറ്റൊരു ഭക്ഷണവും കഴിക്കാൻ പാടില്ല, പകരം ധാരാളം വെള്ളമോ ഗ്രീൻ ടീയോ കുടിച്ച് ക്ഷീണമകറ്റാം.

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പ്രധാനമായും സഹായിക്കുന്നത്. ഒപ്പം കഴിക്കുന്ന ഭക്ഷണം നല്ല രീതിയിൽ ദഹിക്കാനും ശരീരപ്രവർത്തനങ്ങൾ സുഗമമായി നടക്കാനുമുള്ള സാവകാശവും ഈ ഫാസ്റ്റിംഗ് ശരീരത്തിന് നൽകുന്നു. ഈ ഫാസ്റ്റിംഗ് രീതി ശീലിച്ചാൽ അധികം വൈകാതെ അത് നിങ്ങളുടെ ലൈഫ്സ്റ്റൈലിന്റെയും ഭക്ഷണരീതിയുടെയും ഭാഗമായി മാറുകയും അധികം ബുദ്ധിമുട്ടില്ലാതെ തന്നെ ശരീരഭാരം നിയന്ത്രിച്ച് കൊണ്ടുപോവാൻ സാധിക്കുകയും ചെയ്യും.

ചായ, കാപ്പി ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗിൽ പൊതുവെ അനുവദനീയമല്ല. എന്നാൽ പഞ്ചസാര ചേർക്കാതെ കുറഞ്ഞ അളവിൽ ഈ പാനീയങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിൽ തെറ്റില്ലെന്നും വിദഗ്ധർ പറയുന്നു. ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് വേളയിൽ കഴിക്കുന്ന ഭക്ഷണങ്ങൾ പോഷകസമൃദ്ധമാണോ എന്നു ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, പയർവർഗ്ഗങ്ങൾ, ചോളം, മുട്ട, ചിക്കൻ, മത്സ്യം എന്നിവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഫാസ്റ്റിംഗ് വേളയിൽ മറ്റു ഡയറ്റ് പ്ലാനുകളിലെന്ന പോലെ ചോറ് ഒഴിവാക്കേണ്ട ആവശ്യമില്ല. ചിക്കൻ, മീൻ എന്നിവ അധികം വറുത്തു കഴിക്കാതെ ഇരിക്കാൻ ശ്രമിക്കുക. അതുപോലെ പഞ്ചസാര, മൈദ, ജങ്ക് ഫുഡ് എന്നിവ കഴിവതും ഒഴിവാക്കാം.

ഭക്ഷണത്തിനൊപ്പം തന്നെ ചെറിയ രീതിയിൽ വ്യായാമം ചെയ്യാനും കൂടി ശ്രദ്ധിച്ചാൽ മികച്ച ഫലം നൽകുന്ന ഒന്നാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്. ശരീരത്തിന് വേണ്ടത്ര ഉറക്കവും വിശ്രമവും നൽകാൻ കൂടി ശ്രദ്ധ ചെലുത്തണം. ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശം നേടിയതിനു ശേഷം മാത്രമേ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് പരീക്ഷിക്കാവൂ.

Read more: അനാരോഗ്യകരമായ കുടലിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Intermittent fasting benefits diet plan

Next Story
Nipah Virus Signs and Symptoms: നിപ: ലോകാരോഗ്യ സംഘടന പറയുന്നതിങ്ങനെnipah,iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com