ദിവസവും തൈര് കഴിക്കാൻ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ടാകും. വെജിറ്റേറിയൻകാരുടെ ഇഷ്ട ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നു കൂടിയാണ് തൈര്. തൈരിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. തൈര് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ, തൈര് ദിവസവും കഴിക്കുന്നതിനെ ആയുർവേദം പിന്തുണയ്ക്കുന്നില്ല.
ആയുർവേദ പ്രകാരം, തൈര് രുചിയിൽ പുളിച്ചതും ചൂടുള്ള സ്വഭാവവുമാണ് ദഹിക്കാൻ ബുദ്ധിമുട്ടാണ് (ദഹനത്തിന് കൂടുതൽ സമയമെടുക്കും). ഇത് കൊഴുപ്പ് വർധിപ്പിക്കുന്നു (ഭാരം വർധിപ്പിക്കാൻ നല്ലതാണ്), ശക്തി നൽകുന്നു, കഫയും പിത്തയും വർധിപ്പിക്കുന്നു, ദഹന ശക്തി) മെച്ചപ്പെടുത്തുന്നുവെന്ന് ആയുർവേദം പറയുന്നു. ഇതൊക്കെയാണെങ്കിലു ദിവസവും തൈര് കഴിക്കരുതെന്ന് ആയുർവേദം പറയുന്നതായി ഡോ.ദിക്സ ഭാവ്‌സർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
തൈരിനെക്കുറിച്ചുള്ള രസകരമായ ചില ആയുർവേദ വസ്തുതകളെക്കുറിച്ചും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
- തൈര് ചൂടാക്കാൻ പാടില്ല. ചൂടാക്കുമ്പോൾ അതിന്റെ ഗുണങ്ങൾ നഷ്ടപ്പെടുന്നു.
- അമിതവണ്ണം, കഫം, രക്തസ്രാവം എന്നിവയുള്ളവർ തൈര് ഒഴിവാക്കുന്നതാണ് നല്ലത്.
- രാത്രിയിൽ ഒരിക്കലും തൈര് കഴിക്കാൻ പാടില്ല.
- തൈര് ദിവസവും കഴിക്കാൻ പാടില്ല. റോക്ക് സാൾട്ട്, കുരുമുളക്, ജീരകം തുടങ്ങിയ മസാലകൾ ചേർത്ത മോര് മാത്രമാണ് സ്ഥിരമായി കഴിക്കാവുന്നത്.
- പഴങ്ങളുമായി തൈര് കലർത്തരുത്. ഇവയുടെ ദീർഘകാല ഉപഭോഗം ഉപാപചയ പ്രശ്നങ്ങൾക്കും അലർജികൾക്കും കാരണമാകും.
- മാംസത്തിനും മത്സ്യത്തിനുമൊപ്പം തൈര് അനുയോജ്യമല്ല. ചിക്കൻ, മട്ടൺ, മീൻ തുടങ്ങിയവയ്ക്കൊപ്പം തൈര് ചേർക്കുന്നത് ശരീരത്തിൽ വിഷാംശം ഉണ്ടാക്കും.
തൈര് കഴിക്കണമെങ്കിൽ ഇടയ്ക്ക് ഉച്ചകഴിഞ്ഞശേഷം മിതമായി കഴിക്കുക. തൈരിനു പകരം ബട്ടർമിൽക്ക് കഴിക്കുന്നതാണ് ഏറ്റവും ഉചിതം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.