ഭക്ഷണ ശീലങ്ങൾ, ഉറക്കക്കുറവ്, അല്ലെങ്കിൽ ഉദാസീനമായ ജീവിതശൈലി എന്നിവ കാരണം, ഇൻസുലിൻ പ്രതിരോധം പോലുള്ള ചില ആരോഗ്യ പ്രശ്നങ്ങൾ
ഇപ്പോൾ വളരെ സാധാരണമാണ്. രക്തത്തിലെ പഞ്ചസാരയെ കോശങ്ങളിലേക്ക് എത്തിക്കാൻ പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ പമ്പ് ചെയ്യുമ്പോൾ സംഭവിക്കുന്നതാണ് ഇൻസുലിൻ പ്രതിരോധം.
എന്നാൽ ഇവ കൈകാര്യം ചെയ്യാൻ കഴിയും, ചില സന്ദർഭങ്ങളിൽ ‘തിരിച്ചുവിടാനും’ കഴിയും. ഇതിനായി എളുപ്പവും വളരെ ഫലപ്രദവുമായ ചില ശീലങ്ങൾ സ്വീകരിക്കുക എന്നതാണ് ഒരാൾ ചെയ്യേണ്ടത്.
ഹെൽത്ത്‌ഹാച്ച് എന്ന സോഷ്യൽ മീഡിയ പേജ് അനുസരിച്ച്, നിങ്ങൾ മധുരം കഴിക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ, നിരന്തരം ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ, ചർമ്മത്തിൽ ഇരുണ്ട പിഗ്മെന്റേഷനോ ചർമ്മത്തിലെ ടാഗുകളോ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഇൻസുലിൻ പ്രതിരോധം ഉണ്ടാകാൻ സാധ്യതയുണ്ട്.
കുറഞ്ഞ ഇൻസുലിൻ സംവേദനക്ഷമത എന്നും അറിയപ്പെടുന്ന ഇൻസുലിൻ പ്രതിരോധം കുറഞ്ഞ ഗ്ലൂക്കോസ് ആഗിരണത്തിന് കാരണമാകുന്നു. ഇത് ഒരാളുടെ ഊർജ്ജ നിലകളെ ബാധിക്കുകയും ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുകയും ചെയ്യുന്നു.
ഇതിനു ഒരു ലളിതമായ പ്രതിവിധി നിർദ്ദേശിക്കുകയും ചെയ്യുന്നു. ഒരാളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നടത്തം ഉൾപ്പെടുത്തുന്നത്, “ഇൻസുലിൻ പ്രതിരോധം റിവേഴ്സ് ചെയ്യാൻ” സഹായിക്കുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. ഒരാളുടെ ദിനചര്യയിൽ നടത്തം ഉൾപ്പെടുത്താനുള്ള ചില എളുപ്പവഴികൾ:
- ലിഫ്റ്റിന് പകരം പടികൾ തിരഞ്ഞെടുക്കുക
- കാർ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് നിന്ന് അകലെയായി പാർക്ക് ചെയ്യുക
- ഗാർഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക
- ഓരോ മണിക്കൂറിലും എഴുന്നേറ്റു നിൽക്കുക, സ്ട്രെച്ച് ചെയ്യുക
- നടന്നുകൊണ്ട് സംസാരിക്കുക
നടത്തം യഥാർത്ഥത്തിൽ സഹായിക്കുമോ?
കടുത്ത ദാഹം, ഭക്ഷണം കഴിച്ചതിനുശേഷവും വിശപ്പ്, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണത, കൈകളിലും കാലുകളിലും വിറയൽ, കൂടുതൽ ക്ഷീണം, ഇടയ്ക്കിടെയുള്ള അണുബാധ തുടങ്ങിയവയാണ് ഇൻസുലിൻ സെൻസിറ്റീവിറ്റി ഉള്ളവർ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ.
“ഉദാസീനമായ ജീവിതശൈലി ഇൻസുലിനെ ബാധിക്കുമെന്ന് ഗവേഷണം തെളിയിച്ചിട്ടുണ്ട്. അതിനാൽ, ആക്ടീവായിരിക്കുന്നത് തീർച്ചയായും വലിയ മാറ്റമുണ്ടാക്കും,” ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു.
ടൈപ്പ് 2 പ്രമേഹമുള്ളവരിൽ 12 ആഴ്ചത്തെ നടത്തം ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിച്ചതായി ജേണൽ ഓഫ് ഡയബറ്റിസ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ആഴ്ചയിൽ അഞ്ച് ദിവസത്തിൽ, ഓരോ ദിവസവും ഇവർ 30 മിനിറ്റ് നടന്നു. “നടത്തം ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും, കാരണം ഇത് കുറഞ്ഞ ഇംപാക്ടുള്ള വർക്ക്ഔട്ടാണ്. പേശികളിലെ ഊർജ്ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കുന്നതിനാൽ വ്യായാമം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു, ”ന്യൂഡൽഹിയിലെ പ്രൈമസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ എച്ച്ഒഡി ഇന്റേണൽ മെഡിസിൻ ഡോ. അനുരാഗ് സക്സേന പറഞ്ഞു.
ആഴ്ചയിൽ അഞ്ച് ദിവസം 45 മിനിറ്റെങ്കിലും ബ്രിസ്ക്കായി നടക്കുന്നത്, എഎംപി-ആക്ടിവേറ്റഡ് പ്രോട്ടീൻ കൈനാസ് സജീവമാക്കുന്നു. ഇത് കോശങ്ങളെ ഇൻസുലിലേക്ക് ബോധവൽക്കരിക്കുകയും ഗ്ലൂക്കോസ് മെറ്റബോളിസത്തെ നിയന്ത്രിക്കുകയും അതുവഴി പ്രമേഹ വിരുദ്ധ മരുന്നുകളുടെ ആവശ്യകത കുറയ്ക്കുകയും ചെയ്യുന്നതായി, ജയ്പൂർ നാരായണ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡയബറ്റോളജി ആൻഡ് എൻഡോക്രൈനോളജി കൺസൾട്ടന്റ് ഡോ. മുകുൾ ഗുപ്ത ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറയുന്നു.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും വ്യായാമം സഹായിക്കുന്നു, ഡോ. മുകുൾ പറയുന്നു.
കൂടുതൽ നടക്കുന്നുവെന്ന് എങ്ങനെ ഉറപ്പു വരുത്താം?
നിൽക്കുന്ന സമയം വർധിപ്പിക്കുന്നതിന്, നിങ്ങളുടെ ദൈനംദിന ചുവടുകളുടെ എണ്ണം വർധിപ്പിക്കാൻ പരിശീലിക്കുക. “വീട്ടുജോലികളിൽ ഏർപ്പെടുക, ഓരോ മണിക്കൂറിലും എഴുന്നേറ്റ് നിൽക്കുക, ചെറുതായി നടക്കുക, സംസാരിക്കുക, എസ്കലേറ്ററുകൾക്കോ എലിവേറ്ററുകൾക്കോ പകരം, പടികൾ കയറുക, വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തു,” ഡോ. മുകുൾ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഒരാൾ ഉദാസീനമായ ജീവിതശൈലിയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് വിദഗ്ധർ പറയുന്നു.