scorecardresearch

നാരങ്ങ, ഓറഞ്ച് തൊലി വലിച്ചെറിയല്ലേ? ഇങ്ങനെ ചെയ്യൂ

ഓറഞ്ചിന്റെയും നാരങ്ങയുടെയും തൊലികൾ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ്

orange, lemon, ie malayalam

ഓറഞ്ചിന്റെ തൊലിയും നാരങ്ങയുടെ തൊലിയും വെറുതെ വലിച്ചെറിയാറുണ്ടോ?. ഇനി, അങ്ങനെ ചെയ്യുന്നതിനു മുൻപ് ഒന്നു ആലോചിക്കുക. ഓറഞ്ചിന്റെയും നാരങ്ങയുടെയും തൊലികൾ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ്. ഇവയുടെ തൊലികളിൽ ആരോഗ്യത്തിന് ഗുണകരമായ ഘടകങ്ങളുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ.സ്മൃതി ജുൻജുൻവാല പറഞ്ഞു.

”ഈ പഴങ്ങളുടെ തൊലികൾ ഫൈറ്റോകെമിക്കലുകൾ (ബാക്ടീരിയ, ഫംഗസ് അണുബാധകളെ പ്രതിരോധിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ), ആന്റിഓക്‌സിഡന്റുകൾ (കോശങ്ങളുടെ കേടുപാടുകൾ തടയുന്നു) എന്നിവയാൽ സമ്പന്നമാണ്. ഇവയുടെ തൊലികളിൽ കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് എന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും,” അവർ പറഞ്ഞു. കാൻസർ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ചില വിട്ടുമാറാത്ത അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുമെന്ന് പറയപ്പെടുന്ന ലിമോണീൻ എന്ന സംയുക്തവും ഇവയുടെ തൊലികളിൽ അടങ്ങിയിട്ടുണ്ട്. ശരിയായ അളവിൽ ദീർഘകാലം കഴിക്കുമ്പോൾ അവ രോഗപ്രതിരോധ ബൂസ്റ്ററുകളായി പ്രവർത്തിക്കുന്നുവെന്ന് അവർ പറഞ്ഞു.

“ഓറഞ്ചിന്റെ തൊലികളിൽ പോളി മെത്തോക്സി ഫ്ലേവോണുകൾ (പിഎംഎഫ്), ഹെസ്പെരിഡിൻ തുടങ്ങിയ ഫ്ലേവനോയ്ഡുകളും ആരോഗ്യത്തിന് സഹായിക്കുന്ന മറ്റ് ഫൈറ്റോകെമിക്കലുകളും ധാരാളമുണ്ട്. കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് കെമിക്കലുകളാണ് ഫ്ലേവനോയിഡുകൾ. ഇവയിൽ ഉയർന്ന അളവിലുള്ള പോഷകങ്ങളും ഉണ്ട്,” ഡയറ്റീഷ്യൻ ജിനാൽ പട്ടേൽ പറഞ്ഞു.

ഓറഞ്ച് തൊലിയുടെ ഗുണങ്ങൾ

”ഇതിൽ ഉയർന്ന അളവിൽ നാരുകൾ, ധാതുക്കൾ, വിറ്റാമിൻ എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ശ്വാസകോശം, ഹൃദയം, കണ്ണുകൾ, കുടൽ എന്നിവയുടെ ആരോഗ്യത്തിന് സഹായകമാണ്. ഉയർന്ന ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലാമേറ്ററി ഉള്ളടക്കവും ഉള്ളതിനാൽ ചർമ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും,” ഡോ.പട്ടേൽ പറഞ്ഞു.

നാരങ്ങ തൊലിയുടെ ഗുണങ്ങൾ

”നാരങ്ങയുടെ തൊലിയിൽ വിറ്റാമിൻ സിയും മറ്റ് സുപ്രധാന ഘടകങ്ങളും ധാരാളമുണ്ട്. ഒരു ടേബിൾസ്പൂൺ നാരങ്ങ തൊലിയുടെ പൊടി നിങ്ങളുടെ ദൈനംദിന വിറ്റാമിൻ സി ആവശ്യകതയുടെ 9 ശതമാനം നൽകുന്നു, കൂടാതെ നാരങ്ങ തൊലിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. നാരങ്ങയുടെ തൊലിക്ക് വിവിധ ആരോഗ്യ ഗുണങ്ങളുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിലെ നാരുകൾ, വിറ്റാമിൻ, ആന്റിഓക്‌സിഡന്റ് എന്നിവയുടെ ഉള്ളടക്കം ദന്ത, രോഗപ്രതിരോധ, ഹൃദയ സംബന്ധമായ ആരോഗ്യത്തിന് ഗുണം ചെയ്യും,” ഡോ.പട്ടേൽ പറഞ്ഞു.

ഓറഞ്ച്, നാരങ്ങ തൊലി എങ്ങനെ ഉപയോഗിക്കാം

ഇവയുടെ തൊലി നന്നായി ഉണക്കിയശേഷം പൊടിച്ചെടുത്ത് ബോട്ടിലുകളിൽ സൂക്ഷിക്കുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Instead of throwing away lemon and orange peels do this