Latest News

ഈ മഴക്കാലത്ത് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ

സീസണൽ പഴങ്ങളായ പപ്പായ, ലിച്ചി, ആപ്പിൾ എന്നിവ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന് പോഷകാഹാരം ലഭിക്കുന്നതിനും സഹായിക്കും

food, health, ie malayalam

വേനൽക്കാലത്ത് മാത്രമല്ല മഴക്കാലത്തും ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച് ഭക്ഷണ രീതിയിൽ മാറ്റം വരുത്തണം. മഴക്കാലത്ത് നമ്മുടെ ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടവയെക്കുറിച്ചാണ് ഷെഫ് സഞ്ജീവ് കപൂർ പറഞ്ഞിരിക്കുന്നത്.

സീസണൽ പഴങ്ങൾ

സീസണൽ പഴങ്ങളായ പപ്പായ, ലിച്ചി, ആപ്പിൾ എന്നിവ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന് പോഷകാഹാരം ലഭിക്കുന്നതിനും സഹായിക്കും. എല്ലാ ദിവസവും ഇവ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും നാരുകളും ലഭിക്കും. അങ്ങനെ കുടലിന്റെ ആരോഗ്യവും മൊത്തത്തിലുള്ള പ്രതിരോധശേഷിയും മെച്ചപ്പെടും.

വെളുത്തുളളി

മനുഷ്യ ശരീരത്തിന്റെ മെറ്റബോളിസം നിലനിർത്താൻ സഹായിക്കുന്ന മറ്റൊരു സൂപ്പർഫുഡ് ആണിത്. സാമ്പാർ, രസം അല്ലെങ്കിൽ സോസുകൾ എന്നിവയിൽ ചേർത്ത് ദിവസവും കഴിക്കാം. ജലദോഷം, പനി എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിന് വെളുത്തുള്ളി, കുരുമുളക്, ഇഞ്ചി, ജീരകം, മല്ലി, മഞ്ഞൾ എന്നിവ പോലുള്ളവ ഇന്ത്യൻ അടുക്കളയിൽ സുലഭമാണ്.

Read More: വർക്ക് ഫ്രം ഹോമിനിടയിൽ കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ടിപ്‌സുകൾ

കയ്പേറിയ പച്ചക്കറികൾ

കയ്പക്ക, വേപ്പ്, ഉലുവ പോലുള്ളവ പ്രതിരോധശേഷി വർധിപ്പിക്കുന്നവയാണ്, ഇത് ജലത്തിലൂടെയും വായുവിലൂടെയുമുളള രോഗങ്ങൾക്കെതിരായ പോരാട്ടത്തിന് സഹായിക്കും. വിറ്റാമിൻ എ, സി, ബി, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കൾ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

തൈര്

നിങ്ങളുടെ ഭക്ഷണത്തിൽ ഒരു പ്രോബയോട്ടിക് ഘടകം ചേർക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. തൈരിൽ അടങ്ങിയിരിക്കുന്ന നല്ല ബാക്ടീരിയകൾ കുടലിനെ ആരോഗ്യകരമായി നിലനിർത്തുകയും രോഗകാരികളെ അകറ്റി നിർത്തുകയും ചെയ്യുന്നു.

തേൻ

തേൻ ദഹനത്തെ മെച്ചപ്പെടുത്തുകയും ശരീരത്തിന് ഊർജം നൽകുകയും മാത്രമല്ല, തേനിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, അവയ്ക്ക് ആന്റി കാൻസർ ഗുണങ്ങളുമുണ്ട്.

വെളളം

ഏറ്റവും പ്രധാനം ഫിൽട്ടറോ തിളപ്പിച്ചതോ ആയ വെള്ളം കുടിക്കുക. ഇത് മുഖക്കുരു സാധ്യത കുറയ്ക്കുകയും നിങ്ങളെ ഊർജസ്വലരാക്കുകയും ചെയ്യും.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Ingredients that need to be a part of your diet this rainy season524789

Next Story
വിശപ്പ് നിയന്ത്രിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾfood, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com