scorecardresearch

കോച്ചിന്റെ സഹായമില്ല, പ്രത്യേക ഡയറ്റുമില്ല; 50 കിലോ കുറച്ച് ഞെട്ടിച്ച് യുവതി

ചിലപ്പോൾ കർശനമായ ഭക്ഷണക്രമങ്ങളോ മണിക്കൂറുകൾ നീണ്ട വ്യായാമങ്ങളോ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കാതെ വന്നേക്കാം

ചിലപ്പോൾ കർശനമായ ഭക്ഷണക്രമങ്ങളോ മണിക്കൂറുകൾ നീണ്ട വ്യായാമങ്ങളോ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കാതെ വന്നേക്കാം

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Muskan

മസ്കാൻ

ശരീരഭാരം കുറയ്ക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നിയേക്കാം. ചിലപ്പോൾ കർശനമായ ഭക്ഷണക്രമങ്ങളോ മണിക്കൂറുകൾ നീണ്ട വ്യായാമങ്ങളോ ഫലം നൽകാതെ വന്നേക്കാം. ശരിയായ രീതിയിൽ ശരീര ഭാരം കുറയാൻ  ജിം പ്ലാൻ, ഫാൻസി ഡയറ്റുകൾ, അല്ലെങ്കിൽ ഒരു വ്യക്തിഗത പരിശീലകൻ എന്നിവ ആവശ്യമാണെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ, ഇവയൊന്നും ആവശ്യമില്ലാതെ ശരീര ഭാരം കുറയ്ക്കാൻ സാധിക്കും. 

Advertisment

കണ്ടന്റ് ക്രിയേറ്റർ മസ്കാൻ ഇൻസ്റ്റഗ്രാമിൽ താൻ 50 കിലോ കുറച്ചത് എങ്ങനെയെന്ന് വിവരിച്ചിട്ടുണ്ട്. മാനസികാവസ്ഥയിലെ മാറ്റം, പതിവ് ദിനചര്യ, സ്ഥിരമായ പരിശ്രമം എന്നിവയെക്കുറിച്ചാണ് അവർ സംസാരിച്ചത്. "എനിക്ക് ഒരു പരിശീലകനോ, ഒരു ഫാൻസി ഡയറ്റോ, എല്ലാ ദിവസവും പ്രചോദനം പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും ഞാൻ 50 കിലോ കുറച്ചു, ഇതൊരു തമാശയല്ല. എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ മാനസികാവസ്ഥ ആദ്യം മാറ്റണം," അവർ എഴുതി. 

Also Read: മദ്യമോ സിഗരറ്റോ അല്ല, ഈ 'ഒരു കാര്യം' വേഗത്തിൽ നിങ്ങളെ കൊല്ലും; ഡോക്ടറുടെ മുന്നറിയിപ്പ്

1. പ്രഭാത ശീലം

തന്റെ ഊർജത്തിലോ, ആത്മവിശ്വാസത്തിലോ, ദൈനംദിന ജീവിതത്തിൽ തനിക്ക് അനുഭവപ്പെടുന്ന വികാരങ്ങളിലോ താൻ സന്തുഷ്ടയല്ലെന്ന് അവൾ മനസിലാക്കി. ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി.

Advertisment

2. മാനസികാവസ്ഥയിലെ മാറ്റം

ഇതായിരുന്നു അവളുടെ അടിത്തറ. ശരീരഭാരം കുറയ്ക്കുക എന്നത് ഒരാഴ്ചയോ ഒരു മാസമോ നീണ്ടുനിൽക്കുന്ന ഒന്നല്ലെന്ന് മസ്‌കാൻ മനസിലാക്കി. അതൊരു ജീവിതശൈലിയാണ്. പ്രചോദനത്തിന് പകരം സ്ഥിരതയിലാണ് അവൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.

Also Read: ദഹനപ്രശ്നങ്ങളെ അകറ്റും, ഉറക്കം കൂട്ടും; രാത്രിയിൽ കുടിക്കാൻ നല്ലത് ഈ 'നാടൻ പാനീയം'

3. ഡയറ്റ് പ്രധാനം

ശരീര ഭാരം കുറയ്ക്കുന്നതിന്റെ 80% ഭാഗവും ഡയറ്റാണെന്ന് മസ്‌കാൻ പറഞ്ഞു. ''പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, ജങ്ക് ഫുഡ്, രാത്രിയിലെ ലഘുഭക്ഷണം എന്നിവ ഒഴിവാക്കി. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ, സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കൂടുതൽ വെള്ളം എന്നിവ ഉൾപ്പെടുത്തി. ഏറ്റവും പ്രധാനമായി, പട്ടിണി കിടക്കാതെ കാലറി കമ്മിയിൽ തുടർന്നു.''

4. വ്യായാമ ദിനചര്യ

തീവ്രമായ വ്യായാമങ്ങളിലൂടെയല്ല മസ്‌കാൻ തുടങ്ങിയത്. ആദ്യം നടത്തവും ദിവസവും 30 മിനിറ്റ് നേരിയ വ്യായാമവുമായിരുന്നു. പതുക്കെ, ആഴ്ചയിൽ 4 മുതൽ 6 തവണ വരെ ശക്തി പരിശീലനത്തിലേക്കും കാർഡിയോയിലേക്കും മാറി.

Also Read: ബ്ലഡ് ഷുഗർ നിയന്ത്രിക്കാം; തുളസി ഇലകൾ ഇട്ട് വെള്ളം തിളപ്പിക്കൂ

5. ശീലങ്ങൾ വളർത്തിയെടുക്കൽ

ഒരു നിശ്ചിത ഉറക്ക ഷെഡ്യൂൾ, കുറഞ്ഞ മാനസിക സമ്മർദം, വൈകാരികമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കൽ എന്നിവ വലിയ മാറ്റമുണ്ടാക്കി. നടത്തം, കൃത്യസമയത്ത് ഭക്ഷണം കഴിക്കൽ, ശരീരത്തിൽ ജലാംശം നിലനിർത്തൽ തുടങ്ങിയ ലളിതമായ, വിട്ടുവീഴ്ച ചെയ്യാനാവാത്ത കാര്യങ്ങൾ ശീലമാക്കി.

6. ദീർഘകാല സുസ്ഥിരത

ക്രാഷ് ഡയറ്റുകളോ തീവ്രമായ രീതികളോ ഇല്ല. ജീവിതകാലം മുഴുവൻ പിന്തുടരാവുന്ന ഒരു ദിനചര്യ മസ്‌കാൻ വികസിപ്പിച്ചെടുത്തു. ഇന്ന്, നിങ്ങളുടെ ശരീരം രൂപാന്തരപ്പെടുത്താൻ കുറുക്കുവഴികളോ ശസ്ത്രക്രിയയോ ആവശ്യമില്ലെന്ന് തെളിയിച്ചുകൊണ്ട് അവൾ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കൊളസ്ട്രോളും അമിത വണ്ണവും ഉള്ളവരാണോ? ഒരു ദിവസം എത്ര മുട്ടകൾ കഴിക്കാം

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: