scorecardresearch

പോക്കറ്റും കീറില്ല, ആരോഗ്യവും കൂടും; ബ്ലൂബെറിയെ വെല്ലുന്ന നമ്മുടെ സ്വന്തം 'സൂപ്പർ ഫ്രൂട്ട്'

ബ്ലൂബെറിക്ക് വില കൂടുതലാണെന്നതും എല്ലാ സമയത്തും എളുപ്പത്തിൽ ലഭ്യമാകില്ല എന്നതും ഒരു പോരായ്മയാണ്. അതിനാൽ നിത്യവും ഇവ കഴിക്കുന്നത് എല്ലാവർക്കും പ്രായോഗികമായെന്ന് വരില്ല

ബ്ലൂബെറിക്ക് വില കൂടുതലാണെന്നതും എല്ലാ സമയത്തും എളുപ്പത്തിൽ ലഭ്യമാകില്ല എന്നതും ഒരു പോരായ്മയാണ്. അതിനാൽ നിത്യവും ഇവ കഴിക്കുന്നത് എല്ലാവർക്കും പ്രായോഗികമായെന്ന് വരില്ല

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
blueberries

Image Source: Freepik

ബ്ലൂബെറി ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലെ ആന്റിഓക്സിഡന്റുകളും വീക്കം കുറയ്ക്കാനുള്ള ശേഷിയും കാരണം പോഷകാഹാര പട്ടികയിൽ ഈ 'സൂപ്പർഫുഡ്' എപ്പോഴും മുൻപന്തിയിലുണ്ടാകാറുണ്ട്. എന്നാൽ, ബ്ലൂബെറിക്ക് വില കൂടുതലാണെന്നതും എല്ലാ സമയത്തും എളുപ്പത്തിൽ ലഭ്യമാകില്ല എന്നതും ഒരു പോരായ്മയാണ്. അതിനാൽ നിത്യവും ഇവ കഴിക്കുന്നത് എല്ലാവർക്കും പ്രായോഗികമായെന്ന് വരില്ല. അങ്ങനെയെങ്കിൽ, ബ്ലൂബെറിക്ക് പകരമായി സമാനമായ പോഷകഗുണങ്ങൾ നൽകുന്ന മറ്റെന്തെങ്കിലും ഉണ്ടോ?

Advertisment

ന്യൂട്രീഷ്യനിസ്റ്റ് ദീപ്ശിഖ ജയിൻ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഇതിനൊരു പരിഹാരം നിർദേശിക്കുന്നുണ്ട്. ബ്ലൂബെറിക്ക് സമാനമായ പോഷകമൂല്യമുള്ളതിനാൽ പേരയ്ക്ക ഇതിന് മികച്ചൊരു പകരക്കാരനാണെന്ന് അവർ പറയുന്നു.

Also Read: കാപ്പി കുടിക്കുന്നത് അമിതമാണോ? കാത്തിരിക്കുന്നത് ഒട്ടേറെ പ്രശ്നങ്ങൾ

വൈറ്റമിൻ സിയും നാരുകളും

ബ്ലൂബെറിയിൽ വൈറ്റമിൻ സി, നാരുകൾ എന്നിങ്ങനെയുള്ള സുപ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ശക്തമായ ഒരു ആന്റിഓക്‌സിഡന്റായ വൈറ്റമിൻ സി, കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതുപോലെ തന്നെ ദഹനം സുഗമമാക്കുന്നതിനും കുടലിന്റെ ആരോഗ്യം നിലനിർത്തുന്നതിനും നാരുകൾ അത്യാവശ്യമാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കാതെ നിയന്ത്രിക്കാനും സഹായിക്കുന്നു.

പോഷകമൂല്യങ്ങൾ തമ്മിലുള്ള താരതമ്യം

രണ്ട് പഴങ്ങളും തമ്മിലുള്ള പോഷക വ്യത്യാസങ്ങളെക്കുറിച്ച് പോഷകാഹാര വിദഗ്ധ വിവരിക്കുന്നത് ഇങ്ങനെയാണ്: "100 ഗ്രാം വീതം രണ്ട് പഴങ്ങളും എടുത്തു പരിശോധിച്ചാൽ, 100 ഗ്രാം പേരയ്ക്കയിൽ ഏകദേശം 230 മില്ലിഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. എന്നാൽ 100 ഗ്രാം ബ്ലൂബെറിയിൽ ഇത് കേവലം 60 മുതൽ 80 മില്ലിഗ്രാം വരെ മാത്രമേയുള്ളൂ."

തുടർന്ന് നാരുകളുടെ അളവിലുള്ള വ്യത്യാസത്തെക്കുറിച്ചും ദീപ്‌ശിഖ വിശദീകരിച്ചു. ഒരു കപ്പ് പേരയ്ക്കയിൽ ഏകദേശം 7-8 ഗ്രാം നാരുകൾ അടങ്ങിയിരിക്കുമ്പോൾ, 100 ഗ്രാം ബ്ലൂബെറിയിൽ അത് 4-5 ഗ്രാം മാത്രമാണ്. ചുരുക്കത്തിൽ, വൈറ്റമിൻ സിയുടെയും നാരുകളുടെയും കാര്യത്തിൽ പേരയ്ക്കയാണ് മുന്നിൽ നിൽക്കുന്നത്. അതിനാൽ നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ബ്ലൂബെറിയേക്കാൾ മികച്ച പഴം പേരയ്ക്ക തന്നെയാണ്.

Also Read: മസ്തിഷ്കത്തിന് പ്രായമാകുന്നത് തടയാം; ഒരു ന്യൂറോളജിസ്റ്റ് പിന്തുടരുന്ന ആറ് ലളിതമായ ശീലങ്ങൾ

ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിന്റെ ഗുണങ്ങൾ

ഓക്സിഡേറ്റീവ് സ്ട്രെസ് നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും പലവിധ രോഗങ്ങൾക്കും അകാല വാർധക്യത്തിനും കാരണമാവുകയും ചെയ്യും. അതുകൊണ്ടാണ് ഓക്സിഡേറ്റീവ് സ്ട്രെസ് പരിഹരിക്കേണ്ടത് അത്യന്താപേക്ഷിതമാകുന്നത്. വൈറ്റമിൻ സി, നാരുകൾ എന്നിവയ്ക്ക് പുറമെ, ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന ലൈക്കോപീൻ, ക്വെർസെറ്റിൻ എന്നീ സംയുക്തങ്ങളാൽ പേരയ്ക്ക സമ്പന്നമാണെന്ന് പോഷകാഹാര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനു വിപരീതമായി, ബ്ലൂബെറിയിൽ ആന്തോസയാനിനുകൾ ധാരാളമുണ്ട്, ഇവ പൊതുവേ വീക്കം കുറയ്ക്കാനുള്ള ഗുണങ്ങൾക്ക് പേരുകേട്ടതാണ്.

Also Read: താൻ ഡയറ്റിങ്ങിലല്ല, ഫിറ്റായിരിക്കാൻ ചെയ്യുന്നത് ഇത് മാത്രം; ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി ഹൻസിക

ഈ സാഹചര്യത്തിൽ, ഓക്സിഡേറ്റീവ് നാശത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന ലൈക്കോപീൻ, ക്വെർസെറ്റിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ പേരയ്ക്കയ്ക്ക് ഒരു പ്രത്യേക മുൻതൂക്കമുണ്ട്. നിത്യേനയുള്ള ഉപയോഗത്തിന് പേരയ്ക്ക കൂടുതൽ പ്രായോഗികമാണ്, കാരണം ഇത് എളുപ്പത്തിൽ ലഭ്യമാണ്. "രണ്ടും ഒരുപോലെ ആരോഗ്യകരമാണ്, എന്നാൽ നിങ്ങൾക്ക് കൂടുതൽ വിലകുറഞ്ഞതും ആരോഗ്യകരവുമായ ഒരു ബദൽ വേണമെങ്കിൽ തീർച്ചയായും പേരയ്ക്ക തന്നെയാണ് മികച്ച തിരഞ്ഞെടുപ്പ്," ദീപ്ശിഖ അഭിപ്രായപ്പെട്ടു.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഇൻസുലിൻ എടുത്തിട്ടും ബ്ലഡ് ഷുഗർ കുറയുന്നില്ലേ? എന്തുകൊണ്ട്?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: