scorecardresearch

ഉപ്പിന്റെ ഉപഭോഗം ഹൃദയാഘാത സാധ്യത വർധിപ്പിക്കുമോ? പ്രതിദിനം കഴിക്കാവുന്ന അളവ്?

ഓരോ വർഷവും 1.89 ദശലക്ഷം മരണങ്ങൾ സോഡിയം അമിതമായി കഴിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ ഡാറ്റ കാണിക്കുന്നു

dextrocardia, heart disease, heart problems, medications, risk, treatment, symptoms heart on rightside, health news, health, ie malayalam,is there something called left-side breast pain, indianexpress.com, left boob pain, health news latest

ഹൃദയാരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഉപ്പിന്റെയോ സോഡിയത്തിന്റെയോ പങ്ക് വിസ്മരിക്കാനാവില്ല. അവയുടെ അമിത ഉപയോഗത്തിന്റെ ഫലമായുള്ള ഹൃദയാഘാതം മുമ്പത്തേക്കാൾ വളരെ ഗൗരവമായി കാണേണ്ട സമയമാണ്. ആഗോള സോഡിയം ഉപഭോഗം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ഒരു ആദ്യ റിപ്പോർട്ട് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞ ആഴ്‌ച വെളിപ്പെടുത്തി. ഓരോ വർഷവും 1.89 ദശലക്ഷം മരണങ്ങൾ സോഡിയം അമിതമായി കഴിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അതിലെ ഡാറ്റ കാണിക്കുന്നു.

ഉപ്പ് ഹൃദയാരോഗ്യത്തിന്റെ ഒരു പ്രധാന അപകട ഘടകമാണ്. അത് കൂടുതൽ ഉള്ളപ്പോൾ ശരീരം കൂടുതൽ വെള്ളം നിലനിർത്തുന്നു. ഇത് രക്തത്തിന്റെ അളവ് വർധിപ്പിക്കുകയും ഹൃദയത്തെ കൂടുതൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയും രക്തസമ്മർദത്തിന്റെ അളവ് ഉയർത്തുകയും ചെയ്യുന്നു. കാലക്രമേണ, ഉയർന്ന രക്തസമ്മർദം രക്തക്കുഴലുകളുടെ ഭിത്തികളെ ബാധിക്കുകയും അവയെ അമിതമായി വലിച്ചുനീട്ടുകയും രക്തയോട്ടം തടയുന്ന സ്റ്റിക്കി പ്ലേഗിന്റെ രൂപീകരണം വേഗത്തിലാക്കുകയും ചെയ്യുന്നു. നിങ്ങൾ ഇതിനകം തന്നെ സെൻസിറ്റീവ് ആണെങ്കിൽ ഉപ്പിലെ സോഡിയം രക്തസമ്മർദത്തെ കൂടുതൽ ബാധിക്കുന്നു.

മുതിർന്നവർക്ക് പ്രതിദിനം പരമാവധി 2,000 മില്ലിഗ്രാമിൽ താഴെ സോഡിയം അല്ലെങ്കിൽ പ്രതിദിനം 5 ഗ്രാമിൽ താഴെ ഉപ്പാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. ആഗോള ശരാശരി സോഡിയം ഉപയോഗം പ്രതിദിനം 4,310 മില്ലിഗ്രാം, പ്രതിദിനം ഏകദേശം 10.78 ഗ്രാം ഉപ്പാണെന്ന് കണക്കാക്കപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു. വ്യവസായ അടിസ്ഥാനത്തിൽ നിർമ്മിച്ച (പ്രീ-പാക്കേജ് ചെയ്ത) ഭക്ഷണം ഉൾപ്പെടെയുള്ള ഭക്ഷണപാനീയങ്ങളുടെ ഉൽപാദനവും ഉപഭോഗവും പരിഷ്കരിക്കുന്നതിന് അടിയന്തിര നടപടി ആവശ്യമാണെണെന്ന് അത് ശുപാർശ ചെയ്തു.

പ്രതിദിനം 3 ഗ്രാം മുതൽ 6 ഗ്രാം വരെ സോഡിയം കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രതിദിനം 1.50 ഗ്രാമിൽ താഴെയുള്ള പൊട്ടാസ്യം വിസർജ്ജനവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉയർന്ന പൊട്ടാസ്യം വിസർജ്ജനം മരണ സാധ്യതയും ഹൃദയസംബന്ധമായ സംഭവങ്ങളും കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങളിൽ സാധാരണയായി കൊഴുപ്പും കലോറിയും കൂടുതലാണ്. ഇത് അമിതവണ്ണത്തിനും അനുബന്ധ സങ്കീർണതകൾക്കും ഇടയാക്കും. സോഡിയം കഴിക്കുന്നതും ഓസ്റ്റിയോപൊറോസിസും വയറ്റിലെ കാൻസറും തമ്മിൽ ബന്ധമുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ തന്നെ ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ഭക്ഷണം തയ്യാറാക്കുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർക്കുന്നുണ്ടാകും. അതിനു പുറമേ ഭക്ഷണത്തിനൊപ്പം ഉപ്പ് ചേർക്കുന്നത് ഒഴിവാക്കുക. സംസ്കരിച്ചതും ഉപ്പിലിട്ടതുമായ ഭക്ഷണമോ പപ്പടമോ അച്ചാറുകളോ ഒഴിവാക്കുക. ഇവയിൽ ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്.

കടൽ ഉപ്പ് അല്ലെങ്കിൽ ഹിമാലയൻ ഉപ്പ് എന്നിവ ആരോഗ്യകരമായ ഒരു ഓപ്ഷനായി കരുതരുത്, അവയിൽ സോഡിയം അടങ്ങിയിട്ടുണ്ട്, രക്തസമ്മർദത്തെയും ഹൃദയത്തെയും ബാധിച്ചേക്കാം. വീട്ടിൽ പാകം ചെയ്ത ഭക്ഷണങ്ങളെ അപേക്ഷിച്ച് സോഡിയത്തിന്റെ 70 ശതമാനവും സംസ്കരിച്ചതും റസ്റ്ററന്റ് ഭക്ഷണങ്ങളിൽ നിന്നുമാണെന്നത് ഓർക്കുക.

ലേഖനം എഴുതിയത് ബാൽബിർ സിങ്

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Increased heart attack risk linked to salt intake