Latest News

ആർത്തവ സമയത്തെ വയറുവീർക്കൽ കുറയ്ക്കും ഈ നുറുങ്ങുവിദ്യകള്‍

ചില ജീവിതശൈലി മാറ്റത്തിലൂടെ ആർത്തവ സമത്തെ വയറുവീർക്കൽ നിയന്ത്രിക്കാന്‍ സാധിക്കും

health, health news, ie malayalam

ആര്‍ത്തവം ആരംഭിക്കുന്നതിനു മുമ്പായി പല സ്ത്രീകള്‍ക്കും വയറുവീര്‍ക്കൽ അനുഭവപ്പെടാറുണ്ട്. ഇത് സാധാരണയായി ആർത്തവം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പാണുണ്ടാവുക. ഇത് പലപ്പോഴും അസ്വസ്ഥതയും വേദനയുമുണ്ടാക്കും.

എന്നാല്‍, ചില ജീവിതശൈലി മാറ്റത്തിലൂടെ ആർത്തവ സമത്തെ വയറുവീർക്കൽ നിയന്ത്രിക്കാന്‍ സാധിക്കും. അതിനുള്ള ചില നുറുങ്ങു വിദ്യകള്‍ ന്യൂട്രീഷ്യനിസ്റ്റ് സിംരുണ്‍ ചോപ്ര പങ്കിടുന്നു. അവ നോക്കാം.

‘ഈസ്ട്രജനിലെയും പ്രൊജസ്റ്ററോണിലെയും മാറ്റങ്ങള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. ആർത്തവത്തിന്റെ ആദ്യ ദിവസങ്ങളിൽ ശരീരം വെള്ളം പിടിച്ചുനിർത്തുന്നത് സാധാരണയായി ഉയര്‍ന്ന നിലയിലാണ്.’ പോഷകാഹാര വിദഗ്ദന്‍ പറഞ്ഞു.

ശരീരത്തിലെ വെള്ളം നിലനിര്‍ത്തേണ്ടതിനാല്‍, ഇനിപ്പറയുന്നവ കുറഞ്ഞ അളവില്‍ കഴിക്കുന്നതാണ് ഉത്തമമെന്ന് പോഷകാഹാര വിദഗ്ദ്ധന്‍ പറയുന്നു.

*ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍– സോഡിയം കൂടുതലായതിനാല്‍ പാകം ചെയ്ത ഭക്ഷണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

*റിഫൈന്‍ഡ് കാര്‍ബോ ഹൈഡ്രേറ്റ്- മൈദയും പഞ്ചസാര അടങ്ങിയ ഭക്ഷണവും കഴിക്കരുത്, അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. അവ രക്തത്തിലെ ഇന്‍സുലിന്‍ അളവും വര്‍ദ്ധിപ്പിക്കുന്നു, ഇത് വൃക്കകള്‍ കൂടുതല്‍ സോഡിയം നിലനിര്‍ത്തുന്നതിന് കാരണമാകുന്നു.

*മദ്യവും കാപ്പിയും ഒഴിവാക്കുക.

നിങ്ങളുടെ ജീവിതശൈലിയിലേക്ക് ചില ഭക്ഷണങ്ങളും ശീലങ്ങളും ചേർക്കക്കുന്നതും അവർ നിർദ്ദേശിച്ചു

Also Read: ഓറഞ്ച് ജ്യൂസ് ദിവസവും കുടിച്ചാലുള്ള ഗുണങ്ങൾ

*പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക- ഇത് സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നു. മധുരക്കിഴങ്ങ്, വാഴപ്പഴം, അവോക്കാഡോ, തക്കാളി എന്നിവയ്‌ക്കൊപ്പം ചീര പോലുള്ള ഇല വിഭവങ്ങളും ഭക്ഷണത്തില്‍ ചേര്‍ക്കുക.

*പ്രകൃതിദത്ത ഡൈ-യൂററ്റിക്‌സ് – ഈ ഭക്ഷണങ്ങള്‍ വഴി മൂത്രഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും, അതുവഴി ശരീരത്തില്‍ വെള്ളം നിലനിര്‍ത്തുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ശതാവരി, പൈനാപ്പിള്‍, പീച്ച്, കുക്കുമ്പര്‍, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കുക.

*വെള്ളം – മൂത്രം ശുദ്ധിയാകുന്നത് വരെ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

*വ്യായാമം – ഇത് വഴി ശരീരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു.
വ്യായാമം വഴി ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം മെച്ചപ്പെട്ട ആരോഗ്യവും പ്രധാനം ചെയ്യുന്നു.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Incorporate these simple lifestyle changes to reduce period bloating

Next Story
FATTY LIVER: മലയാളി ഇനി നേരിടാന്‍ പോകുന്ന മഹാവ്യാധിnash, nash liver, nonalcoholic steatohepatitis, steatohepatitis, nash cirrhosis, nash disease, what is nash, alcohol-related liver disease, കരള്‍, കരള്‍ രോഗം, കരള്‍ രോഗങ്ങള്‍, കരള്‍ വീക്കം, കരള്‍ മാറ്റം
The moderation of comments is automated and not cleared manually by malayalam.indianexpress.com