scorecardresearch

Latest News

നല്ല ഉറക്കത്തിനായ് ഈ 5 തെറ്റുകൾ ഒഴിവാക്കൂ

വൈകുന്നേരത്തെ കഠിനമായ വ്യായാമം ഉറക്കമില്ലായ്മയ്ക്കും മറ്റ് ഉറക്ക പ്രശ്‌നങ്ങൾക്കും ഇടയാക്കും

sleep, health,ie malayalam

ഉറക്കത്തിന്റെ ഗുണനിലവാരം നിങ്ങളുടെ ആരോഗ്യം, സന്തോഷം എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. മനസ്സിനെയും ശരീരത്തെയും സുഖപ്പെടുത്തുന്നതിലും വിഷവിമുക്തമാക്കുന്നതിലും ഉറക്കം പ്രധാന പങ്ക് വഹിക്കുന്നതായി ആയുർവേദ ഡോ.ദിക്സ ഭാവ്സർ പറയുന്നു. മോശം ഉറക്കം ജോലിയെയും ദഹനത്തെയും ബാധിക്കുകയും ഉത്കണ്ഠയും ക്ഷീണവും അനുഭവപ്പെടുകയും ചെയ്യും. അതിനാൽ നല്ല ഉറക്കം ശരീരത്തിന് വളരെ പ്രധാനമാണ്.

ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാധാരണ ചെയ്യുന്ന 5 തെറ്റുകൾ ഒഴിവാക്കാനും അവർ നിർദേശിച്ചു.

കഫീൻ

ഉച്ചയ്ക്ക് 12 മണിക്ക് ശേഷമുള്ള കഫീൻ ഉപഭോഗം വഉറക്കത്തെ തടസ്സപ്പെടുത്തും. ചായ അല്ലെങ്കിൽ കാപ്പി ഒഴിച്ചു കൂടാനാവാത്ത ഒരാളാണ് നിങ്ങളെങ്കിൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷമെങ്കിലും അവ ഒഴിവാക്കുക.

സൂര്യാസ്തമയത്തിനുശേഷമുള്ള കഠിനമായ വ്യായാമം

സായാഹ്ന സമയം (സൂര്യാസ്തമയത്തിന് ശേഷമുള്ള സമയം) നവിശ്രമിക്കാനുള്ള സമയമാണ്. വൈകുന്നേരത്തെ കഠിനമായ വ്യായാമം ഉറക്കമില്ലായ്മയ്ക്കും മറ്റ് ഉറക്ക പ്രശ്‌നങ്ങൾക്കും ഇടയാക്കും, കാരണം വ്യായാമം നമ്മെ ബോധവാന്മാരും ഊർജ്ജസ്വലരുമാക്കുന്നു. കൂടുതൽ ഊർജ്ജം ശാരീരികമായും മാനസികമായും നമ്മെ കൂടുതൽ സജീവമാക്കുന്നു, ഇത് ഉറക്കത്തിന് തടസ്സം സൃഷ്ടിക്കുന്നു.

രാത്രിയിൽ വൈകി അമിതമായി ഭക്ഷണം കഴിക്കുക

അത്താഴത്തിന് ലഘുവായ എന്തെങ്കിലും കഴിക്കുന്നതും സൂര്യാസ്തമയത്തിന് മുമ്പോ സൂര്യാസ്തമയത്തിന് 1-2 മണിക്കൂറിനുള്ളിലോ (രാത്രി 9 മണിക്ക് ശേഷം ഒരിക്കലും കഴിക്കരുത്) കഴിക്കുന്നതും നല്ലതാണ്.

ഗാഡ്‌ജെറ്റുകൾ

ഉറങ്ങുന്നതിന് 1 മണിക്കൂർ മുമ്പ് ഗാഡ്‌ജെറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

സൂര്യപ്രകാശം

രാവിലെ കുറച്ച് സൂപ്യപ്രകാശം ലഭിക്കുന്നത് അല്ലെങ്കിൽ വൈകുന്നേരം പ്രകൃതിദത്ത വെളിച്ചമേൽക്കുന്നത് (സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ്) നന്നായി ഉറങ്ങാൻ സഹായിക്കുന്നു. അതിനാൽ കുറച്ച് സൂര്യപ്രകാശമേൽക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രാത്രിയിൽ നല്ല ഉറക്കം ലഭിക്കാത്തതിന്റെ 7 കാരണങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Improve the quality of sleep by avoiding these 5 common mistakes