ഭക്ഷണം കഴിക്കുമ്പോൾ ആയുർവേദ പ്രകാരം ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾ

വിശക്കുമ്പോൾ മാത്രം കഴിക്കുക. ശാന്തവും സുഖപ്രദവുമായ സ്ഥലത്ത് ഇരുന്ന് ഭക്ഷണം കഴിക്കുക

food, health, ie malayalam

എല്ലാം ഉൾക്കൊള്ളുന്ന ഒരു ശാസ്ത്രമാണ് ആയുർവേദം. ആയുർവേദം പറയുന്നതനുസരിച്ച് ജീവിക്കുന്നത് ഒരാളുടെ ജീവിതശൈലി മെച്ചപ്പെടുത്താൻ സഹായിക്കും. ആയുർവേദ പ്രാക്ടീഷണർ ഡോ. ഡിക്സ ഭാവ്സർ പറയുന്നതനുസരിച്ച്, ആയുർവേദം ഭക്ഷണത്തിന് മികച്ച മാർഗനിർദേശം നൽകുന്നു, പ്രത്യേകിച്ച് ദഹനവുമായി ബന്ധപ്പെട്ട്”. നിങ്ങൾ പിന്തുടരാൻ ശ്രമിക്കേണ്ട ഒമ്പത് ആയുർവേദ മാർഗനിർദേശങ്ങൾ ഇതാ.

  1. വിശക്കുമ്പോൾ മാത്രം കഴിക്കുക. നിങ്ങൾ മുൻപ് കഴിച്ച ഭക്ഷണം പൂർണ്ണമായും ആഗിരണം ചെയ്യപ്പെടുമ്പോഴാണ് ശരിക്കും വിശക്കുന്നത്. ചിലപ്പോൾ നമുക്ക് വിശക്കുന്നുവെന്ന് തോന്നാം, പക്ഷേ അത് നിർജ്ജലീകരണം സംഭവിച്ചതായിരിക്കാം. നിങ്ങളുടെ ശരീരത്തെ മനസിലാക്കുക, ശരിക്കും വിശക്കുന്നുവെന്ന് തോന്നുന്നതെങ്ങനെയെന്ന് കണ്ടെത്തുക.
  2. ശാന്തവും സുഖപ്രദവുമായ സ്ഥലത്ത് ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കുമ്പോൾ ഇരിക്കുക: ടിവി, പുസ്തകം, ഫോൺ, ലാപ്‌ടോപ്പ് എന്നിവ ഭക്ഷണ സമയത്ത് വേണ്ട.
  3. ശരിയായ അളവ് കഴിക്കുക. ഭക്ഷണ അളവിലും വയറിന്റെ വലുപ്പത്തിലും ഉപാപചയ വേഗതയിലും നാമെല്ലാം വ്യത്യസ്തരാണ്. നിങ്ങളുടെ ശരീരം ശ്രദ്ധിക്കുക, നിങ്ങൾക്ക് സംതൃപ്തി തോന്നുമ്പോൾ മാത്രം ഭക്ഷണം കഴിക്കുന്നത് നിർത്തുക.
  4. പാചകം ചെയ്ത ശുദ്ധമായ ഭക്ഷണം കഴിക്കുക. ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം കഴിക്കുന്നത് കഴിയാവുന്നത്ര ഒഴിവാക്കുക. ഇത് ദഹനശക്തി സംരക്ഷിക്കും. ഇത് നിങ്ങളുടെ ദഹന എൻസൈമുകളെ കാര്യക്ഷമമായി പ്രവർത്തിക്കാൻ അനുവദിക്കുന്നു. അപ്പപ്പോൾ തയ്യാറാക്കിയ ഭക്ഷണം കഴിക്കുക.
  5. ഗുണനിലവാരമുള്ള ഭക്ഷണം കഴിക്കുക. നിങ്ങളുടെ ഭക്ഷണം ചാറുളളതോ അൽപം എണ്ണമയമുള്ളതോ ആണെന്ന് ഉറപ്പാക്കുക, ഇത് ദഹനത്തെ സഹായിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യും. വളരെയധികം വരണ്ട ഭക്ഷണങ്ങൾ ഒഴിവാക്കുക.
  6. വിരുദ്ധാഹാരങ്ങൾ ഒരുമിച്ച് കഴിക്കരുത്. ഇത് വയറ്റിൽ അസ്വസ്ഥതയുണ്ടാക്കാം. വിരുദ്ധാഹാരങ്ങൾ ചിലത് പഴങ്ങളും പാലും, മത്സ്യവും പാലും മുതലായവ.
  7. ഭക്ഷണം കഴിക്കുമ്പോൾ മറ്റൊന്നിനെക്കുറിച്ചും ചിന്ത വേണ്ട. നിങ്ങളുടെ ഭക്ഷണത്തിന്റെ ഗന്ധം, പ്ലേറ്റിന്റെ രൂപം, ഭക്ഷണത്തിന്റെ ഘടന, വ്യത്യസ്ത സുഗന്ധങ്ങൾ, നിങ്ങൾ കഴിക്കുമ്പോൾ ഉണ്ടാക്കുന്ന ശബ്ദങ്ങൾ എന്നിവ മനസിലാക്കാൻ സമയമെടുക്കുക.
  8. വേഗത്തിൽ കഴിക്കരുത്. ഭക്ഷണം വിഴുങ്ങരുത്, സമയമെടുത്ത് ചവച്ചരച്ച് കഴിക്കുക. ദഹനത്തിന്റെ ഒരു പ്രധാന ഘട്ടമാണ് ച്യൂയിംഗ്.
  9. കൃത്യമായ സമയത്ത് കഴിക്കുക.

Read More: ദിവസം മുഴുവൻ ഊർജത്തോടെ തുടരാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Improve gut health with these nine ayurveda food rules

Next Story
ഈ മഴക്കാലത്ത് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവfood, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com