നല്ല രീതിയില്‍ പോഷകഗുണം അടിങ്ങിയിട്ടുളള പഴവര്‍ഗ്ഗമാണ് ഏത്തപ്പഴം. ഫൈബറിന്റെ വകഭേദങ്ങളായ പൊട്ടാഷ്യം, പെക്റ്റിന്‍ എന്നിവ ഏത്തപ്പഴത്തില്‍ ഉണ്ട്. അതുവഴി ശരീരത്തിനു ആവശ്യമുളള ധാതുക്കള്‍ നല്‍കുവാന്‍ ഏത്തപ്പഴം കഴിക്കുന്നതിലൂടെ സാധിക്കുന്നു. ഏത്തപ്പഴം മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയാണെന്നു പറയുകയാണ് ആയൂര്‍വേദ ഡോക്ടറായ വൈശാലി.
ആര്‍ത്തവ വേദന, മലബന്ധം, അസിഡിറ്റി എന്നിവ അകറ്റാന്‍ ഏത്തപ്പഴം കഴിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വൈശാലി പറയുന്നത്.
- ആര്‍ത്തവ സമയങ്ങളില്‍ ഏത്തപ്പഴം കഴിക്കുന്നത് ആ സമയത്തെ വേദന ഇല്ലാതാക്കാന്‍ സഹായിക്കും. ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വൈറ്റമില്‍ ബി6 ചുവന്ന രക്ത കോശങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ഇവ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നുതുവഴി ആര്‍ത്തവ സംബന്ധമായ വേദനകളില്‍ നിന്നു മോചനം നേടാനാകും. ദിവസവും ഒരു ഏത്തപ്പഴം കഴിച്ച് ഈ മാറ്റം നേരിട്ട് അനുഭവിച്ചറിയൂ എന്നാണ് വൈശാലി പറയുന്നത്.
- ഏത്തപ്പഴം കഴിക്കുന്നത് ശരീരഭാരം കുറയുന്നതിനു സഹായിക്കുമെന്നും വൈശാലി പറയുന്നു. കലോറി, കൊഴുപ്പ് എന്നിവ ഏത്തപ്പഴത്തില്‍ കുറവായതിനാല്‍ ഇവ കഴിച്ചാല്‍ ഭാരം കൂടുമെന്ന പേടി വേണ്ട. മാത്രമല്ല ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുളള ഫൈബറുകള്‍ ശരീരഭാരം കുറക്കുന്നതിനും സഹായിക്കുന്നു. രാവിലെ അഥവാ വൈകുന്നേരം വെറുവയറ്റില്‍ കഴിക്കുന്നതാകും കൂടുതല്‍ ഗുണം ചെയ്യുക.
- ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുളള ഫൈബറുകള്‍ ദഹനം എളുപ്പമാക്കുന്നതു വഴി അസിഡിറ്റി നിന്നു രക്ഷ നേടാന്‍ കഴിയും. പഴുത്ത ഏത്തപ്പഴം കഴിക്കുന്നത് മലബന്ധം ഇല്ലാതാക്കാനും സഹായിക്കുന്നു
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.