scorecardresearch
Latest News

ശരീര ഭാരം കുറയ്ക്കണോ? ഈ വെള്ളം ദിവസവും വെറും വയറ്റിൽ കുടിക്കൂ

ശരീര ഭാരം കുറയ്ക്കാനുള്ള എളുപ്പ മാർഗമായി തേൻ ചേർത്ത വെള്ളം തോന്നുന്നുവെങ്കിൽ തെറ്റാണ്. ഇത് ഗുണത്തെക്കാൾ കൂടുതൽ ദോഷം ചെയ്യും

health, health tips, ie malayalam

ശരീര ഭാരം കുറയ്ക്കാൻ എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കാറുണ്ടോ?. എങ്ങിൽ നിങ്ങൾ ചെയ്യുന്നത് തെറ്റാണ്. ശരീര ഭാരം കുറയ്ക്കാനുള്ള എളുപ്പ മാർഗമായി നിങ്ങൾക്കിത് തോന്നുന്നുവെങ്കിൽ തെറ്റാണ്. ഇത് ഗുണത്തെക്കാൾ കൂടുതൽ ദോഷം ചെയ്യും.

തേൻ ചേർത്ത വെള്ളം നല്ലതല്ലെന്ന് ഡയറ്റീഷ്യൻ മാക് സിങ് ഇൻസ്റ്റഗ്രാമിൽ എഴുതിയിട്ടുണ്ട്. ഒരു ടീസ്പൂൺ അല്ലെങ്കിൽ ഒരു ടേബിൾസ്പൂൺ തേൻ പരിശോധിച്ചാൽ, അതിൽ കലോറിയും പഞ്ചസാരയും ഒഴികെയുള്ള പോഷകങ്ങളൊന്നും ഇല്ലെന്ന് നിങ്ങൾക്ക് വ്യക്തമാകും. ഒരു ടീസ്പൂൺ തേനിൽ ഏകദേശം 6 ഗ്രാം പഞ്ചസാരയും 21 കലോറിയും അടങ്ങിയിരിക്കുന്നു, അതേസമയം ഒരു ടേബിൾ സ്പൂണിൽ 17 ഗ്രാം പഞ്ചസാരയും 64 കലോറിയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചസാരയുടെ മറ്റൊരു രൂപമായതിനാൽ പ്രമേഹരോഗികൾക്ക് ഇത് അപകടകരമാണ്. “ഉയർന്ന ഗ്ലൈസെമിക് സൂചിക കാരണം, അതായത് 58, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പ്രതികൂലമായി ബാധിക്കും (പഞ്ചസാരയുടെ ജിഐ 60 ആണ്),” അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷേ, എല്ലാ വിദഗ്ധരും ഇക്കാര്യം സമ്മതിക്കുന്നില്ല.

ബോർഡർലൈൻ പ്രമേഹമുള്ളവരും ടേബിൾ ഷുഗർ കഴിക്കുന്നവരുമായവർക്ക് ശുദ്ധീകരിച്ച പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റ് ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ പകരമായി തേൻ കഴിക്കാമെന്ന് ആത്മാന്തൻ വെൽനസ് സെന്റർ മെഡിക്കൽ ഡയറക്ടറും സിഇഒയുമായ ഡോ. മനോജ് കുട്ടേരി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.

ശരീര ഭാരം കുറയ്ക്കാൻ വിദഗ്ധരെല്ലാം അയമോദകം-കറുവാപ്പട്ട വെള്ളം കുടിക്കണമെന്ന് നിർദേശിച്ചു. ഒരു ടീസ്പൂൺ അയമോദകം, കറുവാപ്പട്ട എന്നിവയിൽ ഓരോന്നിലും ഏതാണ്ട് പൂജ്യം പഞ്ചസാരയും നിസാരമായ കലോറിയും അടങ്ങിയിരിക്കുന്നു.

വയറിന്റെ വലുപ്പം കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ അയമോദകം സഹായിക്കുമെന്ന് ഒരു പഠനത്തെ ഉദ്ധരിച്ച് സിങ് പറഞ്ഞു. മാത്രമല്ല, അയമോദകത്തിൽ കാണപ്പെടുന്ന സജീവ ഘടകമായ തൈമോൾ വയറിലെ ഗ്യാസ്ട്രിക് ജ്യൂസിന്റെ റിലീസിന് സഹായിക്കുന്നു, അതുവഴി ദഹനം വേഗത്തിലാക്കുന്നു.

”ദഹനപ്രക്രിയ സുഗമമാക്കുന്ന ഗുണം അയമോദകത്തിനുണ്ട്. അതിനാൽ ഭക്ഷണം ആമാശയത്തിലൂടെ വേഗത്തിൽ കടന്നു പോകും. ഈ പ്രക്രിയയിൽ ഭക്ഷണം കൊഴുപ്പായി അടിഞ്ഞുകൂടാനുള്ള സാധ്യത കുറവാണ്. ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കാനും സഹായിക്കുന്നു. ഇതിലൂടെ ശരീരഭാരം കുറയ്ക്കുന്നു. നല്ല ദഹനം അനാവശ്യ ശരീരഭാരം തടയാൻ സഹായിക്കും,”കുട്ടേരി പറഞ്ഞു.

ഹൃദയം ഉൾപ്പെടെയുള്ള പല അവയവങ്ങളിലും ഓക്സിഡേറ്റീവ് കേടുപാടുകൾ തടയാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ കറുവാപ്പട്ടയിൽ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതുവഴി ഇൻസുലിൻ പ്രതിരോധവും അമിതവണ്ണവും കുറയ്ക്കുന്നു.

സിങ്ങിന്റെ അഭിപ്രായപ്രകാരം അയമോദകം-കറുവാപ്പട്ട വെള്ളത്തിന്റെ മറ്റു ഗുണങ്ങൾ

  • ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
  • ബാക്ടീരിയയെ ചെറുക്കുന്നു
  • മലബന്ധം അകറ്റുന്നു
  • കരളിനെ സംരക്ഷിക്കുന്നു
  • കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു
  • രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
  • ദഹനത്തിന് ഉത്തമം
  • ആന്റി ഓക്സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു

ശരീര ഭാരം കുറയ്ക്കാൻ വെറും വയറ്റിൽ അയമോദകം-കറുവാപ്പട്ട വെള്ളം കുടിക്കുന്നത് അദ്ഭുതങ്ങൾ സൃഷ്ടിക്കും. എന്നാൽ ഈ വെള്ളം കുടിക്കുന്നതിനു മുൻപായി വിദഗ്ധരുമായി സംസാരിക്കണമെന്നും സിങ് അഭിപ്രായപ്പെട്ടു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: If you start your day with honey water you may be doing it wrong