ഭക്ഷണം പതിയെ ചവച്ചരച്ച് കഴിക്കണമെന്നാണ് പറയാറ്. പക്ഷേ തിരക്കിട്ട ജീവിതത്തിൽ പലർക്കും ഇതിനു സമയമില്ല. വളരെ പെട്ടെന്ന് ഭക്ഷണം കഴിച്ചു തീർക്കുകയാണ് പലരും ചെയ്യാറുളളത്. ഇങ്ങനെ വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് വലിയ ദോഷം ചെയ്യും. അതിവേഗം ഭക്ഷണം കഴിക്കുന്നയാളാണ് നിങ്ങളെങ്കിൽ, അത് നിർത്തേണ്ടത് എന്തുകൊണ്ടാണെന്നാണ് ഇനി പറയുന്നത്.

അമിതമായി ഭക്ഷണം കഴിക്കും

വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ ആവശ്യത്തിലധികം ചിലപ്പോൾ കഴിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം അനാവശ്യമായി കൂട്ടും. നിങ്ങൾക്ക് മതിയായെന്നു തലച്ചോറിനു മനസിലാക്കാൻ സമയം നൽകാത്തിടത്തോളം കൂടുതൽ ഭക്ഷണം കഴിക്കാനും കൂടുതൽ കലോറി കൺസ്യൂം ചെയ്യാനും കാരണമാകും.

അമിതവണ്ണത്തിനു സാധ്യത

അമിതവണ്ണം ഒരു ആഗോള പ്രശ്നമാണ്, പ്രത്യേകിച്ച് വേഗത്തിൽ കഴിക്കുന്നവരെ ഇത് ബാധിക്കും. ഇച്ഛാശക്തിയുടെ അഭാവം, നിഷ്‌ക്രിയത്വം, മോശം ഭക്ഷണക്രമം എന്നിവയാണ് ഇതിനു കാരണമെന്ന് പറയാനാവില്ല. അമിതവണ്ണത്തിന് കാരണമാകുന്ന മറ്റ് നിരവധി ഘടകങ്ങളുണ്ട്. നിങ്ങൾക്ക് ചെയ്യാനാവുന്നത് വേഗത്തിൽ ഭക്ഷണം കഴിക്കുന്ന ശീലത്തിൽനിന്ന് സ്വയം രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.

Read Also: തൈര് കഴിക്കൂ, ദഹനത്തെ സഹായിക്കും

ദഹന പ്രശ്നങ്ങൾക്കിടയാക്കും

വളരെ വേഗത്തിൽ കഴിക്കുമ്പോൾ ഭക്ഷണം എങ്ങനെയാണ് ദഹിക്കുക?. അതിവേഗം ഭക്ഷണം കഴിക്കുന്നവർ ചവച്ചരയ്ക്കാതെ വിഴുങ്ങുകയാണ് ചെയ്യുക. ചിലപ്പോൾ വെളളം അല്ലെങ്കിൽ മറ്റ് പാനീയങ്ങൾ ഉപയോഗിച്ച് വിഴുങ്ങുന്നു. ഇതൊക്കെ മോശം ഭക്ഷണശീലങ്ങളാണ്. ഇത്തരം ശീലങ്ങൾ ഭക്ഷണം ശരിയായി ദഹിക്കാതിരിക്കാൻ ഇടയാക്കുകയും ഇതുമൂലം നമുക്ക് അസ്വസ്ഥത ഉണ്ടാവുകയും ചെയ്യും.

ഭക്ഷണം പതിയെ കഴിക്കുക

ഉച്ചഭക്ഷണം ഒരിക്കലും ഒഴിവാക്കാതിരിക്കുക. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് അമിതമായി വിശക്കുകയും നിങ്ങൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുകയും ചെയ്യും. ടിവി / അല്ലെങ്കിൽ കംപ്യൂട്ടർ എന്നിവയ്ക്കു മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയും നിങ്ങൾ എത്രമാത്രം കഴിച്ചുവെന്നത് ചിന്തിപ്പിക്കാതിരിക്കുകയും ചെയ്യും. ഭക്ഷണം വിഴുങ്ങുന്നതിന് മുമ്പ് നന്നായി ചവയ്ക്കുക. ഇത് ദഹനത്തെ സഹായിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook