scorecardresearch

ചായയിൽ പഞ്ചസാരയ്ക്ക് പകരം ബ്രൗൺ ഷുഗറോ ശർക്കരയോ തേനോ? ഇത് ഗുണം ചെയ്യുമോ?

വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും പഞ്ചസാര ഒഴിവാക്കി പകരം ശർക്കരയോ, തേനോ, ബ്രൗൺ ഷുഗറോ ഒക്കെ ഉപയോഗിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്

വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും പഞ്ചസാര ഒഴിവാക്കി പകരം ശർക്കരയോ, തേനോ, ബ്രൗൺ ഷുഗറോ ഒക്കെ ഉപയോഗിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്

author-image
Health Desk
New Update
Tea sugar

Image Source: Freepik

ആരോഗ്യകാര്യത്തിൽ ശ്രദ്ധയുള്ളവരെല്ലാം ഇന്ന് പഞ്ചസാരയെ പേടിയോടെയാണ് കാണുന്നത്. വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും പഞ്ചസാര ഒഴിവാക്കി പകരം ശർക്കരയോ, തേനോ, ബ്രൗൺ ഷുഗറോ ഒക്കെ ഉപയോഗിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. ഇവ പഞ്ചസാരയെക്കാൾ ആരോഗ്യകരമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ ഇതിലെ യാഥാർത്ഥ്യം വെളിപ്പെടുത്തുകയാണ് ഹെപ്പറ്റോളജിസ്റ്റായ ഡോ.സിറിയക് എബി ഫിലിപ്സ്.

Advertisment

Also Read: ചോക്ലേറ്റ് വില്ലനല്ല, കഴിക്കുന്ന രീതിയാണ് തെറ്റ്; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

പഞ്ചസാരയും ശർക്കരയും തമ്മിൽ വലിയ വ്യത്യാസമുണ്ടോ?

നമ്മൾ ഉപയോഗിക്കുന്ന വെളുത്ത പഞ്ചസാരയും ശർക്കരയും ബ്രൗൺ ഷുഗറുമെല്ലാം ഒരേ സ്രോതസിൽ നിന്ന്, അതായത് കരിമ്പിൽ നിന്നാണ് നിർമ്മിക്കുന്നത്. വെളുത്ത പഞ്ചസാര അമിതമായി ശുദ്ധീകരണ പ്രക്രിയയ്ക്ക് വിധേയമാകുമ്പോൾ അതിലെ പോഷകങ്ങൾ നഷ്ടപ്പെടുന്നു എന്നത് സത്യമാണ്. എന്നാൽ ശർക്കരയിൽ ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്. ബ്രൗൺ ഷുഗറിൽ മൊളാസസ് അടങ്ങിയിരിക്കുന്നതിനാൽ അതിന് തവിട്ട് നിറം ലഭിക്കുന്നു.

ഈ ബദൽ മാർഗങ്ങൾ ആരോഗ്യകരമാണെന്ന് കരുതി അമിതമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നത്. ഇതിനുള്ള പ്രധാന കാരണങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു സ്പൂൺ പഞ്ചസാരയിൽ എത്ര കാലറി ഉണ്ടോ ഏതാണ്ട് അതേ അളവിൽ തന്നെ കാലറി ശർക്കരയിലും തേനിലുമുണ്ട്. അതിനാൽ വണ്ണം കുറയ്ക്കാൻ ഇവ സഹായിക്കില്ല. 

Also Read: വീട്ടിലെ ഭക്ഷണം മാത്രം, വറുത്ത ഭക്ഷണങ്ങളോട് 'നോ'; 51-ാം വയസിലെ നഗ്മയുടെ ഫിറ്റ്നസ് രഹസ്യം

പഞ്ചസാര കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരുന്നത് പോലെ തന്നെ ശർക്കരയും തേനും കഴിക്കുമ്പോഴും സംഭവിക്കും. പ്രമേഹരോഗികൾക്ക് പഞ്ചസാരയ്ക്ക് പകരമായി ഇവ ഉപയോഗിക്കുന്നത് ഒട്ടും സുരക്ഷിതമല്ല.ശർക്കരയിൽ പോഷകങ്ങളുണ്ടെന്ന് പറയുന്നത് ശരിയാണെങ്കിലും, നമ്മുടെ ശരീരത്തിന് ആവശ്യമുള്ള അളവിൽ ഈ പോഷകങ്ങൾ ലഭിക്കണമെങ്കിൽ കിലോക്കണക്കിന് ശർക്കര കഴിക്കേണ്ടി വരും. ഇത് പ്രായോഗികമല്ലെന്ന് മാത്രമല്ല, വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

കരളിന്റെ ആരോഗ്യം അപകടത്തിലാകുമോ?

ഒരു ഹെപ്പറ്റോളജിസ്റ്റ് എന്ന നിലയിൽ ഡോക്ടർ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യം 'ഫ്രക്ടോസി'ന്റെ സാന്നിധ്യമാണ്. പഞ്ചസാരയിലായാലും തേനിലിലായാലും ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് കരൾ നേരിട്ടാണ് സംസ്‌കരിക്കുന്നത്. അമിതമായ അളവിൽ ഇവ ഉപയോഗിക്കുന്നത് ഫാറ്റിലിവറിനും മറ്റ് ഉപാപചയ പ്രശ്നങ്ങൾക്കും കാരണമാകും.

Also Read: പ്രായം 30 കടന്നോ? ഡയറ്റും വർക്ക്ഔട്ടും ചെയ്തിട്ടും വയർ ഒതുങ്ങുന്നില്ലേ? കാരണം ഇതാണ്

പഞ്ചസാരയ്ക്ക് പകരം ശർക്കരയോ തേനോ ഉപയോഗിക്കുന്നത് രുചിയിൽ വ്യത്യാസം നൽകിയേക്കാം, പക്ഷേ ആരോഗ്യത്തിന്റെ കാര്യത്തിൽ ഇവയെല്ലാം പഞ്ചസാരയ്ക്ക് തുല്യം തന്നെയാണ്. ഏത് മധുരമായാലും അത് മിതമായ അളവിൽ മാത്രം ഉപയോഗിക്കുക എന്നതാണ് ആരോഗ്യകരമായ ജീവിതശൈലിക്ക് അത്യന്താപേക്ഷിതം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: തണുപ്പുകാലത്ത് പാൽ കുടിക്കാമോ? ചായ എങ്ങനെ ആസ്വദിക്കാം?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: