scorecardresearch
Latest News

തലച്ചോറിന് വേദന വരില്ല; അപ്പോൾ തലവേദന ഉണ്ടാകുന്നതെങ്ങനെ?

രോഗി ഉണർന്നിരിക്കുന്ന അവസ്ഥയിൽ മസ്തിഷ്ക ശസ്ത്രക്രിയകൾ നടത്താൻ സാധിക്കും. അവർക്ക് വേദന അനുഭവപ്പെടില്ല, കാരണം തലച്ചോറിൽ പെയിൻ റിസപ്റ്ററുകൾ ഇല്ല

headache, health, ie malayalam
പ്രതീകാത്മക ചിത്രം

മനുഷ്യശരീരവും അവയുടെ പ്രവർത്തനങ്ങളും എന്നും നമ്മളെ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നു. അവയവങ്ങളും അവയുടെ പ്രവർത്തനത്തിൽ നമ്മൾ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത പലതും പുറത്തു വരുന്നുണ്ട്. അതിലൊന്നാണ് തലച്ചോറിന് പെയിൻ റിസപ്റ്ററുകൾ ഇല്ല എന്നത്. എന്താണ് ഇതിന്റെ അർഥമെന്നറിയാം.

പെയിൻ റിസപ്റ്ററുകളാണ് വേദന ഉണ്ടാകുന്നത്. അപ്പോൾ മറ്റൊരു സംശയം തോന്നാം പിന്നെ തലവേദന എടുക്കുന്നതെങ്ങനെ? തലച്ചോറും വേദനയുമായുള്ള അതിന്റെ ബന്ധവും വേദന റിസപ്റ്ററുകളും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ന്യൂറോളജിസ്റ്റായ ഡോ. അരവിന്ദ് ഭട്ടേജ പറയുന്നു.

നിങ്ങൾക്ക് എപ്പോഴാണ് വേദന അനുഭവപ്പെടുന്നത്?

വേദന റിസപ്റ്ററുകൾ സ്റ്റിമുലേറ്റ് ചെയ്യപ്പെടുമ്പോൾ ഒരു സിഗ്നൽ കൈമാറ്റം ചെയ്യപ്പെടുകയും നിങ്ങൾക്ക് വേദന അനുഭവപ്പെടുന്നു എന്ന് അറിയാൻ സാധിക്കുന്നു, ഡോ. അരവിന്ദ് പറഞ്ഞു. എന്നാൽ മസ്തിഷ്കത്തിന് പെയിൻ റിസപ്റ്ററുകൾ ഇല്ല. പിന്നെ, എന്തുകൊണ്ടാണ് (എങ്ങനെ) നമുക്ക് തലവേദന ഉണ്ടാകുന്നത്?

തലച്ചോറിന് വേദന റിസപ്റ്ററുകൾ ഇല്ലെങ്കിൽ പോലും, തല ആകെമൊത്തം എടുക്കുമ്പോൾ അതായത്, കണ്ണുകൾ, മൂക്ക്, സൈനസുകൾ, ചെവികൾ, പല്ലുകൾ എന്നിവയുൾപ്പെടെയുള്ളവയ്ക്ക് പെയിൻ റിസപ്റ്റെറുകൾ ഉണ്ട്.

“കൂടാതെ, തലയോട്ടിയിലെ എല്ലുകൾക്കൊപ്പം മസ്തിഷ്ക കവർ ചെയ്യുന്നവയ്ക്കും (മെനിഞ്ചസ് എന്നും വിളിക്കുന്നു) പെയിൻ റിസപ്റ്ററുകൾ ഉണ്ട്,” ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ പറഞ്ഞു.

ഏറ്റവും രസകരമായ വസ്തുത എന്തെന്നാൽ, രോഗി ഉണർന്നിരിക്കുന്ന അവസ്ഥയിൽ മസ്തിഷ്ക ശസ്ത്രക്രിയകൾ ചെയ്യാൻ കഴിയും എന്നതാണ്. വേദന എടുക്കില്ല എന്നതാണ് കാരണം. തലയോട്ടി, തലയോട്ടിയിലെ എല്ലുകൾ, മെനിഞ്ചുകൾ എന്നിവയിൽ കട്ട് ചെയ്യാൻ ശസ്ത്രക്രിയാ വിദഗ്ധൻ ലോക്കൽ അനസ്തേഷ്യ ഉപയോഗിക്കുന്നു.

അതിനുശേഷം തലച്ചോറിൽ ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വേദന ഉണ്ടാകില്ല. എന്നിരുന്നാലും അത്ര സുപ്രധാനമാണെങ്കിൽ മാത്രമേ ഇത്തരം സർജറികൾ ചെയ്യാൻ കഴിയൂ. ഉദാഹരണത്തിന് തലച്ചോറിന്റെ പ്രധാന ഭാഗത്തുള്ള (സംസാരം, മെമ്മറി പോലുള്ള സുപ്രധാന പ്രവർത്തനങ്ങൾ) ശസ്ത്രക്രിയ.

“തലച്ചോറിൽ തന്നെ നോസിസെപ്റ്ററുകൾ എന്നറിയപ്പെടുന്ന വേദന റിസപ്റ്ററുകൾ ഇല്ല എന്നത് ശരിയാണെങ്കിലും, തലവേദനയുടെ സംവേദനം പ്രാഥമികമായി ഉത്ഭവിക്കുന്നത് തലച്ചോറിന് ചുറ്റുമുള്ള ഘടനകളിൽ നിന്നാണ്,” നാനാവതി മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ന്യൂറോളജി ഡയറക്ടർ ഡോ. പ്രദ്യുമ്‌ന ഓക്ക് പറഞ്ഞു.

തലയിലും കഴുത്തിലുമുള്ള രക്തക്കുഴലുകൾ, പേശികൾ, ഞരമ്പുകൾ എന്നിവ പോലുള്ള തലച്ചോറിന് ചുറ്റുമുള്ള വേദന സംവേദനക്ഷമതയുള്ള ഘടനകൾ സജീവമാകുന്നതാണ് തലവേദനയ്ക്ക് കാരണമാകുന്നത്. “ഈ ഘടനകൾ നോസിസെപ്റ്ററുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. അവയ്ക്ക് ദോഷകരമായവ കണ്ടെത്താനാകും. ഈ നോസിസെപ്റ്ററുകൾ തലച്ചോറിലേക്ക് വേദന സിഗ്നലുകൾ അയയ്ക്കുന്നു. അത് തലവേദനയായി അനുഭവപ്പെടുന്നു കാണപ്പെടും, ”ഡോ പ്രദ്യുമ്‌ന ഇന്ത്യൻ എക്സപ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

തലവേദനയ്ക്കുള്ള കാരണങ്ങൾ

സമ്മർദ്ദം, നിർജ്ജലീകരണം, ഉറക്കക്കുറവ്, സൈനസ് അണുബാധകൾ, മൈഗ്രെയ്ൻ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ ഈ സംവേദനത്തിന് കാരണമാകും. “തലവേദനയുടെ തരം, തീവ്രത, സ്ഥാനം എന്നിവ നിർദ്ദിഷ്ട കാരണത്തെയും വ്യക്തികൾക്ക് അനുസരിച്ചും വ്യത്യാസപ്പെടാം,” ഡോ. പ്രദ്യുമ്‌ന പറഞ്ഞു.

ചികിത്സ

തലവേദനയുടെ അടിസ്ഥാന കാരണം തിരിച്ചറിയുകയും അസ്വാസ്ഥ്യം ഫലപ്രദമായി കൈകാര്യം ചെയ്യാനും ലഘൂകരിക്കാനും ഉചിതമായ വൈദ്യോപദേശം തേടേണ്ടത് അത്യാവശ്യമാണ്.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: If brain doesnt have pain receptors why we get headache