മൺസൂൺ കാലമാണ് ഈന്തപ്പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈന്തപ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഈന്തപ്പഴം കഴിക്കുന്നതിനുള്ള അനുയോജ്യമായ സമയം ഏതാണെന്ന് പറയുകയാണ് സെലിബ്രിറ്റി ന്യൂട്രീഷ്യൻ റുജുത ദിവേകർ.
- രാവിലെ എഴുന്നേറ്റ ഉടൻ വെറുംവയറ്റിൽ
- എച്ച്ബി അളവ് കുറവാണെങ്കിൽ ഉച്ചഭക്ഷണത്തിന് ശേഷം
- കുട്ടികൾക്ക് ഉച്ചഭക്ഷണ സമയത്ത് നൽകാം (പ്രത്യേകിച്ചും പ്രായപൂർത്തിയാവാൻ ഒരുങ്ങുന്ന കുട്ടികൾക്ക്)
മൺസൂൺ കാലത്ത് ഈന്തപ്പഴം കഴിക്കേണ്ടതിന്റെ 5 കാരണങ്ങളെക്കുറിച്ച് റുജുത ദിവേകർ വിശദീകരിച്ചിട്ടുണ്ട്.
- രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും
- ഉറക്ക പ്രശ്നങ്ങൾ പരിഹരിക്കുന്നു
- മിക്ക അണുബാധകളെയും അലർജികളെയും ചെറുക്കുന്നു
- വ്യായാമം ചെയ്യുന്നവർക്ക് നല്ലതാണ്. വര്‍ക്കൗട്ട് സമയത്ത് ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും
- മലബന്ധം, അസിഡിറ്റി എന്നിവയിൽ നിന്ന് മോചനം
നാരുകൾ, പൊട്ടാസ്യം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം, കൂടാതെ മധുരം കഴിക്കാൻ തോന്നുന്നവർക്ക് തികച്ചും ആരോഗ്യകരമായ ഒരു ബദലാണ്. ഗ്ലൈസെമിക് സൂചിക കുറവായതിനാൽ പ്രമേഹരോഗികൾക്കും ഈ പഴം കഴിക്കാമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിലെ ഫൈറ്റോകെമിക്കലുകൾ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
Read More: തിളങ്ങുന്ന ചർമ്മത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ