ഇന്ന് നിരവധിയേറെ പേർ അഭിമുഖീകരിക്കുന്ന ഒന്നാണ് തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ. കൂടിയാലും കുറഞ്ഞാലും ഒരുപോലെ കുഴപ്പക്കാരനായൊരു ഹോർമോൺ ആണ് തൈറോയ്ഡ്. തൈറോയ്‌ഡ് ഹോർമോണിന്റെ അളവ് ശരീരത്തിൽ വർധിച്ചാലുണ്ടാകുന്ന അവസ്‌ഥയാണ് ഹൈപ്പർതൈറോയിഡിസം അഥവാ തൈറോടോക്‌സിക്കോസിസ്. 20-50 വയസിനിടയിൽ പ്രായമുള്ള സ്‌ത്രീകളിലാണ് ഈ രോഗം ഏറ്റവും സാധാരണയായി കണ്ടു വരുന്നത്. തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവുമൂലം ഹോർമോണുകൾ കുറയുന്ന അവസ്‌ഥയെ ആണ് ഹൈപ്പോതൈറോയിഡിസം എന്നു പറയുന്നത്.
ആരോഗ്യമുള്ള തൈറോയ്ഡിന് സമീകൃതാഹാരം ശീലമാക്കേണ്ടതുണ്ട്. അനാരോഗ്യകരമായ ഭക്ഷണരീതികൾ തൈറോയ്ഡിന്റെ പ്രവർത്തനത്തെ ബാധിക്കും. തൈറോയ്ഡ് രോഗികൾ ഒരു കാരണവശാലും കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്, അവ ഏതൊക്കെയെന്നു നോക്കാം.
- കാബേജ്
- കോളിഫ്ലവർ
- വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ
- ധാരാളം പഞ്ചസാര അടങ്ങിയ മധുരപലഹാരങ്ങൾ
- ബേക്കറി പലഹാരങ്ങൾ
- ടിന്നിലടച്ച ഭക്ഷണപദാർഥങ്ങൾ
- മൈദ കൊണ്ടുള്ള പലഹാരങ്ങൾ
നാരുകൾ അടങ്ങിയ ഭക്ഷണം ശരീരത്തിന് നല്ലതാണ്. എന്നാൽ തൈറോയ്ഡ് രോഗികൾക്ക് 25 മുതൽ 38 ഗ്രാം വരെ ഫൈബർ അടങ്ങിയ ഭക്ഷണമേ ഒരു ദിവസം ആവശ്യമുള്ളൂ എന്ന് അമേരിക്കയിൽ നടന്ന ഒരു പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. നാരുകൾ ധാരാളമായി അടങ്ങിയ ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, ബീൻസ് എന്നിവയെല്ലാം കഴിക്കുമ്പോൾ ഇക്കാര്യം കൂടി ശ്രദ്ധിക്കണം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.