/indian-express-malayalam/media/media_files/2026/01/10/hrithik-roshan-diet-2026-01-10-10-48-52.jpg)
കഠിനമായ നിയന്ത്രണത്തേക്കാൾ കൃത്യമായ ഭക്ഷണക്രമത്തിന് മുൻഗണന നൽകാം | ഫൊട്ടോ : ഇൻസ്റ്റഗ്രാം
നൂറ്റമ്പതിലേറെ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ വെള്ളിത്തിരയിൽ അത്ഭുതങ്ങൾ തീർത്ത ഹൃത്വിക് റോഷൻ, തന്റെ അമ്പത്തിയൊന്നാം വയസ്സിലും ശാരീരികക്ഷമതയുടെ കാര്യത്തിൽ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയാണ്. പ്രായത്തെ വെറും അക്കങ്ങൾ മാത്രമാക്കി മാറ്റുന്ന അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് യാത്ര എന്നും ആരാധകർക്ക് ഒരു വിസ്മയമാണ്. ജനുവരി 10-ന് തന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർക്കായി താരം പങ്കുവെച്ച പുതിയ ഡയറ്റ് മന്ത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
അമിതമായ ഭക്ഷണനിയന്ത്രണങ്ങളോ പട്ടിണിയോ അല്ല, മറിച്ച് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലും ഗുണമേന്മയിലും പുലർത്തുന്ന വിവേകപൂർണ്ണമായ സമീപനമാണ് തന്റെ ഊർജ്ജസ്വലതയ്ക്ക് പിന്നിലെന്ന് താരം അടിവരയിടുന്നു. ബീൻസ്, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികളും ക്യാരറ്റ്, തക്കാളി, ബീറ്റ്റൂട്ട് എന്നിവയുൾപ്പെടെയുള്ള 'റെയിൻബോ ഫുഡ്‌സ്' ഇതിൽ ഉൾപ്പെടുന്നു.
ഭക്ഷണത്തിൻ്റെ ചിത്രം പോസ്റ്റ് ചെയ്തതിനൊപ്പം അടിക്കുറിപ്പായി താരം കുറിച്ചു, “പുതിയ മോട്ടോ. കുറച്ച് കഴിക്കുക, നന്നായി സ്നേഹിക്കുക. പക്ഷേ പ്ലേറ്റ് വലുതാണെന്ന് തോന്നിപ്പിക്കുക."
Also Read: ഭക്ഷണക്രമം മാറ്റണ്ട, ജിമ്മിലും പോകണ്ട; രണ്ടാഴ്ച കൊണ്ട് ബ്ലഡ് ഷുഗർ കുറയ്ക്കാൻ ഇങ്ങനെ ചെയ്യൂ
“ഹൃത്വിക്കിന്റെ ഭക്ഷണരീതി, പ്രത്യേകിച്ച് 50-കളിൽ ആരോഗ്യത്തോടെയും ഊർജ്ജസ്വലതയോടെയും ഇരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും നവോന്മേഷദായകവും അച്ചടക്കമുള്ളതുമായ ഒരു സമീപനമാണ് വാഗ്ദാനം ചെയ്യുന്നത്. കഠിനമായ ഡയറ്റിംഗിനോ കർശനമായ ഭക്ഷണ നിയന്ത്രണങ്ങൾക്കോ ​​പകരം, പോഷകസമൃദ്ധമായ ഭക്ഷണത്തോടൊപ്പം ശ്രദ്ധാപൂർവ്വമുള്ള പോഷകാഹാര നിയന്ത്രണത്തെയാണ് താരത്തിന്റെ പുതിയ മോട്ടോ പ്രോത്സാഹിപ്പിക്കുന്നത്,” എന്ന് കൺസൾട്ടന്റ് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു.
ഇതിനെ വോളിയം ഈറ്റിംഗിലെ ഒരു 'മാസ്റ്റർസ്‌ട്രോക്ക്' എന്ന് വിശേഷിപ്പിച്ച ഗോയൽ, ചാർഡ് ബ്രസ്സൽസ് സ്പ്രൗട്ട്സ്, സുക്കിനി, ബ്രോക്കോളി, കാരറ്റ് തുടങ്ങിയ ഉയർന്ന നാരുകൾ അടങ്ങിയ പച്ചക്കറികൾ കൊണ്ട് പ്ലേറ്റിന്റെ ഭൂരിഭാഗവും നിറയ്ക്കുക എന്നതാണ് ഇതിന്റെ തന്ത്രമെന്നും പറഞ്ഞു.
Also Read: ഉറക്കമുണർന്നാൽ ഒരു ഗ്ലാസ് വെള്ളം കുടിക്കും, മധുരത്തിന് ഈന്തപ്പഴം; തമന്നയുടെ ഫിറ്റ്നസ് രഹസ്യം
“ഈ ഭക്ഷണങ്ങളിൽ കലോറി കുറവാണ്, എന്നാൽ വിറ്റാമിനുകൾ, മിനറലുകൾ, ഫൈബർ എന്നിവയാൽ സമ്പന്നമാണ്. ഇത് കലോറി നിയന്ത്രിച്ചുനിർത്തുന്നതിനോടൊപ്പം തന്നെ ഭക്ഷണം സമൃദ്ധമാണെന്ന തോന്നലുണ്ടാക്കുന്നു. ഇത്തരം പച്ചക്കറികളെ മാംസമോ സസ്യ പ്രോട്ടീനുകളോ പോലുള്ള ലീൻ പ്രോട്ടീനുമായി സംയോജിപ്പിക്കുന്നത് പേശികളുടെ കേടുപാടുകൾ തീർക്കുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജ്ജം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു” ഗോയൽ പറഞ്ഞു.
ഭക്ഷണ ഗ്രൂപ്പുകളെ പൂർണ്ണമായും ഒഴിവാക്കാതെ ബാലൻസിനും പോഷകഗുണത്തിനും മുൻഗണന നൽകുന്നതിനാൽ ഈ സമീപനം ഫലപ്രദമാണ് എന്ന് ഡയറ്റീഷ്യൻ പറഞ്ഞു. “കഠിനമായ നിയന്ത്രണത്തേക്കാൾ കൃത്യമായ ഭക്ഷണക്രമത്തിന് മുൻഗണന നൽകുന്ന ആധുനിക പോഷകാഹാര തത്വങ്ങളുമായി ഈ സമീപനം പൊരുത്തപ്പെടുന്നു. ഭക്ഷണം പ്ലേറ്റിലുടനീളം നിരത്തി വെക്കുന്ന രീതി പതുക്കെ കഴിക്കാനും നന്നായി ചവച്ചരയ്ക്കാനും പ്രേരിപ്പിക്കുന്നു, ഇത് വയർ നിറഞ്ഞതായി തലച്ചോറിന് വേഗത്തിൽ മനസ്സിലാക്കാൻ സഹായിക്കുകയും അമിതമായി കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു,” ഗോയൽ പറഞ്ഞു.
Also Read: വർഷങ്ങളായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാറില്ല, 10 മണിക്കൂർ ഉറങ്ങും; അക്ഷയ് ഖന്നയുടെ ഫിറ്റ്‌നസ് രഹസ്യം
കൃത്യമായ വ്യായാമം, ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തൽ, മതിയായ ഉറക്കം എന്നിവയോടൊപ്പം ഇത്തരം ഭക്ഷണനിയന്ത്രണം കൂടി ചേരുമ്പോൾ അത് മെറ്റബോളിക് ആരോഗ്യത്തെ പിന്തുണയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ദീർഘകാല ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
“അച്ചടക്കമുള്ള ഭക്ഷണരീതി വിരസമാകണമെന്നില്ലെന്ന് ഹൃത്വിക്കിന്റെ ഉദാഹരണം കാണിച്ചുതരുന്നു; ഇത് പോഷണം, അവബോധം, സ്ഥിരത എന്നിവയെക്കുറിച്ചാണ്, അല്ലാതെ കഠിനമായ ത്യാഗങ്ങളെക്കുറിച്ചല്ല,” ഗരിമ ഗോയൽ പറഞ്ഞു.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കും, വ്യായാമം മുടക്കാറില്ല; 40 ലും 'ബ്യൂട്ടി ഗേളായി' കാജൽ അഗർവാൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us