/indian-express-malayalam/media/media_files/2026/01/07/hrithik-2026-01-07-10-47-42.jpg)
ഹൃത്വിക് റോഷൻ
ബോളിവുഡ് നടൻ ഹൃതിക് റോഷന്റെ ഫിറ്റ്‌നസ് എന്നും ആരാധകർക്ക് ഒരു വിസ്മയമാണ്. 51-ാം വയസിലും തന്റെ ശരീരം ഇത്ര കരുത്തോടെ നിലനിർത്തുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ ഭക്ഷണരീതിയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഹൃതിക് മനസ് തുറന്നത്.
Also Read: ഭക്ഷണക്രമം മാറ്റണ്ട, ജിമ്മിലും പോകണ്ട; രണ്ടാഴ്ച കൊണ്ട് ബ്ലഡ് ഷുഗർ കുറയ്ക്കാൻ ഇങ്ങനെ ചെയ്യൂ
'പ്ലേറ്റ് വലുതാക്കാം, ഭക്ഷണം കുറയ്ക്കാം'
"പുതിയ മന്ത്രം: കുറച്ച് കഴിക്കുക, കൂടുതൽ സ്നേഹിക്കുക. പക്ഷേ പ്ലേറ്റ് കാണാൻ വലുതായിരിക്കണം," എന്ന അടിക്കുറിപ്പോടെയാണ് താരം തന്റെ ഭക്ഷണത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. കാഴ്ചയിൽ വളരെ വലുതെന്ന് തോന്നിക്കുന്ന, എന്നാൽ കാലറി കുറഞ്ഞ ഭക്ഷണമാണ് ഹൃതിക് തിരഞ്ഞെടുത്തിരിക്കുന്നത്.
എന്താണ് ഹൃതിക്കിന്റെ പ്ലേറ്റിലുള്ളത്?
'വോളിയം ഈറ്റിങ്' എന്ന രീതിയാണ് താരം പിന്തുടരുന്നത്. നാരുകൾ ധാരാളമുള്ളതും കാലറി കുറഞ്ഞതുമായ പച്ചക്കറികൾ കൊണ്ട് പ്ലേറ്റ് നിറയ്ക്കുന്ന രീതിയാണിത്. ഇതിലൂടെ വയർ നിറഞ്ഞതായി തോന്നുമെങ്കിലും ശരീരത്തിൽ അമിതമായി കാലറി എത്തില്ല. ഗ്രീൻ സോസിൽ മുങ്ങിയ മാംസം വഴി ലീൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും, പയർ മുളപ്പിച്ചത്, വെണ്ടക്ക ഫ്രൈ, ചെറുതായി വറുത്ത ബ്രൊക്കോളി, കാരറ്റ് തുടങ്ങിയ പച്ചക്കറികളുടെ ഒരു നിരയും കൊണ്ട് സമ്പന്നമാണ് ഹൃതിക്കിന്റെ പ്ലേറ്റ്.
Also Read: ഒരു മണിക്കൂർ നടത്തമോ 30 മിനിറ്റ് യോഗയോ, ഏതാണ് ആരോഗ്യത്തിന് നല്ലത്?
ഹൃതിക്കിന്റെ ഈ രീതി ആരോഗ്യകരമാണോ എന്ന് ബെംഗളൂരുവിലെ ആസ്റ്റർ സി.എം.ഐ ആശുപത്രിയിലെ ക്ലിനിക്കൽ ന്യൂട്രീഷൻ വിഭാഗം മേധാവി എഡ്വിന രാജ് വിശദീകരിച്ചിട്ടുണ്ട്. ഭക്ഷണം തീരെ ഒഴിവാക്കുന്നതിനേക്കാൾ, പോഷകഗുണമുള്ളതും സമീകൃതവുമായ ആഹാരം കഴിക്കുന്നതാണ് ഉചിതമെന്ന് അവർ പറയുന്നു. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ എന്നിവ കൃത്യമായ അളവിൽ അടങ്ങിയ ഭക്ഷണമാണ് ഒരു 'ഹെൽത്തി പ്ലേറ്റ്'.
Also Read: ഇസിജി നോർമലാണോ? ഹൃദയം സുരക്ഷിതമാണെന്ന് വിശ്വസിക്കരുത്; മുന്നറിയിപ്പ്
ഭക്ഷണം പാടെ ഉപേക്ഷിക്കുന്നത് മെറ്റബോളിസം കുറയ്ക്കാനും തളർച്ചയുണ്ടാക്കാനും കാരണമാകുമെന്നും അവർ പറഞ്ഞിട്ടുണ്ട്. ഹൃതിക്കിനെപ്പോലെ കൃത്യമായ ഡയറ്റും ചിട്ടയായ വ്യായാമവും ഉണ്ടെങ്കിൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് നടൻ ഒരിക്കൽ കൂടി തെളിയിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഫാസ്റ്റിങ് ബ്ലഡ് ഷുഗർ പരിശോധിക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? ഫലം മാറിമറിയാൻ സാധ്യതയെന്ന് ഡോക്ടർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us