/indian-express-malayalam/media/media_files/uploads/2023/04/kidney.jpg)
ജലത്തിന്റെ അഭാവം വൃക്കയിലെ കല്ലുകൾ, നിർജ്ജലീകരണം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. പ്രതീകാത്മക ചിത്രം
വെള്ളത്തിന്റെ അഭാവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അധികം ആരും സംസാരിക്കാത്ത ഒന്നാണ് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവിന്റെ കുറവ്. യൂറിക് ആസിഡ് ഒരു മാലിന്യ ഉൽപന്നമാണെങ്കിലും, വിവിധ ഭക്ഷണപാനീയങ്ങളുടെ വിഘടിപ്പിക്കുന്ന സമയത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്നു. അതിന്റെ ഉത്പാദനവും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു.
“സാധാരണയായി, യൂറിക് ആസിഡ് രക്തത്തിൽ അലിഞ്ഞുചേരുകയും മൂത്രത്തിലൂടെ വൃക്കകൾ അത് പുറംതള്ളുകയും ചെയ്യുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ, ശരീരം അധിക യൂറിക് ആസിഡ് ഉത്പാദിപ്പിക്കുന്നു അല്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം ആവശ്യമായ അളവിൽ യൂറിക് ആസിഡ് പുറന്തള്ളുന്നില്ല. ഇത് ഹൈപ്പർയൂറിസെമിയയ്ക്ക് കാരണമാകുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള ഹൈപ്പർയൂറിസെമിയ വേദനാജനകമായ സന്ധിവാതം അല്ലെങ്കിൽ വൃക്കയിലെ കല്ലുകൾ എന്നിവയുടെ വികാസത്തിലേക്ക് നയിച്ചേക്കാം, ” നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡയറക്ടർ - യൂറോളജി ആൻഡ് യൂറോ-ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. അവനീഷ് അറോറ പറയുന്നു.
ഹെൽത്ത് ഹാച്ച് എന്ന സോഷ്യൽ മീഡിയ പേജിൽ പറയുന്നത് അനുസരിച്ച് വെള്ളം ഏറ്റവും അവഗണിക്കപ്പെട്ട പോഷകമാണ്.
“ജലത്തിന്റെ അഭാവം വൃക്കയിലെ കല്ലുകൾ, നിർജ്ജലീകരണം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അറിയപ്പെടുന്നു. മോശം ജല ഉപഭോഗം ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ദാഹ സിഗ്നലുകൾ വളരെ ദുർബലമാണ്, അതിനാൽ, നിർജ്ജലീകരണം അല്ലെങ്കിൽ അത്യധികം ദാഹിച്ചില്ലെങ്കിൽ നമ്മൾ ശരിക്കും വെള്ളം കുടിക്കില്ല. കുറഞ്ഞ അളവിലുള്ള ജല ഉപഭോഗം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്, അത് നിസ്സാരമായി കാണരുത്," ഹെൽത്ത് ഹാച്ചിന്റെ പേജിൽ പറയുന്നു.
ഉയർന്ന പ്യൂരിൻ ഭക്ഷണങ്ങൾ കുറയ്ക്കുന്നതിനു പുറമേ, ഉയർന്ന യൂറിക് ആസിഡ് കുറയ്ക്കുന്നതിന് ജല ഉപഭോഗം വർധിപ്പിക്കേണ്ടതുണ്ട്." ശ്രദ്ധേയമായി, ഉയർന്ന പ്യൂരിൻ ഭക്ഷണങ്ങൾ മദ്യം, മാംസങ്ങൾ, ചില സമുദ്രവിഭവങ്ങൾ, മധുരമുള്ള പാനീയങ്ങൾ എന്നിവയാണ്.
വെള്ളം കുടിക്കുന്നത് എങ്ങനെ സഹായിക്കും?
ധാരാളം വെള്ളം കുടിക്കുന്നത് രക്തത്തിലെ യൂറിക് ആസിഡിനെ നേർപ്പിക്കുന്നു. ജലാംശം ഉള്ളത് ആരോഗ്യകരമായ വൃക്കകളുടെ പ്രവർത്തനത്തെയും ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് തടസ്സമില്ലാതെ പുറന്തള്ളുന്നതിനും സഹായിക്കുന്നു,” ഡോ. അവനീഷ് പറഞ്ഞു.
മൂത്രത്തിന്റെ അളവ് വർധിപ്പിക്കുന്നതിലൂടെ, വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് നീക്കം ചെയ്യുന്നതിനും ക്രിസ്റ്റൽ രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നുവെന്ന് കൺസൾട്ടിങ് ഫിസിഷ്യൻ ഡോ. ഉർമൻ ധ്രുവ് പറഞ്ഞു. “കൂടാതെ, നന്നായി ജലാംശം നിലനിർത്തുന്നത് വൃക്കകളിലെ യൂറിക് ആസിഡിന്റെ പുനർആഗിരണത്തെ തടയാൻ സഹായിക്കും. ശരിയായ ജലാംശം വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും രക്തപ്രവാഹത്തിൽ നിന്ന് ഒപ്റ്റിമൽ ഫിൽട്ടറേഷനും യൂറിക് ആസിഡ് ക്ലിയറൻസും ഉറപ്പാക്കുകയും ചെയ്യുന്നു, ”ഡോ. ഉർമാൻ പറഞ്ഞു.
കല്ലുകൾ ചെറുതാണെങ്കിൽ മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറത്തേക്ക് പോകുമെന്ന് മുംബൈ റെജുവ എനർജി സെന്ററിലെ പ്രകൃതി ചികിത്സകനും അക്യുപങ്ചറിസ്റ്റുമായ ഡോ. സന്തോഷ് പാണ്ഡെ പറഞ്ഞു. “ധാരാളം വെള്ളം കുടിക്കുന്നത് വൃക്കകൾ യൂറിക് ആസിഡ് വേഗത്തിൽ പുറന്തള്ളാൻ സഹായിക്കുന്നു. അതിനാൽ ചെറിയ കല്ലുകൾ നീക്കം ചെയ്യപ്പെടുന്നതിനാൽ യൂറിക് ആസിഡ് ക്രിസ്റ്റൽ വലിപ്പം വളരാൻ സാധ്യതയില്ല,” ഡോ.സന്തോഷ് പറഞ്ഞു.
വെള്ളം കുടിക്കുന്നത് പ്രയോജനകരമാണെങ്കിലും, ആരോഗ്യപരമായ അവസ്ഥകളോ സന്ധിവാതത്തിനുള്ള പ്രവണതയോ ഉള്ള വ്യക്തികളിൽ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ അമിതമായ ഉപഭോഗം മാത്രം മതിയാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
"ഉയർന്ന യൂറിക് ആസിഡ് എല്ലായ്പ്പോഴും സന്ധിവാതത്തിലേക്ക് നയിക്കില്ല എന്നതും ശരിയാണ്. കൂടാതെ ലക്ഷണമില്ലാത്ത യൂറിക് ആസിഡിന് പുരുഷന്മാരിൽ 11 മില്ലിഗ്രാം അല്ലെങ്കിൽ സ്ത്രീകളിൽ 10 മില്ലിഗ്രാമിൽ കൂടുതലാകുന്നതുവരെ ചികിത്സ ആവശ്യമായി വരില്ല," ഡോ. ഉർമാൻ വിശദീകരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us