scorecardresearch
Latest News

ശരീര ഭാരം കുറയ്ക്കാനും മലബന്ധം അകറ്റാനും ചർമ്മം തിളങ്ങാനും തക്കാളി; ഒരു ദിവസം എത്ര എണ്ണം കഴിക്കാം

തക്കാളിയിൽ പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ചർമ്മത്തിന് തിളക്കം നൽകും

ശരീര ഭാരം കുറയ്ക്കാനും മലബന്ധം അകറ്റാനും ചർമ്മം തിളങ്ങാനും തക്കാളി; ഒരു ദിവസം എത്ര എണ്ണം കഴിക്കാം

വിറ്റാമിൻ കെയും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ എണ്ണമറ്റതാണ്. തക്കാളി ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി രോഗങ്ങളിൽനിന്നും ശരീരത്തെ സംരക്ഷിക്കും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന പദാർഥമാണ് അവയ്ക്ക് കടും ചുവപ്പ് നിറം നൽകുന്നതും സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് അവയെ സംരക്ഷിക്കുന്നതും. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും. തക്കാളിയിൽ പൊട്ടാസ്യം, വിറ്റാമിനുകളായ ബി, ഇ, മറ്റു പോഷകങ്ങൾ എന്നിവയും അടങ്ങിയിട്ടുണ്ട്.

ലൈക്കോപീൻ വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ലൈക്കോപീൻ കൂടുതലായി കരൾ, അഡ്രീനൽ, പ്രോസ്റ്റേറ്റ് ഗ്രന്ഥികൾ എന്നിവയിലാണ് സംഭരിക്കപ്പെടുന്നത്. കൂടാതെ മസ്തിഷ്കം, ചർമ്മം തുടങ്ങിയ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത് കാണാവുന്നതാണ്. ശരീരത്തിന് ലൈക്കോപീൻ ലഭിക്കുന്നതിന് തക്കാളി പോലുള്ള ഭക്ഷണങ്ങൾ കഴിക്കണം. ലൈക്കോപീനിന് ആന്റി കാൻസർ, ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഡയബറ്റിക് ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

വിറ്റാമിൻ അടങ്ങിയ ഒരു സൂപ്പർഫുഡ്

തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. ചർമ്മത്തിനും എല്ലുകൾക്കും കണക്ടീവ് ടിഷ്യൂകൾക്കും ഇത് പ്രധാനമാണ്. ശരീരത്തെ ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു. രക്തം കട്ട പിടിക്കുന്നതിനും പ്രായമായവരിൽ എല്ലുകളുടെ ബലം നിലനിർത്തുന്നതിനും വിറ്റാമിൻ കെ ആവശ്യമാണ്. ഡിഎൻഎ ഉൽപ്പാദിപ്പിക്കാൻ ഫോളേറ്റ് സഹായിക്കുന്നു. വിളർച്ച തടയാൻ ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും സഹായിക്കുന്നു.

എത്ര തക്കാളി കഴിക്കാം?

തക്കാളിയിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഓരോ ദിവസവും നിങ്ങൾക്ക് വേണ്ട പൊട്ടാസ്യത്തിന്റെ അളവ് നിങ്ങളുടെ വൃക്കരോഗത്തിന്റെ ഘട്ടത്തെയോ അല്ലെങ്കിൽ ഡയാലിസിസിന്റെ തരത്തെയോ ആശ്രയിച്ചിരിക്കും. തക്കാളിയിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. വൃക്കയിൽ കല്ലുകൾ ഉണ്ടെന്ന് കണ്ടെത്തിയ ആളുകൾ തക്കാളി കഴിക്കുന്നത് പൂർണമായി ഒഴിവാക്കാതെ അവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. ഒരു ദിവസം കഴിക്കാവുന്ന തക്കാളിയുടെ എണ്ണം ഇല്ല. തക്കാളി മാത്രം കഴിക്കുന്നതിനു പകരം പലതരം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

വിവിധ രോഗങ്ങൾക്കെതിരെ പോരാടുന്നു

രക്തസമ്മർദം: സോഡിയം കുറഞ്ഞ അളവിൽ കഴിക്കുന്നത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. തക്കാളിയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, വൃക്കകളിലൂടെ അധിക അളവ് നീക്കം ചെയ്ത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നു.

ഹൃദ്രോഗം: തക്കാളിയിൽ നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി, കോളിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

പ്രമേഹം നിയന്ത്രിക്കും: തക്കാളി കുറഞ്ഞ ഗ്ലൈസമിക് സൂചികയിലുള്ള ഭക്ഷണമാണ്. അവയുടെ ഗ്ലൈസമിക് സൂചിക 15 ൽ താഴെയാണ്. അതിനാൽ തന്നെ പ്രമേഹ രോഗികൾക്കുള്ള മികച്ച തിരഞ്ഞെടുപ്പാണ്. പ്രമേഹമുള്ളവർക്ക് ഗ്ലൈസമിക് സൂചിക 55 ൽ താഴെയുള്ള ഭക്ഷണങ്ങൾ കഴിക്കണം. ഇവയിൽ കലോറി കുറവായതിനാൽ ആരോഗ്യകരമായ ഭാരം നിലനിർത്താൻ കഴിയും.

മലബന്ധം അകറ്റും: തക്കാളി പോലെ വെള്ളവും നാരുകളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ജലാംശം വർധിപ്പിക്കുകയും മലവിസർജ്ജനം സുഗമമാക്കാൻ സഹായിക്കുകയും ചെയ്യും.

ചർമ്മത്തിന് നല്ലത്: തക്കാളിയിൽ അസിഡിറ്റി ഗുണങ്ങളുണ്ട്, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ചർമ്മത്തിന് തിളക്കം നൽകും. പ്രായമാകൽ, അൾട്രാവയലറ്റ് എക്സ്പോഷർ എന്നിവയുമായി ബന്ധപ്പെട്ട ചർമ്മ പ്രശ്നങ്ങളെ ചികിത്സിക്കുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: How tomatoes help you cut your calories lose weight prevent constipation