പൾസ് ഓക്സിമീറ്റർ ശരിയായി ഉപയോഗിക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ദിവസവും മൂന്ന് നേരം പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് പരിശോധിക്കാവുന്നതാണ്

pulse oximeter, how to use pulse oximeter, how to use oximeter, how to use pulse oximeter in Malayalam, how to use oximeter in Malayalam, what is pulse oximeter, covid pneumonia, what is covid pneumonia, what is pulse oximeter, indian express, pulse oximeter Explained, oximeter Explained, പൾസ് ഓക്സിമീറ്റർ, ഓക്സിമീറ്റർ, ഓക്സി മീറ്റർ, ഓക്സീ മീറ്റർ, ഓക്സീമീറ്റർ, പൾസ് ഓക്സി മീറ്റർ, പൾസ് ഓക്സീ മീറ്റർ, പൾസ് ഓക്സീമീറ്റർ, പൾസ് മീറ്റർ, ഓക്സിമീറ്റർ ഉപയോഗിക്കുന്നതെങ്ങനെ, എന്താണ് ഓക്സി മീറ്റർ, ie malayalam

കോവിഡ് രോഗവ്യാപനം രൂക്ഷമാവുന്നതിനിടെ ‘പൾസ് ഓക്സിമീറ്റർ’ എന്ന മെഡിക്കൽ ഉപകരണത്തിന് ആവശ്യക്കാർ വർധിക്കുകയാണ്. രക്തത്തിലെ ഓക്സിജന്റെ അളവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണിത്.

പൾസ് ഓക്സിമെട്രി എന്ന പ്രക്രിയയിലൂടെയാണ് ഈ ഉപകരണത്തിലൂടെ ശരീരത്തിലെ ഓക്സിജൻ അളവ് മനസ്സിലാക്കാനാവുന്നത്.

“രക്തത്തിലെ ഓക്സിജന്റെ അളവ് (ഓക്സിജൻ സാച്ചുറേഷൻ) അളക്കാൻ ഉപയോഗിക്കുന്ന ഒരു പരിശോധനയാണ് പൾസ് ഓക്സിമെട്രി. നിങ്ങളുടെ ശരീരത്തിന്റെ ചില ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്രത്തോളം നന്നായി എത്തുന്നുവെന്ന് എളുപ്പത്തിലും വേദനരഹിതമായും അറിയാനുള്ള അളവാണ് ഇത്,”എന്ന് ജോൺ ഹോപ്കിൻസ് മെഡിസിൻ പറയുന്നു.

Read More: വീട്ടിലിരുന്ന് സ്‌പെഷാലിറ്റി ഡോക്ടറെ കാണാം; ചെയ്യേണ്ടത് എന്ത്?

കോവിഡ് -19 ബാധിച്ച് ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നത് ആളുകളിൽ ആരോഗ്യനില സങ്കീർണമാക്കും. ഇത് പലപ്പോഴും ജീവന് ഭീഷണിയാവുന്ന അവസ്ഥയിലേക്ക് എത്തിക്കും. പൾസ് ഓക്സിമീറ്റർ വഴി ഓക്സിജൻ അളവ് സ്ഥിരമായി പരിശോധിക്കുന്നത് ശരീരത്തിൽ ഓക്സിജൻ അളവ് കുറയുന്നുണ്ടോഎന്ന് അറിയാൻ സഹായിക്കും.

Read More: How to register using CoWIN or Aarogya Setu, cowin.gov.in: പതിനെട്ട് കഴിഞ്ഞവർക്കു വാക്സിൻ: റജിസ്ട്രേഷൻ എവിടെ, എങ്ങനെ ചെയ്യാം?

ചെറുതും താങ്ങാനാവുന്ന വിലയിലുള്ളതുമായ ഉപകരണമാണ് പൾസ് ഓക്സിമീറ്റർ. ഇത് കൈവിരലുമായി ബന്ധിപ്പിച്ചാണ് ഓക്സിജന്റെ അളവ് അറിയുന്നത്. വ്യത്യസ്ത തരം പ്രകാശ തരംഗങ്ങൾ കടത്തിവിട്ട് രക്തത്തിലെ ഓക്സിജൻ അളവ് മനസ്സിലാക്കുന്ന തരത്തിലാണ് ഈ ഉപകരണത്തിന്റെ പ്രവർത്തനം.

പൾസ് ഓക്സിമീറ്റർ എങ്ങനെ ശരിയായി ഉപയോഗിക്കാം

  • നിങ്ങളുടെ വിരൽ നഖങ്ങളിൽ നെയിൽ പോളിഷോ സമാന പദാർത്ഥങ്ങളോ ഉണ്ടെങ്കിൽ അവ നീക്കംചെയ്യുക
  • നിങ്ങളുടെ വിരൽ ശുദ്ധമാണെന്ന് ഉറപ്പാക്കുക
  • നിങ്ങളുടെ വിരൽ നനഞ്ഞതോ തണുത്തതോ അല്ലെന്ന് ഉറപ്പാക്കുക
  • പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുന്നതിന് മുമ്പ് കുറഞ്ഞത് 5 മിനിറ്റെങ്കിലും വിശ്രമിക്കുക
  • കൈ നിങ്ങളുടെ നെഞ്ചിൽ വയ്ക്കുക, നിങ്ങളുടെ ഹൃദയത്തിന്റെ അതേ തലത്തിൽ.
  • ഓക്സിമീറ്റർ ഓൺ ചെയ്ത സ്വിച്ചുചെയ്യുക. നിങ്ങളുടെ നടുവിരലിലോ ചൂണ്ടുവിരലിലോ പൾസ് ഓക്സിമീറ്റർ വയ്ക്കുക.

Read More: COVID-19 in children: കുട്ടികൾക്ക് കോവിഡ് വന്നാൽ

  • ഒരു മിനിറ്റ് അല്ലെങ്കിൽ റീഡിങ് കഴിയുന്നത് വരെ കാത്തുനിൽക്കുക.
  • റീഡിങ് സ്ഥിരീകരിച്ച ശേഷം ഏറ്റവും ഉയർന്ന റീഡിങ് എത്രയെന്ന് നോക്കുക
  • ദിവസവും മൂന്ന് നേരം വച്ച് ഇത്തരത്തിൽ റീഡിങ് എടുക്കുക. ഇതിന് പുറമെ നിങ്ങൾക്ക് അസ്വസ്ഥതകൾ തോന്നുമ്പോഴും റീഡിങ് എടുക്കാം.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: How to use pulse oximeter what is pulse oximeter checking oxygen levels in covid times

Next Story
കോവിഡ് വാക്സിൻ ആർത്തവത്തെ ബാധിക്കുമോ? നിങ്ങൾ അറിയേണ്ടത്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express