scorecardresearch

ശരീര ഭാരം കുറയ്ക്കാൻ കുരുമുളക് സഹായിക്കും; കഴിക്കേണ്ട സമയം

ശരീരഭാരം കുറയ്ക്കാൻ കുരുമുളക് കഴിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് കുരുമുളക് ചേർത്ത ചായ

ശരീര ഭാരം കുറയ്ക്കാൻ കുരുമുളക് സഹായിക്കും; കഴിക്കേണ്ട സമയം

ശരീര ഭാരം കുറയ്ക്കാൻ കുരുമുളക് സഹായിക്കുമെന്ന് പറഞ്ഞാൽ പലരും അതിശയപ്പെട്ടേക്കും. ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഭക്ഷണ നാരുകൾ എന്നിവ ഈ സുഗന്ധവ്യഞ്ജനത്തിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി വളരെ കുറവാണ്. ശരീര ഭാരം കുറയ്ക്കാൻ പല വിധത്തിൽ കുരുമുളക് ഉപയോഗിക്കാവുന്നതാണ്. അവയിൽ ചിലത് നോക്കാം.

  1. കുരുമുളക് എണ്ണ

കടയിൽനിന്ന് ശുദ്ധമായ കുരുമുളക് എണ്ണ വാങ്ങുക. ഒരു തുള്ളി എണ്ണ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർക്കുക. പ്രഭാതഭക്ഷണത്തിന് മുൻപായി കുടിക്കുക. ചർമ്മത്തിലെ അണുബാധകളെ ചികിത്സിക്കാൻ ഈ എണ്ണ ചർമ്മത്തിൽ പുരട്ടാവുന്നതാണ്.

  1. കുരുമുളക് ചായ

ശരീര ഭാരം കുറയ്ക്കാൻ കുരുമുളക് എളുപ്പത്തിൽ ഉപഭോഗപ്പെടുത്താവുന്ന ഏറ്റവും ലളിതമായ മാർഗങ്ങളിൽ ഒന്നാണ് കുരുമുളക് ചായ. ഈ ചായ തയ്യാറാക്കാനായി ഇഞ്ചിന, നാരങ്ങ, തേൻ, തുളസി, കറുവാപ്പട്ട അല്ലെങ്കിൽ ഗ്രീൻ ടീ ബാഗുകൾ എന്നിവ ഉപയോഗിക്കാം. ചായ തയ്യാറാക്കാൻ ½ – 1 ടീസ്പൂൺ പൊടിച്ച കുരുമുളക് ഉപയോഗിക്കുക. പ്രഭാതഭക്ഷണത്തിന് മുൻപായി ഇത് കുടിക്കുക.

  1. കുരുമുളക് പാനീയം

നിങ്ങളുടെ പച്ചക്കറികളിലോ പഴച്ചാറുകളിലോ കുരുമുളക് ചേർക്കുക. ഇത് പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ചർമ്മത്തെ മെച്ചപ്പെടുത്താനും കുടൽ പ്രശ്നങ്ങൾ തടയാനും സഹായിക്കും.

  1. കുരുമുളക് കഴിക്കുക

എല്ലാ ദിവസവും രാവിലെ 2-3 കുരുമുളക് വായിലിട്ട് ചവച്ച് കഴിക്കുക.

ശരീര ഭാരം കുറയ്ക്കാൻ എത്ര അളവ് കഴിക്കാം

ഒരു ദിവസം 1-2 ടീസ്പൂൺ കുരുമുളക് കഴിക്കാവുന്നതാണ്. കുരുമുളക് കഴിച്ചു തുടങ്ങാത്തവർ, പതിയെ പതിയെ എണ്ണം കൂട്ടിയാൽ മതിയാകും. കുരുമുളക് അമിതമായി കഴിക്കരുത്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങൾ, കണ്ണുകളിൽ എരിച്ചിൽ, ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ കുരുമുളക് എപ്പോൾ കഴിക്കണം

കുരുമുളക് ചായയും കുരുമുളക് എണ്ണയും പ്രഭാതഭക്ഷണത്തിന് മുൻപായി കഴിക്കുക. കുരുമുളക് വെറുതെ കഴിക്കുന്നവർ ചായ അല്ലെങ്കിൽ കാപ്പിക്ക് ശേഷമോ പ്രഭാതഭക്ഷണത്തിന് മുൻപായോ കഴിക്കുക. കുരുമുളക് ചേർത്ത ഒരു ഗ്ലാസ് വെജിറ്റബിൾ അല്ലെങ്കിൽ പഴച്ചാർ വൈകുന്നേരമോ ഉച്ചഭക്ഷണത്തിന് ശേഷമോ കുടിക്കാം.

Also Read
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: How to use black pepper for weight loss