ഫ്രഷ് ആയ ആഹാരം ശാരീരികക്ഷമതയെ മാത്രമല്ല, ദീർഘകാല ആരോഗ്യത്തിനും ഗുണകരമാകുന്നു.അതേപോലെതന്നെ, മതിയായ അളവിൽ പാകം ചെയ്യുന്നതുവഴി കൂടുതൽ ഭക്ഷണം പാഴായി പോകാതിരിക്കുകയും ബാക്കി വെക്കുന്നത് തടയുകയും ചെയ്യാമെങ്കിലും പലപ്പോഴും ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജുകളിൽ സൂക്ഷിച്ച വെക്കുന്ന പ്രവണതയാണ് മിക്കയിടങ്ങളിലും കാണാൻ സാധിക്കുക. എന്നാൽ അത്തരത്തിലുള്ള ഭക്ഷണം കേടുകൂടാതെ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റി ചില ആയുർവേദ വശങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ?
“ഭക്ഷണം സൂക്ഷിച്ചുവെക്കാനായി ഫ്രിഡ്ജ് പോലുള്ള ആധുനിക സംവിധാനങ്ങൾ വരുന്നതിനു ഒരുപാട് മുൻപ് തന്നെ ആയുർവേദാചാര്യന്മാർ ഭക്ഷണം പാഴാക്കാതെ സൂക്ഷിച്ചു വെക്കുവാനുള്ള വഴികളെക്കുറിച്ചു പറഞ്ഞുതന്നിട്ടുണ്ട്.” ആയുർവേദ വിദഗ്ധയായ വരലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.
- വെള്ളി തളികകളുടെ 100 ശതമാനം അണുരഹിതവും ശീതമായ സ്വഭാവവും പഴച്ചാറുകൾ, ശീതള പാനീയങ്ങൾ, സിറപ്പുകൾ എന്നിവയെ തണുപ്പോടെയും കേടുകൂടാതെയും നിലനിർത്തുന്നു.
- വെണ്ണ/നെയ്യ് എന്നിവ ഇരുമ്പ് പാത്രത്തിലോ തളികയിലോ സൂക്ഷിക്കേണ്ടതാണ്.
- ലോഹങ്ങളുമായി പ്രതികരിക്കാൻ സാധ്യതയുള്ളതിനാൽ ഒരിക്കലും പുളി ആഹാരങ്ങളായ മോര്, സോസ് പോലുള്ളവ ലോഹപാത്രങ്ങളിൽ സൂക്ഷിക്കരുത്. അതിനുപകരം അവയെ കൽപാത്രങ്ങളിൽ സൂക്ഷിക്കാവുന്നതാണ്.
- വൈൻ, സിറപ്പ്, അച്ചാറുകൾ എന്നിവ ഗ്ലാസ്, ക്രിസ്റ്റൽ, തളികകളിൽ സൂക്ഷിക്കുക.
- വേവിച്ച ഇറച്ചി വെള്ളിത്തളികയിൽ സൂക്ഷിച്ചുവെക്കേണ്ടതാണ്.
- പിന്നീട് ഭക്ഷിക്കാനായി പഴങ്ങളും ലഘു ഭക്ഷണങ്ങളും നല്ല ഇലകളിൽ പൊതിഞ്ഞു സൂക്ഷിക്കുക.
- വെങ്കലം, വെള്ളി, ചെമ്പ്പാത്രങ്ങളിൽ സംഭരിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
വെള്ളി, ചെമ്പ്, വെങ്കല പാത്രങ്ങൾക്ക് അണുവിമുക്ത ഘടകങ്ങൾ ഉള്ളതിനാൽ അവ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളായ കോളറ, ടൈഫോയ്ഡ്, ഡിസെൻട്രി, ഹെപ്പറ്റൈറ്റിസ് എന്നിവയിൽ നിന്നും പ്രതിരോധിക്കുന്നു.