അമിതമായ ലഘുഭക്ഷണം, വ്യായാമ കുറവ്, നീണ്ടതും ക്രമരഹിതവുമായ വർക്ക് ഷെഡ്യൂളുകൾ, ക്രമരഹിതമായ ഉറക്കം എന്നിവ ലോക്ക്ഡൗൺ സമയത്ത് അമിതവണ്ണത്തിന് കാരണമായെന്ന് ലക്‌നൗവിലെ സീനിയർ കൺസൾട്ടന്റ് റീജൻസി സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ എംസി ഗ്യാസ്ട്രോഎൻട്രോളജി സർജറി, ഡോ. പ്രദീപ് ജോഷി പറഞ്ഞു.

ലോകമെമ്പാടുമുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ ആശങ്കാജനകമായ ഈ പ്രവണതയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. കൊറോണ വൈറസിനെ മാത്രമല്ല ഭയപ്പെടേണ്ടത്, മറിച്ച് ഭക്ഷണവും മോശം ജീവിതശൈലിയും അമിതവണ്ണത്തിന്റെ അപകടസാധ്യത വർധിപ്പിച്ചു.

Read Also: World Fatty Liver Day: ശ്രദ്ധിക്കുക, കരള്‍ രോഗം വരുന്നത് മദ്യപാനികള്‍ക്ക് മാത്രമല്ല

”മൂന്ന് മാസത്തെ ലോക്ക്ഡൗൺ ഇതിനകം തന്നെ അമിതവണ്ണത്തിന് കാരണമായിട്ടുണ്ട്. അമിതവണ്ണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദയ രോഗങ്ങൾ എന്നിവ കോവിഡ്-19 മൂലമുള്ള മരണനിരക്ക് വർധിപ്പിക്കും. കോവിഡ്-19 മൂലമുളള മരണനിരക്കിന്റെ ഒരു പ്രധാന അപകട ഘടകമായി പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള പല പഠനങ്ങളും ഇതിനകം തന്നെ അമിതവണ്ണത്തെ തെളിയിച്ചിട്ടുണ്ട്. അമിതവണ്ണം സമയബന്ധിതമായി തിരിച്ചറിയുകയും ആരോഗ്യകരമായ ജീവിതശൈലി, ഭക്ഷണരീതി, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ തടയുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്,” ഡോ.ജോഷി പറഞ്ഞു.

ആരോഗ്യത്തോടെ തുടരാൻ എന്തു ചെയ്യണമെന്ന വിദഗ്‌ധരുടെ നിർദേശങ്ങൾ

സമീകൃതാഹാരം കഴിക്കുക

ആരോഗ്യകരമായ ഭക്ഷണക്രമം വിട്ടുമാറാത്ത രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും അപകടസാധ്യത കുറയ്ക്കുന്നു. ധാരാളം ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർ, പരിപ്പ് എന്നിവ കഴിക്കുക. വറുത്ത ഭക്ഷണങ്ങൾ, ജങ്ക് ഫുഡുകൾ, കാർബണേറ്റഡ് പാനീയങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ആന്റിഓക്‌സിഡന്റുകൾ കൂടുതലുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കണം.

ശരീരത്തിൽ ജലാംശം നിലനിർത്തുക

ദിവസവും 3-4 ലിറ്റർ വെളളം കുടിക്കുക. മദ്യപാനവും പുകവലിയും ഒഴിവാക്കുക. ചായ, കാപ്പി എന്നിവയുടെ അളവ് നിയന്ത്രിക്കുക.

എപ്പോഴും ആക്ടീവായിരിക്കാൻ ശ്രമിക്കുക

കൊറോണ വൈറസിനെ തുടർന്ന് വീട്ടിലിരിക്കാൻ നാമൊക്കെ നിർബന്ധിതരാണെങ്കിലും എല്ലാ പ്രായത്തിലുമുളളവരും ആക്ടീവായിരിക്കാൻ ശ്രമിക്കണം. ദിവസത്തിൽ അരമണിക്കൂറെങ്കിലും സുംബ / നൃത്തം / എയ്റോബിക്സ് പോലുള്ള ഇൻഡോർ വ്യായാമങ്ങൾ ചെയ്യുക. ദൈനംദിന വീട്ടുജോലികൾ ചെയ്യാൻ ശ്രമിക്കുക.

യോഗയും ധ്യാനവും

ആന്തരിക ആരോഗ്യവും സമാധാനവും ലഭിക്കുന്നതിനും സമ്മർദ്ദം അകറ്റുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഓൺലൈൻ യോഗ ക്ലാസുകളിൽ പങ്കെടുക്കുകയോ ധ്യാനമോ ചെയ്യുക

ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലവും സ്വീകരിക്കുന്നതിലൂടെ, കോവിഡ്-19 സമയം മൂലം വർദ്ധിച്ച അമിതവണ്ണത്തിന്റെ ആഘാതം നമുക്ക് ഒഴിവാക്കാനാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook