/indian-express-malayalam/media/media_files/2025/12/15/eating-food-2025-12-15-11-16-07.jpg)
Source: Freepik
പ്രമേഹം നിയന്ത്രിക്കേണ്ടത് ഇന്നത്തെ കാലത്ത് ഒരു വലിയ ആരോഗ്യ വെല്ലുവിളിയാണ്. പലരും ഇത് നിയന്ത്രിക്കുന്നതിനായി ഭക്ഷണത്തിൽനിന്നും ചില വിഭവങ്ങൾ പൂർണമായും ഒഴിവാക്കുകയോ പുതിയവ ഉൾപ്പെടുത്തുകയോ ചെയ്യുന്നു. എന്നാൽ, നിങ്ങൾ കഴിക്കുന്ന ഭക്ഷണം ഒന്നുപോലും മാറ്റാതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കുമെങ്കിലോ?.
ന്യൂജഴ്‌സി ആസ്ഥാനമായുള്ള എൻഡോക്രൈനോളജിസ്റ്റ് ഡോ.അലസിയ റോഹ്‌നെൽറ്റ് ഇതിനെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. ഭക്ഷണത്തിലെ വിഭവങ്ങളല്ല, മറിച്ച് അവ കഴിക്കുന്ന രീതിയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിർണായകമായി സ്വാധീനിക്കുന്നതെന്നാണ് ഡോക്ടർ ചൂണ്ടിക്കാട്ടുന്നത്.
Also Read: ഡയറ്റോ വർക്കൗട്ടോ വേണ്ട; 2025 അവസാനിക്കുന്നതിന് മുൻപ് 4 കിലോ കുറയ്ക്കാം
ഭക്ഷണം കഴിക്കുന്ന രീതി, ശരീരം പഞ്ചസാരയെ ആഗിരണം ചെയ്യുന്ന പ്രക്രിയയെ നേരിട്ട് ബാധിക്കുന്നു. സാധാരണയായി ആളുകൾ അന്നജം കൂടുതലുള്ള വിഭവങ്ങൾ കഴിച്ചുകൊണ്ടാണ് ദിവസം ആരംഭിക്കാറുള്ളത്. എന്നാൽ, ഈ രീതി രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ കാരണമാകുന്നു. ഇതിനു പകരം, കൃത്യമായ ക്രമം പാലിച്ചാൽ ഈ വ്യതിയാനം കുറയ്ക്കാൻ സാധിക്കും.
ശരിയായ ഭക്ഷണക്രമം
ആദ്യം പച്ചക്കറികളും പ്രോട്ടീനും: മീൻ, മുട്ട, പയർവർഗ്ഗങ്ങൾ, മാംസം തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ വിഭവങ്ങളും നാരുകൾ കൂടുതലുള്ള പച്ചക്കറികളും ആദ്യം കഴിക്കുക.
അവസാനം അന്നജം: അതിനുശേഷം മാത്രം ചോറ്, ബ്രെഡ് തുടങ്ങിയ അന്നജം കൂടുതലുള്ള വിഭവങ്ങൾ കഴിക്കുക.
Also Read: നല്ല ഉറക്കം, ആരോഗ്യമുള്ള ഹൃദയം; ഈ വിത്തുകൾ ഒരുപിടി കഴിച്ചു നോക്കൂ
ഈ ക്രമം പാലിക്കുന്നതിലൂടെ, പ്രോട്ടീനും നാരുകളുമടങ്ങിയ പച്ചക്കറികൾ ദഹനപ്രക്രിയയുടെ വേഗത കുറയ്ക്കുന്നു. ദഹനം സാവധാനത്തിലാകുമ്പോൾ, ഗ്ലൂക്കോസ് രക്തത്തിലേക്ക് വളരെ പതിയെ മാത്രമേ എത്തുകയുള്ളൂ. ഇത് പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള കുതിച്ചുചാട്ടം ഒഴിവാക്കാൻ സഹായിക്കുന്നു. രക്തത്തിൽ ഗ്ലൂക്കോസ് സാവധാനത്തിൽ എത്തുമ്പോൾ, ആഹാരം ദഹിപ്പിക്കാൻ ആവശ്യമായ ഇൻസുലിന്റെ അളവും കുറയുന്നു.
Also Read: മെലിയാൻ ഈ 6 ശീലങ്ങൾ, കൊഴുപ്പ് ഉരുക്കാൻ ഒഴിവാക്കിയത് 5 ഭക്ഷണങ്ങൾ; യുവ എൻജിനീയറുടെ ഫിറ്റ്നസ് രഹസ്യം
മറ്റൊരു നേട്ടം ശരീരഭാരം കുറയ്ക്കാം
ഇൻസുലിൻ ശരീരത്തിൽ കൊഴുപ്പ് സംഭരിക്കാൻ സഹായിക്കുന്ന ഒരു ഹോർമോണാണ്. അതുകൊണ്ട്, ഇൻസുലിൻ സ്പൈക്കുകൾ കുറയ്ക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് സംഭരണം നിയന്ത്രിക്കാനും ഇതുവഴി ശരീരഭാരം കുറയ്ക്കുന്നതിനും ഈ ലളിതമായ ഭക്ഷണക്രമ മാറ്റം സഹായകമായേക്കാമെന്നും ഡോ.റോഹ്‌നെൽറ്റ് പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഒരു കപ്പ് കട്ടൻ കാപ്പിയിലേക്ക് മാറൂ; ഗുണങ്ങൾ ഒരുപാടുണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us