scorecardresearch

ഡയറ്റോ വർക്കൗട്ടോ വേണ്ട; 2025 അവസാനിക്കുന്നതിന് മുൻപ് 4 കിലോ കുറയ്ക്കാം

നല്ല ശീലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ 2025 അവസാനിക്കുന്നതിന് മുൻപ് 4 കിലോ ഭാരം കുറയ്ക്കുന്നത് ഇപ്പോഴും സാധ്യമാണ്

നല്ല ശീലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ 2025 അവസാനിക്കുന്നതിന് മുൻപ് 4 കിലോ ഭാരം കുറയ്ക്കുന്നത് ഇപ്പോഴും സാധ്യമാണ്

author-image
Health Desk
New Update
Weight Loss FI 09

Source: Freepik

വർഷം അവസാനിക്കാറാകുമ്പോൾ, പൂർത്തിയാക്കാത്ത ആരോഗ്യ ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കാത്തവർ കുറവായിരിക്കും. ഭാരം കുറയ്ക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും തിരക്ക്, സമ്മർദം, അല്ലെങ്കിൽ ആഘോഷങ്ങൾ എന്നിവ കാരണം അത് മാറ്റിവെച്ചവർക്ക് ഒരു സന്തോഷവാർത്തയുണ്ട്. അതിനുള്ള സമയം ഇപ്പോഴുമുണ്ട്.

Advertisment

പെട്ടെന്നുള്ള ഫലങ്ങൾ തേടുന്നതിന് പകരം, നിലനിൽക്കുന്ന നല്ല ശീലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ 2025 അവസാനിക്കുന്നതിന് മുൻപ് 4 കിലോ ഭാരം കുറയ്ക്കുന്നത് ഇപ്പോഴും സാധ്യമാണ്. ക്രാഷ് ഡയറ്റോ കഠിനമായ വ്യായാമങ്ങളോ ഇല്ലാതെ ഭാരം കുറയ്ക്കുന്നതിന് ഫിറ്റ്നസ് പരിശീലകയും പോഷകാഹാര വിദഗ്ധയുമായ അമാക്ക ചില ലളിതമായ വഴികൾ പങ്കുവച്ചിട്ടുണ്ട്.

Also Read: നല്ല ഉറക്കം, ആരോഗ്യമുള്ള ഹൃദയം; ഈ വിത്തുകൾ ഒരുപിടി കഴിച്ചു നോക്കൂ

1. ദിവസം തുടങ്ങേണ്ടത്

ദിവസം ചൂടുള്ള ആപ്പിൾ സിഡെർ വിനെഗർ പാനീയവും ഒരു ഗ്രീൻ ഡിറ്റോക്സ് സ്മൂത്തിയും കുടിച്ച് തുടങ്ങുക. ഇത് ഒരു മാന്ത്രിക പരിഹാരമല്ലെങ്കിലും, സമീകൃതാഹാരത്തോടൊപ്പം ഇത് വയറുവീർപ്പ് കുറയ്ക്കുന്നതിനും രാവിലെ ഉണ്ടാകുന്ന അമിതമായ മധുരത്തോടുള്ള ആഗ്രഹം നിയന്ത്രിക്കുന്നതിനും സഹായിക്കും.

2. പ്രോട്ടീൻ നിറഞ്ഞ പ്രധാന ഭക്ഷണം

പ്രധാന ഭക്ഷണമായി, മത്സ്യം, ചിക്കൻ, അല്ലെങ്കിൽ കൊഴുപ്പ് കുറഞ്ഞ മാംസം പോലുള്ള പ്രോട്ടീൻ ധാരാളമായി അടങ്ങിയ പെപ്പർ സൂപ്പ് പോലുള്ള ലഘുവായതും എന്നാൽ പോഷകസമൃദ്ധവുമായ വിഭവങ്ങൾ തിരഞ്ഞെടുക്കുക. ഇതിനോടൊപ്പം കുറഞ്ഞ അളവിൽ ചോറ്, വാഴപ്പഴം, അല്ലെങ്കിൽ ഉരുളക്കിഴങ്ങ് എന്നിവ ചേർക്കുന്നത്, കാർബോഹൈഡ്രേറ്റ് അധികമാകാതെ ഊർജം നിലനിർത്താൻ സഹായിക്കും.

Also Read: മെലിയാൻ ഈ 6 ശീലങ്ങൾ, കൊഴുപ്പ് ഉരുക്കാൻ ഒഴിവാക്കിയത് 5 ഭക്ഷണങ്ങൾ; യുവ എൻജിനീയറുടെ ഫിറ്റ്നസ് രഹസ്യം

3. ആഴ്ചയിൽ 5 ദിവസം വ്യായാമം

ശരീര ഭാരം കുറയ്ക്കുന്നതിൽ സ്ഥിരത വളരെ പ്രധാനമാണ്. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും വർക്കൗട്ട് ചെയ്യുക. 30–45 മിനിറ്റ് നേരം സ്ട്രെങ്ത് ട്രെയിനിങ്ങും ലൈറ്റ് കാർഡിയോയും സംയോജിപ്പിക്കുക. ഇത് തളരാതെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും പേശികളെ ബലപ്പെടുത്തുകയും ചെയ്യും.

4. ആരോഗ്യകരമായ ജീവിതശൈലി

ഭക്ഷണത്തിനും വ്യായാമത്തിനും പുറമെ, ജീവിതശൈലിയിൽ അച്ചടക്കം പാലിക്കുന്നത് പ്രധാനമാണ്. കൃത്യമായ ഉറക്കം ഉറപ്പാക്കുക, രാത്രി വൈകിയുള്ള ലഘുഭക്ഷണം പൂർണമായും ഒഴിവാക്കുക, അമിതമായ സ്ക്രീൻ സമയം പരിമിതപ്പെടുത്തുക.

Also Read: ഒരു കപ്പ് കട്ടൻ കാപ്പിയിലേക്ക് മാറൂ; ഗുണങ്ങൾ ഒരുപാടുണ്ട്

5. ലഘുഭക്ഷണത്തിന് ഫ്രൂട്ട് ബൗൾ

മധുരത്തോടുള്ള ആസക്തി നിയന്ത്രിക്കാൻ സഹായിക്കുന്ന ലഘുഭക്ഷണമായി, കുറഞ്ഞ കാലറിയുള്ള ഫ്രൂട്ട് ബൗൾ (ബെറികൾ, പപ്പായ, ആപ്പിൾ, തണ്ണിമത്തൻ പോലുള്ളവ) തിരഞ്ഞെടുക്കുക. ഇത് കാലറി നിയന്ത്രിക്കാനും സഹായിക്കും.

6. രാത്രിയിൽ ഗ്രീൻ ടീ

ദഹനത്തെ പിന്തുണയ്ക്കുന്നതിനും രാത്രി വൈകിയുള്ള വിശപ്പ് കുറയ്ക്കുന്നതിനും, ഉറങ്ങുന്നതിന് മുൻപ് പഞ്ചസാര ചേർക്കാത്ത ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കൂടുതൽ കാലം ജീവിക്കാൻ ആഗ്രഹമുണ്ടോ? ഈ 'പോഷകം' കഴിക്കാൻ മറക്കരുത്

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: