മുറിവുകള്‍, മുഖക്കുരു എന്നിവ ചര്‍മ്മത്തിന്റെ നിറം മാറുന്നതിന് കാരണമാവുന്ന ഒന്നാണ്. ഇത് മുഖത്തും ശരീരത്തിലും സ്ഥിരമായ പാടുകളായി നിലനില്‍ക്കുകയും ചെയ്യും. കാലക്രമേണ മാത്രമെ ഇത്തരം പാടുകള്‍ ശരീരത്തില്‍ നിന്ന് മായുകയുള്ളു, എന്നാല്‍ പാടുകള്‍ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ വിദ്യകളുണ്ട്.
ബേക്കിങ് സോഡ പുരട്ടുക
ബേക്കിങ് സോഡ ശരീരത്തില്‍ നിന്ന് പാടുകള്‍ മായ്ക്കാന്‍ സഹായിക്കുന്ന വസ്തുവാണ്. ബേക്കിങ് സോഡ വെള്ളത്തില്‍ ചാലിച്ച് പേസ്റ്റ് ഉണ്ടാക്കുക. ബേക്കിങ് സോഡയുടെ അളവിന്റെ ഇരട്ടിയാണ് വെള്ളം ചേര്‍ക്കേണ്ടത്. ശേഷം ബേക്കിങ് സോഡകൊണ്ട് ഉണ്ടാക്കിയ പേസ്റ്റ് മുറിവിലും പാടുകളിലും തേക്കുക. കുറച്ച് സമയം കഴിഞ്ഞതിന് ശേഷം കഴുകി കളയാവുന്നതാണ്. പിന്നീട് മൃദുവായി മാത്രമെ ചര്‍മ്മത്തില്‍ തൊടാവു.
വെളിച്ചെണ്ണ
വെളിച്ചെണ്ണയുടെ ഉപയോഗം ദിനചര്യയുടെ ഭാഗമാക്കുക. വെളിച്ചെണ്ണയിൽ ഒമേഗ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് പാടുകള്‍ മായ്ക്കാനും ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്നു.
കറ്റാര്‍ വാഴ
കറ്റാർ വാഴയിൽ ആന്റിമൈക്രോബയൽ സവിശേഷതകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഗുണപ്രദമാണ്. ഇത് ചർമ്മത്തിലെ പാടുകളും കുറയ്ക്കാനും ചർമ്മകോശങ്ങളുടെ പുനരുജ്ജീവനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും കറ്റാര്‍ വാഴയ്ക്ക് കഴിയും.
നാരങ്ങ നീര്
നാരങ്ങ നീര് തുണി ഉപയോഗിച്ച് ശരീരത്തിലുള്ള പാടിന് മുകളില്‍ പുരട്ടുക. കുറച്ച് സമയത്തിന് ശേഷം മാത്രം കഴുകി കളയുക. നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഗുണങ്ങൾ മുഖത്തെ പാടുകൾക്കൊപ്പം ചർമ്മത്തിലെ മൃതകോശങ്ങളും നീക്കം ചെയ്യാനും സഹായിക്കും.
തേന്‍
വര്‍ഷങ്ങളായി പൊള്ളലുകളും മുറിവുകളും ഉണ്ടാകുമ്പോള്‍ ഔഷധ ആവശ്യങ്ങൾക്കായി തേൻ ഉപയോഗിക്കുന്നു. മുഖത്തെ പാടുകള്‍ മാറാന്‍ തേന്‍ സഹായിക്കുന്നു. കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്ന ബയോ ആക്ടീവ് വസ്തുക്കള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്.
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക
ധാരാളം വെള്ളം കുടിക്കുന്നത് ജലാംശമുള്ളതും ആരോഗ്യമുള്ളതുമായ ചർമം നിലനിര്‍ത്താന്‍ സഹായിക്കുന്നു. എല്ലാ ദിവസവും ധാരാളം വെള്ളം കുടിക്കുക. ഇത് മുഖത്തെ പാടുകൾ സുഖപ്പെടുത്തുന്നതിന് സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Also Read: പ്രമേഹരോഗിക്ക് വാഴപ്പഴം കഴിക്കാമോ?