scorecardresearch

ഈ ഒരൊറ്റ കാര്യം ചെയ്യൂ, മലബന്ധം എളുപ്പത്തിൽ മാറ്റാം

മലബന്ധം എളുപ്പത്തിൽ മാറ്റാൻ സഹായിക്കുന്ന ടിപ്സ് ഇതാ

health, health news, ie malayalam

മോശം ഭക്ഷണശൈലിയുടെ ഫലമാണ് മലബന്ധം. ഭക്ഷണത്തിലെ മാറ്റം, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ഉറക്ക സമയത്തിലെ വ്യതിയാനം എന്നിവയെല്ലാം മലബന്ധത്തിനു കാരണമാകാറുണ്ട്. കുഞ്ഞുങ്ങൾ മുതൽ വാർധക്യമായവർക്കു പോലും മലബന്ധ പ്രശ്നം ഉണ്ടാകാറുണ്ട്.

മലബന്ധം മാറാൻ പല പൊടിക്കൈകളും പരീക്ഷിക്കുന്നവരുണ്ട്. എന്നാൽ മലബന്ധം എളുപ്പത്തിൽ മാറ്റാൻ സഹായിക്കുന്ന ഒരു ടിപ്സ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ചിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി. ഉണക്ക മുന്തിരി മലബന്ധം അകറ്റാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു. അവ കഴിക്കേണ്ടത് എങ്ങനെയെന്നും ന്യൂട്രീഷ്യനിസ്റ്റ് വിശദീകരിച്ചിട്ടുണ്ട്.

ഉണക്കമുന്തിരിയിൽ നാരുകൾ കൂടുതലാണ്. അതിനാൽ, വെള്ളത്തിൽ കുതിർക്കുമ്പോൾ അവ സ്വാഭാവിക പോഷകങ്ങളായി പ്രവർത്തിക്കുന്നു. ഈ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് മലബന്ധം കുറയ്ക്കുക മാത്രമല്ല, ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

  • 5-10 ഉണക്കമുന്തിരി ചെറുചൂടുള്ള 1-2 മണിക്കൂർ കുതിർക്കുക.
  • ഉറങ്ങുന്നതിനു മുൻപായി കുതിർത്ത ഉണക്ക മുന്തിരി കഴിക്കുക

പ്രഭാതഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തുക, ഉറങ്ങുന്നതിനു മുൻപ് രണ്ട് ടീസ്പൂൺ പശുവിൻ നെയ്യ് ഒരു കപ്പ് ചെറുചൂടുള്ള പാലിൽ ചേർത്ത് കുടിക്കുക, അത്താഴത്തിന് വെജിറ്റബിൾ സൂപ്പ് കഴിക്കുക എന്നിവയും മലബന്ധം അകറ്റാൻ സഹായിക്കും. മലബന്ധ പ്രശ്നം ഗുരുതരമാണെങ്കിൽ ഡോക്ടറെ സമീപിച്ച് കാരണം കണ്ടെത്തി ചികിത്സ തേടണം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: How to ease costipation tips