scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

വെള്ളം കുടിക്കേണ്ടതെങ്ങനെ?

നല്ല ദഹനം കിട്ടാൻ ശരിയായ രീതിയിൽ വെള്ളം കുടിക്കേണ്ടത് എങ്ങനെ? ആരോഗ്യവിദഗ്ധർ പറയുന്നു

How to drink Water, how much water to have, വെള്ളം, water benefits, drinking water and Ayurveda

ഓക്സിജൻ പോലെ തന്നെ, മനുഷ്യന് അത്യന്താപേക്ഷികമായ ഒന്നാണ് വെള്ളവും. മനുഷ്യശരീരത്തിന്റെ 70 ശതമാനവും വെള്ളമാണ്, ആരോഗ്യം നിലനിർത്താനും ശരീരത്തിന്റെ പ്രവർത്തനങ്ങൾ ശരിയായി നടക്കാനും വെള്ളം കൂടിയേ തീരൂ. ഒരു ദിവസം ചുരുങ്ങിയത് എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളമെങ്കിലും ശരീരത്തിന് ആവശ്യമാണ്. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ശരീരത്തിന്റെ ജലാംശം നിലനിർത്താനും വെള്ളം ആവശ്യമാണ്. ശരീരത്തിന്റെ താപനില നിയന്ത്രിക്കുക, വൃക്കകളിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളുക, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോഷകങ്ങൾ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങൾക്കും വെള്ളം സഹായിക്കും.

എന്നാൽ നിങ്ങൾ ശരിയായല്ല വെള്ളം കുടിക്കുന്നതെങ്കിൽ, അതു നിങ്ങളുടെ ദഹനത്തെ ബാധിക്കും. അമിതമായ വെള്ളം കുടിക്കുന്നത് ദഹനക്കേടിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചരക സംഹിതയിൽ പരാമർശിക്കുന്നുമുണ്ട്.

നല്ല ദഹനം കിട്ടാൻ ശരിയായ രീതിയിൽ വെള്ളം കുടിക്കേണ്ടത് എങ്ങനെ? എന്ന് പറയുകയാണ് ആയുർവേദ ഡോക്ടറായ രാധ രാധാമണി.

എങ്ങനെയാണ് ശരിയായി വെള്ളം കുടിക്കേണ്ടത്?

  • വെള്ളം കുറച്ചുകുറച്ചായി കുടിച്ചിറക്കുക, ഒറ്റയടിക്ക് ഒരു കുപ്പി കാലിയാക്കുന്ന രീതിയിൽ വെള്ളം കുടിക്കരുത്.
  • ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പോ അല്ലെങ്കിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞ് 30 മിനിറ്റ് ശേഷമോ മാത്രം വെള്ളം കുടിക്കുക
  • നല്ല ദഹനത്തിന് ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മൺപാത്രത്തിലെ വെള്ളം കുടിച്ചാലുണ്ട് ആരോഗ്യ ഗുണങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: How to drink water ayurveda says