scorecardresearch

രക്തപരിശോധന ഇല്ലാതെ ഫാറ്റി ലിവർ കണ്ടെത്താം, എങ്ങനെ?

രക്തപരിശോധന കൂടാതെ ശാരീരിക ലക്ഷണങ്ങൾ പരിശോധിച്ചുകൊണ്ട് കരളിന്റെ ആരോഗ്യത്തെക്കുറിച്ച് മനസിലാക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?.

രക്തപരിശോധന കൂടാതെ ശാരീരിക ലക്ഷണങ്ങൾ പരിശോധിച്ചുകൊണ്ട് കരളിന്റെ ആരോഗ്യത്തെക്കുറിച്ച് മനസിലാക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?.

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Faty Liver

Source: Freepik

ഫാറ്റി ലിവർ രോഗവും ഇൻസുലിൻ പ്രതിരോധവും ചേർന്നു നിൽക്കുന്ന രോഗമാണ്. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോൾ, അത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നു. ഇന്ത്യയില്‍ 30 മുതല്‍ 40 ശതമാനം പേര്‍ക്കെന്ന കണക്കില്‍ ഫാറ്റി ലിവർ രോഗമുണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. സാധാരണയായി രക്തപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. 

Advertisment

എന്നാൽ, രക്തപരിശോധന കൂടാതെ വിസറൽ കൊഴുപ്പ്, ചർമ്മത്തിലെ നിറമാറ്റം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ശാരീരിക ലക്ഷണങ്ങൾ പരിശോധിച്ചുകൊണ്ട് കരളിന്റെ ആരോഗ്യത്തെക്കുറിച്ചും പ്രമേഹത്തിനു മുമ്പുള്ള സാധ്യതയെക്കുറിച്ചും മനസിലാക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?. ന്യൂഡൽഹിയിലെ പ്രമേഹരോഗ വിദഗ്ദ്ധനായ ഡോ.ബ്രിജ്മോഹൻ അറോറ, രക്തപരിശോധന ഇല്ലാതെ തന്നെ ഒരു രോഗിയുടെ കരളിന്റെ ആരോഗ്യത്തെയും പ്രമേഹത്തിനു മുമ്പുള്ള സാധ്യതയെയും കുറിച്ചുള്ള ആശങ്കകൾ മനസിലാക്കാൻ കഴിയുമെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ വ്യക്തമാക്കി. 

Also Read: രാത്രിയിൽ ചോറ് കഴിക്കുന്നത് ദോഷമോ? വിദഗ്ധർ പറയുന്നത് കേൾക്കൂ

ഫാറ്റി ലിവർ രോഗത്തിന്റെയും ഇൻസുലിൻ പ്രതിരോധത്തിന്റെയും ചില ശാരീരിക ലക്ഷണങ്ങളിലൂടെ രോഗം തിരിച്ചറിയാൻ കഴിയുമെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. വിസറൽ കൊഴുപ്പ്, കഴുത്തിലെയും കക്ഷത്തിലെയും ചർമ്മത്തിന്റെ നിറമാറ്റം, കാലുകളിൽ, പ്രത്യേകിച്ച് കണങ്കാലിന് സമീപം കാണുന്ന ചുവപ്പ് അല്ലെങ്കിൽ പർപ്പിൾ വരകൾ, രക്തസമ്മർദത്തിൽ ഗണ്യമായ വർധനവ് എന്നിവയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയ പ്രധാന ലക്ഷണങ്ങൾ. ലബോറട്ടറി പരിശോധനകൾ ഇല്ലാതെ രോഗിയുടെ ആരോഗ്യസ്ഥിതി നിർണ്ണയിക്കുന്നതിനുള്ള നിർണായക ക്ലിനിക്കൽ സൂചനകളായി ഈ ശാരീരിക ലക്ഷണങ്ങൾ പ്രവർത്തിക്കുമെന്ന് ഡോ.അറോറ പറഞ്ഞു.

Also Read: ജിമ്മിൽ പോയതേ ഇല്ല, ദിവസം 20 മിനിറ്റ് മാറ്റിവച്ചു, യുവതി കുറച്ചത് 36 കിലോ

Advertisment

വയറുവേദനയുണ്ടെങ്കിൽ അപകടകരമായ ഒരു ലക്ഷണമാണ്

''നിങ്ങളുടെ വയർ പുറത്തേക്ക് തള്ളിനിൽക്കുകയും കഠിനമായ വയറുവേദന അനുഭവപ്പെടുകയും ചെയ്താൽ അപകടകരമായ ഒരു ലക്ഷണമാണ്. അതിനർത്ഥം നിങ്ങൾക്ക് വിസറൽ കൊഴുപ്പ് ഉണ്ടെന്നാണ്. ജെല്ല് പോലെ ആന്തരികാവയവങ്ങള്‍ക്ക് ചുറ്റിലുമായടിയുന്ന കൊഴുപ്പാണ് വിസറല്‍ കൊഴുപ്പ്. ഇതുമൂലം ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. കഴുത്തിൽ അരിമ്പാറകൾ അല്ലെങ്കിൽ കക്ഷത്തിൽ അരിമ്പാറ ഉണ്ടെങ്കിൽ, അതിനെ ഒരു സ്കിൻ ടാഗ് എന്ന് വിളിക്കുന്നു. ഇതാണ് ഇൻസുലിൻ പ്രതിരോധത്തിന്റെ ഒന്നാം നമ്പർ ലക്ഷണം,” ഡോ.അറോറ പറഞ്ഞു.

Also Read: ഒരാൾക്ക് ഒരു ദിവസം എത്ര ബദാം, വാൽനട്ട് കഴിക്കാം?

“നിങ്ങളുടെ കാലുകളിൽ ചുവപ്പോ പർപ്പിളോ നിറത്തിലുള്ള, പ്രത്യേകിച്ച് കണങ്കാലിൽ ചെറിയ വരകൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, അതും ഇൻസുലിൻ പ്രതിരോധത്തിന്റെ ലക്ഷണമാണ്. നിങ്ങളുടെ മുഖം വളരെ തടിച്ചതോ വീർത്തതോ ആയി മാറിയിട്ടുണ്ടെങ്കിൽ, ഇതും ഫാറ്റി ലിവറിന്റെ ലക്ഷണമാണ്. നിങ്ങളുടെ രക്തസമ്മർദം 140 ന് മുകളിൽ ഉയരുകയാണെങ്കിൽ, അതായത് 145 അല്ലെങ്കിൽ 150 പോലും  വളരെ അപകടകരമാണ്,'' ഡോ.അറോറ അഭിപ്രായപ്പെട്ടു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: രണ്ടാഴ്ച കൊണ്ട് വയർ ഒതുങ്ങും; വടിവൊത്ത അരക്കെട്ടാകും; ഈ 3 കാര്യങ്ങൾ മുടക്കരുത്

Health Tips liver

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: