scorecardresearch

വെള്ളം കുടിച്ചാലുടൻ മൂത്രശങ്കയാണോ? ഇവയാകാം കാരണം

വെള്ളം കുടിച്ച ഉടൻ തന്നെ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നുണ്ടോ? ഇതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്? എപ്പോഴാണ് ഇത് ഗുരുതര ലക്ഷണമാകുന്നത്? കൂടുതൽ അറിയാം

വെള്ളം കുടിച്ച ഉടൻ തന്നെ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നുണ്ടോ? ഇതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്? എപ്പോഴാണ് ഇത് ഗുരുതര ലക്ഷണമാകുന്നത്? കൂടുതൽ അറിയാം

author-image
Health Desk
New Update
Frequent Urination FI

പ്രായം കൂടുന്തോറും മൂത്രസഞ്ചിയുടെ ശേഷിയിലും നിയന്ത്രണത്തിലും മാറ്റങ്ങൾ വരും | ചിത്രം: ഫ്രീപിക്

വെള്ളം കുടിച്ച ഉടൻ തന്നെ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് സാധാരണമാണ്, പ്രത്യേകിച്ച് നിങ്ങൾ നിർജ്ജലീകരണം അനുഭവിച്ചിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ പെട്ടെന്ന് വലിയ അളവിൽ വെള്ളം കുടിക്കുകയോ ചെയ്താൽ. എന്നിരുന്നാലും, ചെറിയ അളവിൽ വെള്ളം കുടിച്ചാൽ പോലും ഇത് പതിവായി സംഭവിക്കുന്നുണ്ടെങ്കിൽ, അത് പരിശോധിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മൂത്രസഞ്ചി അല്ലെങ്കിൽ മൂത്രവ്യവസ്ഥ അസാധാരണമായി പ്രതികരിക്കുന്നതാകാം ഇങ്ങനെ ഇടയ്ക്കുള്ള മൂത്രമൊഴിക്കലിന് പിന്നിലെന്നും ഇത് പരിശോധിക്കണമെന്നും താനെ കിംസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. ആകിൽ ഖാൻ ഇന്ത്യൻ എക്സ്പ്രസ്. കോമിനോട് പറഞ്ഞു.

Advertisment

ഓവർ ആക്ടീവ് ബ്ലാഡറാണ് ഇതിനു പിന്നിലെ ഒരു സാധാരണ കാരണം. “മൂത്രസഞ്ചിയിലെ പേശികൾ അമിതമായി സങ്കോചിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്, സഞ്ചി നിറഞ്ഞിട്ടില്ലെങ്കിൽ പോലും മൂത്രമൊഴിക്കാനുള്ള തോന്നൽ ഇത് ഉണ്ടാക്കുന്നു. മൂത്രനാളിയിലെ അണുബാധ (UTI), കഫീൻ അല്ലെങ്കിൽ മദ്യം മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ, നിയന്ത്രണാതീതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഉത്കണ്ഠ മൂലമുള്ള ബ്ലാഡർ സെൻസിറ്റിവിറ്റി, അല്ലെങ്കിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അമിതമായി വെള്ളം കുടിക്കുന്നത് എന്നിവയാണ് മറ്റ് കാരണങ്ങൾ,” എന്ന് ഡോ. ഖാൻ പറഞ്ഞു.

പെട്ടെന്ന് വലിയ അളവിൽ വെള്ളം കുടിക്കുന്നത് മൂത്രസഞ്ചിയെ സമ്മർദ്ദത്തിലാക്കുകയും അടിക്കടിയുള്ള മൂത്രശങ്കയ്ക്ക് കാരണമാവുകയും ചെയ്യും. “ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ വൃക്കകൾ കഠിനമായി പരിശ്രമിക്കുകയും അധികമുള്ള വെള്ളം വേഗത്തിൽ പുറന്തള്ളുകയും ചെയ്യുന്നു. പകൽ സമയത്ത് കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ഈ പ്രശ്നം കുറയ്ക്കാൻ സഹായിക്കും,” എന്ന് ഡോ. ആകിൽ ഖാൻ കൂട്ടിച്ചേർക്കുന്നു.

Also Read: മൂത്രത്തിന് പതയും കുമിളയും; അതിനർത്ഥം വൃക്കകൾ തകരാറിലെന്നാണോ?

എപ്പോഴാണ് ഈ ലക്ഷണം ഒരു മുന്നറിയിപ്പായി കാണേണ്ടത്?

ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കലിനൊപ്പം താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ  ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം തേടാൻ മറക്കരുത്:

  • മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ അല്ലെങ്കിൽ വേദന.
  • മൂത്രത്തിൽ രക്തം കാണപ്പെടുക.
  • അടിവയറ്റിൽ അസ്വസ്ഥത.
  • പനി.
  • പെട്ടെന്നുണ്ടാകുന്ന മൂത്രശങ്ക അല്ലെങ്കിൽ രാത്രിയിൽ പലതവണ എഴുന്നേൽക്കേണ്ടി വരുന്നത്.

“അണുബാധകൾ, മൂത്രസഞ്ചിയിലെ വീക്കം, പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ, അല്ലെങ്കിൽ പ്രമേഹം പോലുള്ള മെറ്റബോളിക് അവസ്ഥകൾ എന്നിവയുടെ സൂചനയാകാം ഇവ,” ഡോ. ഖാൻ പറഞ്ഞു.

Frequent Urination 1
പെട്ടെന്ന് വലിയ അളവിൽ വെള്ളം കുടിക്കുന്നത് മൂത്രസഞ്ചിയെ സമ്മർദ്ദത്തിലാക്കും | ചിത്രം: ഫ്രീപിക്

Also Read: മൂത്രമൊഴിക്കുമ്പോഴുള്ള പുകച്ചിൽ ഉടനടി മാറും, ഈ ഭക്ഷണം കഴിക്കൂ

പ്രായവും മാനസിക സമ്മർദ്ദവും ഇതിൽ പങ്കുവഹിക്കുന്നുണ്ടോ?

പ്രായം കൂടുന്തോറും മൂത്രസഞ്ചിയുടെ ശേഷിയിലും നിയന്ത്രണത്തിലും മാറ്റങ്ങൾ വരുമെന്ന് ഡോ. ഖാൻ ചൂണ്ടിക്കാട്ടി.

“മാനസിക സമ്മർദ്ദവും ഉത്കണ്ഠയും മൂത്രസഞ്ചിയുടെ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കും. ഇത് കൂടുതൽ മൂത്രം ഉൽപാദിപ്പിക്കപ്പെടാത്ത സാഹചര്യത്തിൽ പോലും മൂത്രമൊഴിക്കാനുള്ള തോന്നൽ ശക്തമാക്കാൻ കാരണമാകുന്നു.”

Also Read: ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണോ? അറിയേണ്ട കാര്യങ്ങൾ

 എന്താണ് പരിഹാരം?

എത്രത്തോളം വെള്ളം, എത്ര വേഗത്തിൽ കുടിക്കുന്നു എന്ന് നിരീക്ഷിച്ചുകൊണ്ട് തുടങ്ങുക. “ചായ, കാപ്പി, ഗ്യാസ് അടങ്ങിയ പാനീയങ്ങൾ തുടങ്ങിയവ നിയന്ത്രിക്കുക. കൃത്യമായ ഇടവേളകളിൽ മൂത്രമൊഴിക്കുന്ന രീതി ശീലിക്കുക, ‘എന്തിനും ഇരിക്കട്ടെ’ എന്ന മട്ടിൽ ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകുന്നത് ഒഴിവാക്കുക. പെൽവിക് ഫ്ലോർ വ്യായാമങ്ങൾ മൂത്രസഞ്ചിയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ സഹായിക്കും,” എന്ന് ഡോ. ഖാൻ പറഞ്ഞു.

വെള്ളം കുടിച്ച ശേഷം ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് എപ്പോഴും ഒരു പ്രശ്നമാകണമെന്നില്ല, എന്നാൽ വിട്ടുമാറാത്തതോ ജീവിതത്തെ തടസ്സപ്പെടുത്തുന്നതോ ആയ ലക്ഷണങ്ങളെ അവഗണിക്കരുത്. മൂത്രസഞ്ചി വളരെ സെൻസിറ്റീവ് ആയ ഒരു അവയവമാണ്, അതിന്റെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും ജീവിതശൈലിയെയോ ആരോഗ്യപ്രശ്നങ്ങളെയോ പ്രതിഫലിപ്പിക്കുന്നു. നേരത്തെയുള്ള പരിശോധന അസ്വസ്ഥതകൾ ഒഴിവാക്കാനും പ്രശ്നങ്ങൾ വഷളാകുന്നതിന് മുൻപ് പരിഹരിക്കാനും സഹായിക്കുമെന്നും ഡോ. ആകിൽ ഖാൻ പറഞ്ഞു. 

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മൂത്രത്തിന് രൂക്ഷഗന്ധമുണ്ടോ? അത് ശരീരം നൽകുന്ന ഈ മുന്നറിയിപ്പുകളാകാം

Water Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: