scorecardresearch

സങ്കടം വന്നാലും സന്തോഷം വന്നാലും അമിതമായി ഭക്ഷണം കഴിക്കുന്നുണ്ടോ? അവ എങ്ങനെ കുറയ്ക്കാം

ഭക്ഷണത്തിന്റെ ക്രേവിങ് മദ്യപാനത്തിന് തുല്യമാണെന്ന് പല ബ്രെയിൻ-മാപ്പിങ് പഠനങ്ങളിലും കാണിക്കുന്നു.

food, health, ie malayalam,Food addiction, dependence, cravings, dopamine
പ്രതീകാത്മക ചിത്രം

ഭക്ഷണം നമ്മുടെ ശരീരത്തിന് ഇന്ധനം മാത്രമല്ല, മനസ്സിന് സന്തോഷവും പകരുന്നു. സമ്മർദം നിറഞ്ഞ അല്ലെങ്കിൽ വിരസമായ ഒരു ദിവസത്തിലെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ നല്ല ഭക്ഷണത്തിന് കഴിയും. തിരക്കേറിയ ഷെഡ്യൂളിൽ നിന്നുള്ള ഒരുതരം രക്ഷപ്പെടലാണ്. ഓരോരുത്തർക്കും അവരുടേതായ രുചിയും ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പും ഉണ്ട്.

ഇവ മസ്തിഷ്കത്തിലെ പാത്ത് വേയെ സജീവമാക്കുന്നു. അത് പ്ലഷർ പോയിന്റുകളെ ഉണർത്തുന്നു. അതുതന്നെയാണ് ലഹരിമരുന്നുകളുടെ കാര്യത്തിലും സംഭവിക്കുന്നത്. ഭക്ഷണം കഴിക്കുന്നത് മതിയാക്കാൻ ഒരു വ്യക്തിയോട് പറയാനുള്ള തലച്ചോറിന്റെ സാധാരണ കഴിവിനെ മറികടക്കാൻ ഇവയ്ക്ക് കഴിയും. ഇത് സംഭവിക്കുമ്പോൾ, ഒരു വ്യക്തി കൂടുതൽ ഭക്ഷണം കഴിക്കാൻ ആഗ്രഹിച്ചേക്കാം.

പോഷകഗുണമുള്ള ഭക്ഷണം പതിവായി കഴിക്കുക എന്നതാണ് ഇതിനുള്ള ശരിയായ പോംവഴി. അങ്ങനെയുള്ള ഭക്ഷണം കഴിച്ചശേഷം, കഴിച്ചുപോയല്ലോ എന്ന കുറ്റബോധവും ഉണ്ടാകില്ല.

എന്താണ് ക്രേവിങ് (ആഗ്രഹം)?

ഭക്ഷണം തലച്ചോറിലെ ഡോപാമൈൻ (നല്ല രാസവസ്തുവാണ്) പുറത്തുവിടാൻ കാരണമാകുന്നു. നല്ല മാനസികാവസ്ഥ നിലനിർത്താൻ ഇഷ്ടപ്പെടുന്നതിനാൽ, “സന്തോഷം” നൽകുന്ന ഭക്ഷണങ്ങളിലേക്ക് നമ്മൾ മടങ്ങുന്നു. വർഷങ്ങളായി ഇത്തരത്തിൽ കഴിച്ചുവരുന്ന ശീലത്തിന്റെ സർക്കിൾ തകർക്കാൻ സാധിക്കില്ല.

അതിനാൽ, അത്താഴത്തിന് ശേഷം മധുരപലഹാരങ്ങൾ കഴിക്കുന്നവരാണെങ്കിൽ, അത്താഴത്തിന് ശേഷം മധുരമുള്ള എന്തെങ്കിലും കഴിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. ഭക്ഷണത്തിന്റെ ക്രേവിങ് മദ്യപാനത്തിന് തുല്യമാണെന്നും ആളുകൾക്ക് അവരുടെ സംതൃപ്തിയുടെ പരിധിയിലെത്താൻ അത് കൂടുതൽ കൂടുതൽ ആവശ്യമാണെന്നും പല ബ്രെയിൻ-മാപ്പിങ് പഠനങ്ങളിലും കാണിക്കുന്നു.

എന്ത് മാനസിക ഘടകങ്ങളാണ് ക്രേവിങ്ങിന് കാരണമാകുന്നത്?

ഇമോഷൻസും സ്ട്രെസുമാണ് ഇവയ്കക് കാരണം. ആഹ്ലാദിക്കുമ്പോഴോ നേട്ടങ്ങളിൽ നിന്ന് സംതൃപ്തി നേടുമ്പോഴോ, നിങ്ങൾ സ്വയം പ്രതിഫലം നൽകുന്നു. അതുപോലെ, നിങ്ങൾ മാനസികമായി തളർന്ന അവസ്ഥയിലാണെങ്കിൽ അതിൽനിന്നു മുക്തി നേടാനും ഭക്ഷണത്തിൽ ആശ്രയിക്കുന്നു.

എന്നാൽ സ്ട്രെസ്-ഈറ്റിങ് എന്നത് ആ അവസ്ഥയിൽനിന്നു മാറിനിൽക്കാനുള്ള പോംവഴിയാണ് വിഷാദത്തിനുള്ള പരിഹാരമല്ല. കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ലഹരിമരുന്നുകളും മദ്യവും ചെയ്യുന്നതുപോലെ തലച്ചോറിന്റെ റിവാർഡ് സെന്ററുകളെ മാറ്റുന്നതിനാൽ നിങ്ങളുടെ മസ്തിഷ്ക രസതന്ത്രത്തെ ഇത് സാരമായി ബാധിച്ചേക്കാം. ചിലപ്പോൾ, ട്രോമയും അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമായേക്കാം. പിടിഎസ്ഡി ഉള്ള സ്ത്രീകളിൽ നടത്തിയ ഒരു പഠനത്തിൽ പിടിഎസ്ഡി ഇല്ലാത്തവരെ അപേക്ഷിച്ച്, ഇവർക്ക് ഭക്ഷണത്തോടുള്ള പ്രിയം ഇരട്ടിയിലധികമണെന്ന് കണ്ടെത്തി.

ഭക്ഷണത്തോടുള്ള ഈ ആസക്തി മാറ്റുന്നതെങ്ങനെ?

ശീലങ്ങൾ മാറ്റുന്നതിന് പ്രയത്നം ആവശ്യമാണെങ്കിലും വ്യക്തികളുടെ സ്വഭാവമനുസരിച്ച് അതിന് സമയമെടുക്കുന്നു. ഇത് മറിക്കടക്കാൻ ചില മാർഗങ്ങൾ ഇതാ.

എന്താണ് മാറ്റേണ്ടത്? നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശരീരഭാരം വർധിപ്പിക്കുന്നതും അനാരോഗ്യത്തിനും കാരണമാകുന്നവയെ തിരിച്ചറിയുക.

ഭക്ഷണത്തോടുള്ള ക്രേവിങ്ങിന്റെ ട്രിഗറുകൾ മനസ്സിലാക്കുക: ദൈർഘ്യമേറിയ ജോലി സമയം, ഒന്നും ചെയ്യാനില്ലാതെ വിരസമായ ദിവസങ്ങൾ, തീവ്രമായ വർക്കൗട്ടുകൾ, കുടുംബാംഗവുമായോ സഹപ്രവർത്തകനോടോ ഉള്ള തർക്കം എന്നിവയണോ? നിങ്ങളുടെ സമർദത്തിന്റെ കാരണം?

ഒരു ഭക്ഷണ പദ്ധതി തയ്യാറാക്കുക: എന്താണ് കഴിക്കേണ്ടതെന്ന് അറിയുകയും ദിവസം മുഴുവൻ അത് പാലിക്കുകയും ചെയ്യുക.

റിലാക്സ് ആകാൻ മറ്റു മാർഗങ്ങൾ നോക്കുക: ഭക്ഷണം ഓർഡർ ചെയ്യുന്നതിനു പകരം പാട്ട് കേൾക്കുക, സിനിമ കാണുക, പുസ്തകം വായിക്കുക അല്ലെങ്കിൽ സുഹൃത്തിനോട് സംസാരിക്കുക.

നിങ്ങളുടെ ലക്ഷ്യങ്ങൾ എഴുതുകയും പതിവായി വായിക്കുകയും ചെയ്യുക: ശരീരഭാരം കുറയ്ക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, അത് എഴുതി ഫ്രിഡ്ജിന്റെയോ കണ്ണാടിയുടെ മുൻപിൽ വയ്ക്കുക.

കഴിക്കാൻ പ്രേരിപ്പിക്കുന്ന ഭക്ഷണം വീട്ടിൽ സൂക്ഷിക്കരുത്: കാഴ്ചയിൽ നിന്ന് പുറത്തായാൽ അത് മനസ്സിൽനിന്നും പുറത്താണ്.

കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിക്കുക: നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള തീരുമാനത്തിലാണെന്ന് കുടുംബാംഗങ്ങളെ അറിയിക്കുന്നതും നിങ്ങളുടെ ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചും ഭക്ഷണക്രമം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചും അവരെ അറിയിക്കുന്നത് സഹായകരമാണ്.

ഭക്ഷണ ഡയറി സൂക്ഷിക്കുക: നമ്മുടെ തിരക്കേറിയ മൾട്ടി ടാസ്‌കിങ് ജീവിതത്തിൽ എപ്പോഴെങ്കിലും ഒക്കെ ഭക്ഷണം കഴിക്കുന്നത് പതിവാണ്. ജോലി ചെയ്യുമ്പോഴോ സിനിമ കാണുമ്പോഴോ കോളിൽ സംസാരിക്കുമ്പോഴോ ഞങ്ങൾ ഭക്ഷണം കഴിക്കുന്നു. ഭക്ഷണ ഡയറി സൂക്ഷിക്കുന്നത് നമ്മുടെ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തിയെടുക്കാനും അവയിൽ മാറ്റങ്ങൾ വരുത്താനും സഹായിക്കും.

നോൺ-ഫുഡ് റിവാർഡുകൾ : യാത്രയും മിനി-ബ്രേക്കുകളും ഉപയോഗിച്ച് നിങ്ങൾക്ക് സ്വയം പ്രതിഫലം നൽകുക.

നന്നായി സമീകൃതാഹാരം: അതിൽ ഭക്ഷണം ഒഴിവാക്കുകയോ അമിതമായി ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ല. പ്രോട്ടീൻ, നാരുകൾ, കാർബോഹൈഡ്രേറ്റുകൾ, ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ആരോഗ്യകരമായ സമീകൃതാഹാരം കഴിക്കുക.

എന്നാൽ മറ്റെല്ലാറ്റിനും ഉപരിയായി, പിൻവലിക്കൽ ലക്ഷണങ്ങൾക്ക് സാധ്യതയുണ്ട്. ഉത്കണ്ഠ, വിഷാദം, മാനസികാവസ്ഥയിലെ മാറ്റം എന്നിവയുണ്ടാകാം.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: How to control food addiction