scorecardresearch
Latest News

കൊളസ്ട്രോൾ എങ്ങനെ നിയന്ത്രിക്കാം, ഇതാ 5 സിംപിൾ വഴികൾ

മരുന്നുകൾ കൂടാതെ തന്നെ ചില സമയങ്ങളിൽ കൊളസ്ട്രോൾ നിയന്ത്രിക്കാനാകും

food, health, ie malayalam

ഹൃദയാഘാതം, പക്ഷാഘാതം പെരിഫെറൽ വാസ്‌കുലാർ ഡിസീസ് (കാലിലേക്കുള്ള രക്തയോട്ടക്കുറവ്), വൃക്ക രോഗങ്ങൾ തുടങ്ങിയവ തടയാൻ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. നെഞ്ചു വേദന, തലകറക്കം, മനംമറിച്ചില്‍, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വാസംമുട്ടല്‍ ഇവയൊക്കെ ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണങ്ങളാണ്.

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും ട്രാൻസ് ഫാറ്റുകളും അമിതമായി കഴിക്കുന്നത്, പുകവലി, പഞ്ചസാര പാനീയങ്ങൾ അല്ലെങ്കിൽ മദ്യം കഴിക്കുന്നത്, ചിലപ്പോൾ ജനിതക ഘടകങ്ങൾ എന്നിവയൊക്കെ ഉയർന്ന കൊളസ്ട്രോളിന് കാരണമാകാറുണ്ട്. മരുന്നുകൾ കൂടാതെ തന്നെ ചില സമയങ്ങളിൽ കൊളസ്ട്രോൾ നിയന്ത്രിക്കാനാകും. ഇതിന് ലളിതമായ 5 കാര്യങ്ങൾ ചെയ്താൽ മതിയാകും.

ആരോഗ്യകരമായ കൊഴുപ്പുകളിലേക്ക് മാറുക

സംസ്കരിച്ചതും പാക്കേജുചെയ്തതുമായ ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും കഴിക്കുന്നതിനുപകരം നട്സുകൾ, സീഡ്സ്, കൊഴുപ്പുള്ള മത്സ്യം, നെയ്യ് തുടങ്ങിയ കൊഴുപ്പുകളുടെ ആരോഗ്യകരമായ രൂപങ്ങളിലേക്ക് മാറുക.

പുകവലി ഉപേക്ഷിക്കുക

പുകവലി കൊളസ്‌ട്രോളിന്റെ അളവിൽ കാര്യമായ സ്വാധീനം ചെലുത്തും. അതിനാലാണ് ഹൈപ്പർലിപിഡീമിയ ഉള്ള രോഗികൾ പുകവലി ഉപേക്ഷിക്കണമെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്.

മദ്യം കഴിക്കുന്നത് കുറയ്ക്കുക

മദ്യത്തിന്റെ ഉപഭോഗം പരിമിതപ്പെടുത്തുന്നത് കൊളസ്ട്രോളിന്റെ അളവിലും ഹൃദയാരോഗ്യത്തിലും അത്ഭുതങ്ങൾ സൃഷ്ടിക്കും.

ധ്യാനം

സമ്മർദ്ദവും കൊളസ്ട്രോളും ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു, അതുകൊണ്ട് അവ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ധ്യാനമോ മറ്റെന്തെങ്കിലും ആരോഗ്യകരമായ മാർഗത്തിലൂടെയോ കൊളസ്ട്രോൾ നന്നായി നിയന്ത്രിക്കാനാകും.

വ്യായാമം

ശരീര ഭാരം കുറയ്ക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും 150 മിനിറ്റ് മിതമായ വ്യായാമം മുതൽ കഠിനമായ വ്യായാമംവരെ ചെയ്യാൻ ശ്രമിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: How to control cholesterol 5 simple to do things

Best of Express