Covid-19: കൊറോണ വൈറസ് പോലെയുള്ള പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതിനുളള ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം ഇടയ്ക്കിടെ വൃത്തിയായി കൈകള്‍ കഴുകി, ‘സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും,’ ‘സെല്‍ഫ് ക്വാറന്‍റൈനും’ കൃത്യമായി പാലിച്ച് വീടിനുള്ളില്‍ കഴിയുക എന്നതാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതു മാത്രം മതിയോ? ആരോഗ്യകരമായ ഭക്ഷണരീതിയും രോഗപ്രതിരോധവും തമ്മില്‍ നേരിട്ടുള്ള ബന്ധത്തെക്കുറിച്ച് ആധികാരികമായ പഠനങ്ങളില്ലെന്നിരിക്കിലും ഉയര്‍ന്ന പ്രതിരോധശേഷി ഇതു പോലെയുള്ള സാഹചര്യങ്ങളില്‍ ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വലിയ തോതില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഒരു ഫലപ്രദമായ മാര്‍ഗ്ഗമാണ്.

“അടിസ്ഥാനമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ, ആരോഗ്യകരമായ ഭക്ഷണരീതിയും ജീവിതരീതിയും പിന്തുടര്‍ന്ന് ശരീരത്തിന്‍റെ രോഗപ്രതിരോധസംവിധാനം മെച്ചപ്പെടുത്തുക എന്നത് പ്രതിരോധത്തിന്‍റെ ആദ്യപടിയാണ്.” ‘നമാമി ലൈഫി’ന്‍റെ സ്ഥാപക നമാമി അഗ്രവാള്‍ ചൂണ്ടിക്കാട്ടുന്നു.

Read in English: Know how to build immunity with protein amidst coronavirus pandemic

coronavirus, coronavirus pandemic, novel coronavirus, indianexpress.com, indianexpress, protein and coronavirus, coronavirus and protein intake, nmami agarwal, nmami life, how to fight corona, immunity against pandemics, coronavirus pandemic, coronavirus precaution, coronavirus prevention,

Covid-19: ആരോഗ്യകമായ ജീവിതശൈലി പിന്തുടരുക

രോഗപ്രതിരോധശേഷിയും പ്രോട്ടീനും  ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ ?

‘ആന്‍റിബോഡീസ്’ എന്നറിയപ്പെടുന്ന പ്രോട്ടീന്‍ തന്മാത്രകളുപയോഗിച്ചാണ് പ്രതിരോധസംവിധാനം പ്രവര്‍ത്തിക്കുന്നത്. ഉപദ്രവകാരികളായ ബാക്ടീരിയകളും വൈറസുകളും ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഈ ആന്‍റിബോഡികള്‍ അതിനെതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ആവശ്യമായ സമയങ്ങളില്‍ വാക്സിനേഷനുകളിലൂടെയും ആന്‍റിബോഡികളുടെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനാവും.

ശരീരത്തിലെ പ്രതിരോധസംവിധാനം പ്രത്യേക സന്ദര്‍‌ഭങ്ങളില്‍ പുറപ്പെടുവിക്കുന്ന പ്രോട്ടീനുകളുടെ കൂട്ടമാണ് സൈറ്റോകൈന്‍സ്, രോഗപ്രതിരോധശേഷി സംബന്ധിച്ചുള്ള സന്ദേശങ്ങള്‍ കൃത്യമായി ശേഖരിച്ച് പ്രതിരോധശേഷിയെ ശരിയായ തോതില്‍ നിലനിര്‍ത്തുന്നതിന് ശരീരം ഇവയെ ഉപയോഗിക്കുന്നു.

നിങ്ങളുടെ കുടലിലുള്ള 60 മുതല്‍ 70 ശതമാനം രോഗപ്രതിരോധകോശങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അമിനോ ആസിഡുകള്‍ വിഘടിക്കുമ്പോള്‍ പുറത്തുവരുന്ന ഊര്‍ജ്ജം ഉപയോഗിച്ചാണ്. ഈ പ്രവര്‍ത്തനം നടക്കുന്നതിന് ആവശ്യമായ പ്രോട്ടീന്‍ ഭക്ഷണത്തിലൂടെ ലഭിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായകമാകും.

എത്ര പ്രോട്ടീന്‍ കഴിക്കണം ?

ദിവസേന ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതിന്, നമ്മള്‍ കഴിക്കുന്നതിന്‍റെ നാലില്‍ ഒരു ഭാഗം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമായിരിക്കണമെന്നതാണ് പൊതുവെയുള്ള നിര്‍ദേശം. പ്രോട്ടീന്‍ ഉറവിടമായ വിവിധ ആഹാരപദാര്‍ത്ഥങ്ങളുടെ സമഗ്രമായ വിവരങ്ങള്‍ അറിയുന്നതിന് ഓൺലൈനില്‍ പ്രോട്ടീന്‍ ഇന്‍ഡെക്സ് (Protein Index) എന്ന് സേര്‍ച്ച് ചെയ്താല്‍ മതി. ഇനി, ദിവസവും എത്ര മാത്രം പ്രോട്ടീന്‍ നിങ്ങള്‍ ഇപ്പോള്‍ കഴിക്കുന്നുണ്ടെന്ന് അറിയണമെങ്കില്‍, വിവിധ പ്രായത്തിലുള്ള ഇന്ത്യക്കാരെ ഇക്കാര്യത്തില്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ റൈറ്റ് റു പ്രോട്ടീന്‍ (Right To Protein ) വികസിപ്പിച്ചെടുത്ത പ്രോട്ടീന്‍-ഒ-മീറ്റര്‍ (Protein-O-Meter) എന്ന പ്രോട്ടീന്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ഓണ്‍ലൈനില്‍ സൗജ്യനമായി ലഭിക്കും.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പകര്‍ച്ചവ്യാധികളെയും ചില മാറാരോഗങ്ങളെയും നേരിടുന്നതിനുള്ള ശരീരത്തിന്‍റെ പ്രതിരോധപ്രവര്‍ത്തനങ്ങളെ കൂടുതല്‍ സുഗമമാക്കും.

  • മുട്ട
  • കൊഴുപ്പ് കുറഞ്ഞ മാംസം
  • സാല്‍മണ്‍, ട്യൂണ, പുഴമീനുകള്‍
  • പരിപ്പ്, വെള്ളക്കടല, അമരപ്പയര്‍, വന്‍പയര്‍, സോയാബീന്‍ തുടങ്ങിയ പയര്‍ വര്‍ഗ്ഗങ്ങള്‍
  • പാല്‍, ചീസ്, യോഗര്‍ട്ട്, പനീര്‍
  • വാള്‍നട്ട്, പൈന്‍ നട്ട്, ഹെയ്സല്‍ നട്ട്
  • ബക്ക് വീറ്റ്(ഗോതമ്പ് ഇനത്തില്‍പ്പെട്ടത്), ക്വീന്‍വ(quinoa, സ്പെയിനില്‍ ധാരാളമായി ലഭിക്കുന്ന ഒരു കടല വര്‍ഗ്ഗം, ഇപ്പോള്‍ ഇന്ത്യയിലും ലഭ്യമാണ്), ചോളം, ഓട്ട്സ് തുടങ്ങിയ ധാന്യവര്‍ഗ്ഗങ്ങള്‍
  • ബ്രൊക്കോളി, മധുരമുള്ള ചോളം, ബീന്‍സ്, കാബേജ്, ബ്രസല്‍സ് സ്പ്രൊട്ട്സ് തുടങ്ങിയ പച്ചക്കറികള്‍

ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നത് നന്നായി ജീവിക്കുന്നതിനുള്ള അടിത്തറയിടുന്നതിനും പകര്‍ച്ചവ്യാധികളെ തടയുന്നതിനും സഹായിക്കും. ആദ്യത്തേതും പ്രധാനപ്പെട്ടതുമായ പ്രതിരോധനടപടിയെന്നതും ആരോഗ്യകമായ ജീവിതശൈലി പിന്തുടരുക എന്നത് തന്നെയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook