scorecardresearch

ജിം മുടക്കാറില്ല, പ്രിയം വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം; 60-ാം വയിസും ഫിറ്റ്നസ് കൈവിടാതെ സൽമാൻ ഖാൻ

കൃത്യമായ വ്യായാമവും നിയന്ത്രിതമായ ഭക്ഷണക്രമവും വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കവുമാണ് സൽമാൻ ഖാനെ ഈ പ്രായത്തിലും ബോളിവുഡിന്റെ 'ഫിറ്റ്നസ് ഐക്കൺ' ആക്കി മാറ്റുന്നത്

കൃത്യമായ വ്യായാമവും നിയന്ത്രിതമായ ഭക്ഷണക്രമവും വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കവുമാണ് സൽമാൻ ഖാനെ ഈ പ്രായത്തിലും ബോളിവുഡിന്റെ 'ഫിറ്റ്നസ് ഐക്കൺ' ആക്കി മാറ്റുന്നത്

author-image
Health Desk
New Update
salmaan khan

സൽമാൻ ഖാൻ

ബോളിവുഡിന്റെ പ്രിയതാരം സൽമാൻ ഖാൻ തന്റെ 60-ാം ജന്മദിനത്തിന്റെ നിറവിലാണ്. പ്രായം കേവലം അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഇന്നും അദ്ദേഹം കാത്തുസൂക്ഷിക്കുന്ന കരുത്തുറ്റ ശരീരപ്രകൃതി. 60-ാം വയസിലും ഇത്രയും ഫിറ്റായി ഇരിക്കാൻ നടൻ പിന്തുടരുന്ന ജീവിതശൈലി എന്താണെന്ന് അറിയാൻ ആരാധകർക്ക് എന്നും കൗതുകമാണ്. കൃത്യമായ വ്യായാമവും നിയന്ത്രിതമായ ഭക്ഷണക്രമവും വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കവുമാണ് സൽമാൻ ഖാനെ ഈ പ്രായത്തിലും ബോളിവുഡിന്റെ 'ഫിറ്റ്നസ് ഐക്കൺ' ആക്കി മാറ്റുന്നത്.

Advertisment

Also Read: എത്ര കുറയാത്ത വണ്ണവും വയറും കുറയ്ക്കാം; ഭക്ഷണം കഴിക്കുമ്പോൾ ഈ ഒരൊറ്റ കാര്യം ശ്രദ്ധിക്കൂ

വിട്ടുവീഴ്ചയില്ലാത്ത വർക്കൗട്ട്

തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂളുകൾക്കിടയിലും വർക്കൗട്ടിന്റെ കാര്യത്തിൽ സൽമാൻ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല. ദിവസവും കുറഞ്ഞത് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ അദ്ദേഹം ജിമ്മിൽ ചെലവഴിക്കുന്നു. വെയ്റ്റ് ട്രെയിനിങ്ങിനൊപ്പം കാർഡിയോ വ്യായാമങ്ങൾക്കും അദ്ദേഹം തുല്യ പ്രാധാന്യം നൽകുന്നു. വെറും ബോഡി ബിൽഡിങ് മാത്രമല്ല, ശരീരത്തിന്റെ വഴക്കം നിലനിർത്താനുള്ള വ്യായാമങ്ങളും ഇതിൽ ഉൾപ്പെടുന്നു.

വീട്ടിൽ തയ്യാറാക്കിയ ഭക്ഷണത്തിന് മുൻഗണന

പുറത്തുനിന്നുള്ള ഭക്ഷണത്തേക്കാൾ വീട്ടിലുണ്ടാക്കുന്ന ലളിതമായ ഭക്ഷണമാണ് സൽമാന് പ്രിയം. പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഭക്ഷണക്രമമാണ് അദ്ദേഹം പിന്തുടരുന്നത്. മുട്ടയുടെ വെള്ള, ചിക്കൻ, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. മധുരപലഹാരങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും അദ്ദേഹം പരമാവധി ഒഴിവാക്കുന്നു.

Also Read: ചായയിൽ പഞ്ചസാരയ്ക്ക് പകരം ബ്രൗൺ ഷുഗറോ ശർക്കരയോ തേനോ? ഇത് ഗുണം ചെയ്യുമോ?

കഠിനാധ്വാനവും അച്ചടക്കവും

തന്റെ 60-ാം ജന്മദിനത്തിന് മുന്നോടിയായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളിൽ സൽമാന്റെ മസ്കുലർ ബോഡി കണ്ട് ആരാധകർ അമ്പരന്നിരുന്നു. "എനിക്ക് 60 വയസാകുമ്പോൾ ഇതുപോലെ ഇരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു" എന്ന രസകരമായ അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. ദശകങ്ങളായുള്ള കഠിനമായ അച്ചടക്കമാണ് ഇന്നും അദ്ദേഹത്തെ യുവത്വത്തോടെ നിലനിർത്തുന്നത്.

സൈക്ലിങ്ങും ഔട്ട്‌ഡോർ ആക്ടിവിറ്റികളും

ജിമ്മിലെ വ്യായാമത്തിന് പുറമെ സൈക്ലിങ്ങിനോടും സൽമാന് വലിയ താൽപര്യമുണ്ട്. മുംബൈയിലെ തിരക്കേറിയ റോഡുകളിലൂടെ പലപ്പോഴും അദ്ദേഹം സൈക്കിൾ ചവിട്ടുന്നത് വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ശാരീരികക്ഷമതയ്‌ക്കൊപ്പം മനസിന് ഉന്മേഷം നൽകാനും ഇത്തരം വിനോദങ്ങൾ സഹായിക്കുന്നു.

Also Read: ചോക്ലേറ്റ് വില്ലനല്ല, കഴിക്കുന്ന രീതിയാണ് തെറ്റ്; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

പ്രോട്ടീൻ ഡയറ്റും വെള്ളവും

ശരീരത്തിലെ പേശികൾ നിലനിർത്താൻ ആവശ്യമായ പ്രോട്ടീൻ ഷേക്കുകളും അദ്ദേഹം കൃത്യമായി കഴിക്കുന്നു. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ശരീരം ഹൈഡ്രേറ്റഡ് ആയി നിലനിർത്താനും ചർമ്മത്തിന്റെ തിളക്കം സംരക്ഷിക്കാനും സാധിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വീട്ടിലെ ഭക്ഷണം മാത്രം, വറുത്ത ഭക്ഷണങ്ങളോട് 'നോ'; 51-ാം വയസിലെ നഗ്മയുടെ ഫിറ്റ്നസ് രഹസ്യം

Salman Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: