scorecardresearch

ബാഹുബലിക്കായി ശരീര ഭാരം കൂട്ടി, എൻടിആറിനായി 25 കിലോ കുറച്ചു; റാണ ദഗ്ഗുബാട്ടിയുടെ ഡയറ്റ് രഹസ്യം

മാസങ്ങൾക്കുള്ളിലാണ് ബാഹുബലിയിലെ കഥാപാത്രത്തിൽനിന്നും എൻടിആറിലേക്കുള്ള കഥാപാത്രത്തിനുവേണ്ടി റാണ രൂപമാറ്റം നടത്തിയത്

മാസങ്ങൾക്കുള്ളിലാണ് ബാഹുബലിയിലെ കഥാപാത്രത്തിൽനിന്നും എൻടിആറിലേക്കുള്ള കഥാപാത്രത്തിനുവേണ്ടി റാണ രൂപമാറ്റം നടത്തിയത്

author-image
Health Desk
New Update
Rana

റാണ ദഗ്ഗുബാട്ടി

സിനിമയിലെ കഥാപാത്രങ്ങൾക്കുവേണ്ടി എത്ര വലിയ വെല്ലുവിളികൾ ഏറ്റെടുക്കാനും നടൻ റാണ ദഗ്ഗുബാട്ടിക്ക് മടിയില്ല. 'ബാഹുബലി 2'-ലെ കരുത്തനായ ബല്ലാലദേവയായി പ്രേക്ഷകരെ അമ്പരപ്പിച്ച റാണ, അധികം വൈകാതെ 'എൻ.ടി.ആർ: മഹാനായകുടു' എന്ന ബയോപിക്കിൽ മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവായി എത്തിയപ്പോൾ എല്ലാവരും ഒന്നു ഞെട്ടി.

Advertisment

ഈ രണ്ട് കഥാപാത്രങ്ങൾക്കുവേണ്ടി റാണയ്ക്ക് തന്റെ ശരീരഭാരത്തിൽ മാറ്റം വരുത്തേണ്ടി വന്നത് 25 കിലോയിലധികമാണ്. മാസങ്ങൾക്കുള്ളിലാണ് ബാഹുബലിയിലെ കഥാപാത്രത്തിൽനിന്നും എൻടിആറിലേക്കുള്ള കഥാപാത്രത്തിനുവേണ്ടി റാണ രൂപമാറ്റം നടത്തിയത്. 

Also Read: ഇഷ്ട ഭക്ഷണം ഒഴിവാക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം; കഴിക്കുന്ന രീതി ഒന്നു മാറ്റിപ്പിടിക്കൂ

കഥാപാത്രത്തിന് വേണ്ടിയുള്ള കഠിനാധ്വാനം

റാണ ദഗ്ഗുബാട്ടി ഒരു അഭിമുഖത്തിൽ താൻ ശരീര ഭാരം കുറവിനെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. ബല്ലാലദേവയുടെ വലിയ ശരീരത്തിന് വിട നൽകി ചന്ദ്രബാബു നായിഡുവിന്റെ രൂപത്തിലേക്ക് മാറേണ്ടത് തന്റെ ജോലിയുടെ ആവശ്യമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. "ബല്ലാലദേവയ്ക്ക് വേണ്ടി ഞാൻ വളരെ ഫിറ്റ് ആയിരുന്നു, എന്നാൽ ചന്ദ്രബാബു നായിഡു അങ്ങനെയല്ല. ഒരു യഥാർത്ഥ വ്യക്തിയെ അവതരിപ്പിക്കുമ്പോൾ അവരുടെ രൂപം അനുകരിക്കേണ്ടതുണ്ട്. അതിനാൽ, ശരീര ഭാരം കുറയ്ക്കുക എന്നത് അത്യാവശ്യമായിരുന്നു," റാണ വ്യക്തമാക്കി.

Also Read: ഡയറ്റോ വർക്കൗട്ടോ വേണ്ട; 2025 അവസാനിക്കുന്നതിന് മുൻപ് 4 കിലോ കുറയ്ക്കാം

പ്രോട്ടീൻ വേണ്ട, കാർഡിയോ മാത്രം

ഈ രൂപമാറ്റത്തിനായി റാണ തന്റെ ഭക്ഷണത്തിലും വ്യായാമത്തിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്. അതിലൂടെ അദ്ദേഹത്തിന് ഏകദേശം 23-25 കിലോയോളം കുറയ്ക്കാൻ സാധിച്ചു. ശരീരത്തിലെ പേശികൾ നിലനിർത്താൻ സഹായിക്കുന്ന പ്രോട്ടീൻ പൂർണമായും ഒഴിവാക്കി. ഒരു നീണ്ട കാലയളവിലേക്ക് റാണ വെജിറ്റേറിയൻ ഭക്ഷണക്രമം പിന്തുടർന്നു.

ജിമ്മിലെ കഠിനമായ ഭാരോദ്വഹനങ്ങളും പേശികൾക്ക് വലിപ്പം നൽകുന്ന മറ്റ് വ്യായാമങ്ങളും പൂർണമായി നിർത്തി. പകരം, അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത് കാർഡിയോ വ്യായാമങ്ങളിൽ മാത്രമാണ്. ഈ രീതിയിലൂടെ പേശികളുടെ വലിപ്പവും ഭാരവും കുറയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ, ഈ തീവ്രമായ രീതി ആരോഗ്യപരമായി അത്ര നല്ലതല്ലായിരുന്നുവെന്നും ജോലിക്കുവേണ്ടി അത് ചെയ്യേണ്ടി വന്നുവെന്നും റാണ വ്യക്തമാക്കി.

Also Read: നല്ല ഉറക്കം, ആരോഗ്യമുള്ള ഹൃദയം; ഈ വിത്തുകൾ ഒരുപിടി കഴിച്ചു നോക്കൂ

ബല്ലാലദേവ ആകാൻ ചെയ്തത്

ശരീര ഭാരം കുറയ്ക്കുന്നതിന് മുൻപ്, 'ബാഹുബലി'ക്ക് വേണ്ടി ഭാരം വർധിപ്പിച്ചതിനെക്കുറിച്ചും റാണ സംസാരിച്ചു. തന്റെ വലിയ ശരീരത്തിന് അനുയോജ്യമായ രീതിയിൽ പേശീബലം വർധിപ്പിക്കാനാണ് അന്ന് ശ്രദ്ധിച്ചത്. രാവിലെ ഒരു മണിക്കൂർ കാർഡിയോ ചെയ്യും. ഷൂട്ടിങ് കഴിഞ്ഞ് ഏഴ് മണിയോടെ ട്രെയിനർ കുനാൽ ഗിറിനൊപ്പം രണ്ട് മണിക്കൂർ നീണ്ട വർക്കൗട്ട്. ഇതിൽ പ്രധാനമായും കഠിനമായ ഭാരോദ്വഹനമാണ് ഉൾപ്പെടുത്തിയിരുന്നത്. ഹൈസ്‌കൂളിലും കോളേജിലും ബോക്‌സറായിരുന്നതുകൊണ്ട് വർക്കൗട്ടിൽ ബോക്‌സിങ്ങും ഉൾപ്പെടുത്താറുണ്ടായിരുന്നു.

മധുരപലഹാരങ്ങൾ പൂർണ്ണമായി ഒഴിവാക്കി. മധുരം കഴിക്കാൻ തനിക്ക് വലിയ താൽപര്യമില്ലാത്തതുകൊണ്ട് അത് എളുപ്പമായിരുന്നുവെന്നും റാണ അഭിമുഖത്തിൽ പറഞ്ഞു. ദുൽഖർ സൽമാൻ, ഭാഗ്യശ്രീ ബോർസെ എന്നിവർക്കൊപ്പം അഭിനയിച്ച കാന്തയാണ് റാണയുടേതായി അടുത്തിടെ റിലീസായ ചിത്രം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: മെലിയാൻ ഈ 6 ശീലങ്ങൾ, കൊഴുപ്പ് ഉരുക്കാൻ ഒഴിവാക്കിയത് 5 ഭക്ഷണങ്ങൾ; യുവ എൻജിനീയറുടെ ഫിറ്റ്നസ് രഹസ്യം

Bahubali 2

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: