scorecardresearch

ആഴ്ചയിൽ എത്ര തവണ മത്സ്യം കഴിക്കാം?

പ്രോട്ടീന്റെ മികച്ച ഉറവിടം കൂടിയാണ് മത്സ്യം

പ്രോട്ടീന്റെ മികച്ച ഉറവിടം കൂടിയാണ് മത്സ്യം

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
fish, health, ie malayalam

ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഡി, ബി 2 (റൈബോഫ്ലേവിൻ) തുടങ്ങിയ വിറ്റാമിനുകൾ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, അയഡിൻ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ എന്നിവയുൾപ്പെടെ നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണമാണ് മത്സ്യം. പ്രോട്ടീന്റെ മികച്ച ഉറവിടം കൂടിയാണ് മത്സ്യം.

Advertisment

മത്സ്യം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

കുട്ടികളുടെ മസ്തിഷ്ക വളർച്ചയെ സഹായിക്കുന്ന ഒമേഗ-3, ഒമേഗ-6 കൊഴുപ്പുകൾ, ഇരുമ്പ്, അയഡിൻ, കോളിൻ തുടങ്ങിയ പ്രധാന പോഷകങ്ങൾ മത്സ്യം നൽകുന്നു. അതിനാൽ, ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും ചെറിയ കുട്ടികൾക്കും മത്സ്യം ഉറപ്പായും കഴിക്കാൻ നൽകണം.

കോളിൻ (ഗർഭകാലത്ത്) കുഞ്ഞിന്റെ സുഷുമ്നാ നാഡിയുടെ വികാസത്തിന് അത്യന്താപേക്ഷിതമാണ്. മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന ഇരുമ്പും സിങ്കും അവരുടെ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉയർന്ന ഉള്ളടക്കം കാരണം മത്സ്യം കഴിക്കുന്നത് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നുവെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം കഴിക്കുന്നത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

ആഴ്ചയിൽ എത്ര തവണ മത്സ്യം കഴിക്കണം

മിക്ക പോഷകാഹാര വിദഗ്ധരും ആഴ്ചയിൽ രണ്ട് തവണയെങ്കിലും അല്ലെങ്കിൽ ആഴ്ചയിൽ രണ്ട് സെർവിങ്സ് (1 സെർവിങ് 4 ഔൺസ് ആണ്) മത്സ്യം കഴിക്കണമെന്ന് ശുപാർശ ചെയ്യുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ഡയറ്ററി മാർഗനിർദേശങ്ങളും ഇതുതന്നെയാണ് പറയുന്നത്. 1 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ആഴ്ചയിൽ 8 ഔൺസ് മത്സ്യമോ കടൽ ഭക്ഷണമോ നൽകണം. ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ആഴ്ചയിൽ 8 മുതൽ 12 ഔൺസ് വരെ മെർക്കുറി കുറവുള്ള വിവിധതരം മത്സ്യങ്ങൾ കഴിക്കാം.

Advertisment

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Health Tips Fish

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: