scorecardresearch
Latest News

ഒരു ദിവസം എത്ര കപ്പ് ചായ കുടിക്കാം?

അറിഞ്ഞോ അറിയാതെയോ ചിലപ്പോഴെങ്കിലും അമിതമായി ചായ കുടിക്കുന്ന ശീലമുള്ളവരുണ്ട്. ഒരു ദിവസം എത്ര കപ്പ് ചായ കുടിക്കാമെന്നതിനെക്കുറിച്ച് പലർക്കും അറിയില്ല

tea, health, ie malayalam

ഇന്ത്യയിലെ ജനപ്രിയ പാനീയങ്ങളിൽ ഒന്നാണ് ചായ. രാവിലെ എഴുന്നേൽക്കുമ്പോഴോ യാത്രാ ഇടവേളകളിലോ സുഹൃത്തുക്കളുടെ വീട്ടിൽ പോകുമ്പോഴോ നമ്മളിൽ പലരും ആദ്യം പറയുന്നത് ഒരു കപ്പ് ചായ ആയിരിക്കും. ഒരു കപ്പ് ചായ കുടിച്ച് ദിവസം തുടങ്ങുന്ന നിരവധി പേരുണ്ട്. ചായ നമുക്ക് ഉന്മേഷദായകമായ ഒരു പാനീയം മാത്രമല്ല, വളരെ ആശ്വാസദായകവുമാണ്.

അറിഞ്ഞോ അറിയാതെയോ ചിലപ്പോഴെങ്കിലും അമിതമായി ചായ കുടിക്കുന്ന ശീലമുള്ളവരുണ്ട്. ഒരു ദിവസം എത്ര കപ്പ് ചായ കുടിക്കാമെന്നതിനെക്കുറിച്ച് പലർക്കും അറിയില്ല. ചെറിയ അളവിൽ ചായ കുടിക്കുന്നതിന് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു ദിവസം 3-4 കപ്പ് ചായ കുടിക്കാമെന്നും വലിയ പാർശ്വഫലങ്ങളൊന്നും ഉണ്ടാക്കില്ലെന്നും ഹാർവാർഡ് നടത്തിയ ഒരു പഠനം പറയുന്നു. എങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെയോ യോഗ്യതയുള്ള പോഷകാഹാര വിദഗ്ധനെയോ സമീപിക്കുന്നത് നല്ലതാണ്.

അമിതമായി ചായ കുടിച്ചാലുള്ള 5 ദോഷവശങ്ങൾ

  1. അസിഡിറ്റി

ചായ അസിഡിറ്റി സ്വഭാവമുള്ളതാണ്. അതിനാലാണ് അമിതമായി ചായ കുടിക്കുന്നവർക്ക് അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നത്. ചായയിലെ ഒരു പ്രത്യേക ഘടകം, സെൻസിറ്റീവ് ദഹനവ്യവസ്ഥയുള്ളവരിൽ ആസിഡ് റിഫ്ലക്സിന് കാരണമാകും. വയറ്റിൽ അണുബാധയുള്ളവരും അമിതമായി ചായ കുടിക്കുന്നത് ഒഴിവാക്കണം.

  1. നിർജലീകരണം

ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ടെന്ന് പലർക്കും അറിയില്ല. ചിലരിൽ ഇത് നിർജലീകരണം ഉണ്ടാക്കാം.

  1. ഇരുമ്പിന്റെ ആഗിരണം

അമിതമായി ചായ കുടിക്കുന്നത് ശരീരത്തിലെ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ തടസപ്പെടുത്തുമെന്ന് വിദഗ്ധർ പറഞ്ഞിട്ടുണ്ട്. ചായയിൽ ടാന്നിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹന സമയത്ത് ഇരുമ്പ് ആഗിരണത്തെ തടസപ്പെടുത്തുന്നു. അതിനാൽ, ഇരുമ്പിന്റെ കുറവുള്ള ഒരാളാണെങ്കിൽ ചായ മിതമായ അളവിൽ കുടിക്കുക.

  1. സമ്മർദം അല്ലെങ്കിൽ ഉറക്ക കുറവ്

അമിതമായി ചായ കുടിക്കുന്നത് സമ്മർദം വർധിപ്പിക്കുകയും ഉറക്കക്കുറവ് അല്ലെങ്കിൽ ഉത്കണ്ഠയ്ക്ക് കാരണമാവുകയും ചെയ്യും. ചായയിലെ കഫീൻ ഉള്ളടക്കമാണ് ഇതിന് കാരണം. അതിനാൽ നിങ്ങൾക്ക് സമ്മർദം അനുഭവപ്പെടുകയോ ഉറങ്ങാൻ ബുദ്ധിമുട്ട് നേരിടുകയോ ചെയ്താൽ ചായയുടെ ഉപയോഗം കുറയ്ക്കുക.

  1. തലകറക്കം

ചായ അമിതമായി കുടിക്കുന്നതിനെ തുടർന്നുള്ള വലിയ അളവിലെ കഫീൻ തലകറക്കത്തിന് കാരണമാകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: How much tea can i drink in a day