/indian-express-malayalam/media/media_files/2025/11/08/weight-check-2025-11-08-14-47-21.jpg)
Source: Freepik
ഉയരത്തിന് അനുസരിച്ച് ശരീര ഭാരം നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഈ ബാലൻസ് വിലയിരുത്തുന്നതിന് വൈദ്യശാസ്ത്രം വളരെക്കാലമായി ഒരു സ്റ്റാൻഡേർഡ് രീതിയെ ആശ്രയിച്ചിരുന്നു: ബോഡി മാസ് ഇൻഡക്സ്, അല്ലെങ്കിൽ BMI. ബിഎംഐ സഹായകരമായ മാർഗനിർദേശം നൽകുന്നുണ്ടെങ്കിലും, അത് പൂർണ്ണ ചിത്രം നൽകുന്നില്ലെന്ന് വിദഗ്ധർ പറയുന്നു.
Also Read: മുള വന്ന ഉരുളക്കിഴങ്ങ് കഴിച്ചാൽ എന്ത് സംഭവിക്കും?
"ഏതൊരു വ്യക്തിക്കും ആരോഗ്യവാനായിരിക്കാൻ ശരീര ബാലൻസ് അത്യാവശ്യമാണ്. ശരിയായ അനുപാതം കൂടിയാൽ എല്ലാം ശരിയാകും. തെറ്റായ അനുപാതം വർധിച്ചാൽ, അത് രോഗത്തിലേക്കുള്ള ഒരു പോക്കാണ്," വിദഗ്ധർ പറഞ്ഞു. ആളുകൾ വളരുന്തോറും അവരുടെ ഉയരവും ഭാരവും വർധിക്കുകയും ഉയരം ഒരു നിശ്ചിത നിലയിലെത്തുകയും ചെയ്യുന്നു. ഉയരത്തിന് അനുസരിച്ച് അല്ലാതെ ശരീരഭാരം കൂടുന്നത് അല്ലെങ്കിൽ കുറയുന്നത് ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കാം.
ഒരു വ്യക്തിയുടെ ഭാരം അവരുടെ ഉയരത്തിന് അനുയോജ്യമാണോ എന്ന് നിർണയിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒരു രീതിയാണ് BMI അഥവാ ബോഡി മാസ് ഇൻഡക്സ്. ഈ ഫോർമുല ലളിതമാണ്. ഉദാഹരണത്തിന്, ഒരു വ്യക്തിക്ക് 70 കിലോഗ്രാം ഭാരവും 6 അടി ഉയരവുമുണ്ടെങ്കിൽ, BMI = 70 / (1.83 × 1.83) = 20.90 ആണ്. 18.5 നും 24.9 നും ഇടയിലുള്ള ബിഎംഐ ആരോഗ്യകരമായി കണക്കാക്കപ്പെടുന്നു. 18.5 ൽ താഴെയുള്ള സ്കോർ ഭാരക്കുറവിനെ സൂചിപ്പിക്കുന്നു, അതേസമയം, 25 ന് മുകളിലുള്ള ബിഎംഐ അമിതഭാരമോ പൊണ്ണത്തടിയോ സൂചിപ്പിക്കാം.
Also Read: തൈറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ട 6 ഭക്ഷണങ്ങളുണ്ട്, എന്തുകൊണ്ട്?
ബിഎംഐ സഹായകരമായ ഒന്നാണെങ്കിലും, പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് ഇത് എല്ലായ്പ്പോഴും കൃത്യമല്ല. "ബിഎംഐ വയറിലെ കൊഴുപ്പ് അളക്കുന്നില്ല, വയറിലെ കൊഴുപ്പാണ് ഏറ്റവും അപകടകരമായ തരം പൊണ്ണത്തടി," വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് തിരിച്ചറിഞ്ഞുകൊണ്ട്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വയറിലെ കൊഴുപ്പ് അളക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. പുരുഷന്റെ അരക്കെട്ടിന്റെ ചുറ്റളവ് 90 സെന്റിമീറ്ററിൽ കൂടുതലോ സ്ത്രീയുടേത് 80 സെന്റിമീറ്ററിൽ കൂടുതലോ ആണെങ്കിൽ, അവരുടെ ബിഎംഐ സാധാരണ നിലയിലാണെങ്കിൽ പോലും, പൊണ്ണത്തടിയുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഉണ്ടാകാനുള്ള ഉയർന്ന സാധ്യതയെ ഇത് സൂചിപ്പിക്കാം.
Also Read: അമിതമായി മദ്യപിക്കുമ്പോൾ എക്കിൾ വരുന്നതിന്റെ കാരണം എന്ത്?
നിങ്ങളുടെ ഭാരം എത്രയായിരിക്കണം?
137 സെന്റിമീറ്റർ ഉയരമുള്ള ഒരു സ്ത്രീയുടെ ശരീര ഭാരം 28.5 കിലോയ്ക്കും 34.9 കിലോയ്ക്കും ഇടയിലായിരിക്കണം. പുരുഷന് ഇത് 28.5 കിലോയ്ക്കും 34.9 കിലോയ്ക്കും ഇടയിലാണ്. 147 സെന്റിമീറ്റർ ഉയരമുള്ള ഒരു സ്ത്രീക്ക് ശരീര ഭാരം 36.4 നും 44.9നും ഇടയിലും, പുരുഷന് 38.5 നും 46.7 നും ഇടയിലായിരിക്കും. 152 സെന്റിമീറ്റർ ഉയരമുള്ള ഒരു സ്ത്രീയുടെ ഭാരം 40.8 നും 49.9 നും ഇടയിലും, പുരുഷന് 43.1 നും 53 കിലോയ്ക്കും ഇടയിലായിരിക്കണം. 170 സെന്റിമീറ്റർ ഉയരമുള്ള ഒരു സ്ത്രീക്ക് 55.3 നും 67.6 നും, പുരുഷന് 60.3 നും 73.9 നും ഇടയിലായിരിക്കണം ശരീര ഭാരം.
| ഉയരം | സ്ത്രീ (ഭാരം) | പുരുഷൻ (ഭാരം) |
| 137 cm / 4’6" | 28.5 – 34.9 | 28.5 – 34.9 |
| 147 cm / 4′10" | 36.4 – 44.9 | 38.5 – 46.7 |
| 152 cm / 5′0" | 40.8 – 49.9 | 43.1 – 53.0 |
| 160 cm / 5′3" | 47.2 – 57.6 | 50.8 – 61.6 |
| 165 cm / 5′5" | 51.2 – 62.6 | 55.3 – 68.0 |
| 168 cm / 5′6" | 53.0 – 64.8 | 58.0 – 70.7 |
| 170 cm / 5′7" | 55.3 – 67.6 | 60.3 – 73.9 |
| 173 cm / 5′8" | 57.1 – 69.8 | 63.0 – 76.6 |
| 175 cm / 5′9" | 59.4 – 72.6 | 65.3 – 79.8 |
| 178 cm / 5′10" | 61.2 – 74.8 | 67.6 – 83.0 |
| 180 cm / 5′11" | 63.5 – 77.5 | 70.3 – 85.7 |
| 183 cm / 6′0" | 65.3 – 79.8 | 72.6 – 88.9 |
| 188 cm / 6′2" | 69.4 – 84.8 | 77.5 – 94.8 |
| 193 cm / 6′4" | 73.5 – 89.8 | 82.5 – 100.6 |
| 195 cm / 6′5" | 75.7 – 92.5 | 84.8 – 103.8 |
നിങ്ങളുടെ ഉയരത്തിനനുസരിച്ച് ഏകദേശ ഭാരം എത്രയായിരിക്കണമെന്ന് വിലയിരുത്താൻ ഈ പട്ടിക സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ചോറും ചപ്പാത്തിയും കുറച്ച് ഇവ കഴിക്കൂ; പ്രമേഹത്തെ അകറ്റി നിർത്താം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us